1. News

ഇന്നത്തെ ജോലി ഒഴിവുകൾ (24/10/2022)

കാസർഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ഇമ്പയേർഡ് കെ.ടെറ്റ്, അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ് എന്നിവയാണ് യോഗ്യത. സ്‌പെഷ്യൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മാത്രം ജനറൽ യോഗ്യത ഉള്ളവരെ പരിഗണിക്കും. അഭിമുഖം ഒക്ടോബർ 26നു രാവിലെ 11ന് വിദ്യാനഗറിൽ ഉള്ള സ്‌കൂളിൽ നടക്കും. ഫോൺ: 9495462946, 9846162180.

Meera Sandeep
Today's Job Vacancies (24/10/2022)
Today's Job Vacancies (24/10/2022)

അസിസ്റ്റന്റ് ടീച്ചർ ദിവസവേതന നിയമനം

കാസർഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ഇമ്പയേർഡ് കെ.ടെറ്റ്, അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ് എന്നിവയാണ് യോഗ്യത. സ്‌പെഷ്യൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മാത്രം ജനറൽ യോഗ്യത ഉള്ളവരെ പരിഗണിക്കും. അഭിമുഖം ഒക്ടോബർ 26നു രാവിലെ 11ന് വിദ്യാനഗറിൽ ഉള്ള സ്‌കൂളിൽ നടക്കും. ഫോൺ: 9495462946, 9846162180.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/10/2022)

ട്രേഡ്സ്മാൻ ഒഴിവ്

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുമുള്ളവർ ഒക്ടബർ 26 ന് രാവിലെ 10 മണിയ്ക്ക് ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9400006461.

ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം 26ന്

തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റിംഗ്, പ്ലമ്പിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു. ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫിറ്റിങ് ആൻഡ് പ്ലമ്പിങ്) ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 26 ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2300484.

ബന്ധപ്പെട്ട വാർത്തകൾ: റിക്രൂട്ട്മെന്‍റ് മേള: പ്രധാനമന്ത്രി സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്ക് 75,000 പേർക്ക് നിയമനപത്രം നൽകി

ഗസ്റ്റ് അധ്യാപക നിയമനം

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ന് രാവിലെ 10 നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചററർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10.30 നും കോളേജിലെത്തണം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ കൊണ്ടുവരണം.

ലൈഫ് ഗാര്‍ഡ് നിയമനം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുളള മികച്ച കായിക ക്ഷമതയും നീന്തല്‍ വൈദഗ്ദ്ധ്യവും വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ സ്ഥിരതാമസം  തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 28 ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പ് വടശേരിക്കര പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0473 5 252 029

സപ്പോർട്ട് എൻജിനിയർ നിയമനം

പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent Degree. പ്രായപരിധി 21-35 വയസ്. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ വേതനം 21,000 രൂപ ലഭിക്കും. നിയമന കാലാവധി: 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: SSC റിക്രൂട്ട്‌മെന്റ് 2022: 70000 ത്തിലധികം ഒഴിവുകൾ, അപേക്ഷകൾ അയക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ഒക്ടോബർ 28 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

ഗവ. വിക്‌ടോറിയ കോളെജില്‍ സീറ്റൊഴിവ്

ഗവ. വിക്‌ടോറിയ കോളെജില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് ഒന്നാം സെമസ്റ്ററില്‍ എസ്.ടി. വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. എസ്.ടി. വിഭാഗത്തിന്റെ അഭാവത്തില്‍ എസ്.സി/ ഒ.ഇ.സി (യൂണിവേഴ്‌സിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട) വിദ്യാര്‍ത്ഥികളെ പരിഗണിക്കും. യൂണിവേഴ്‌സിറ്റി ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍ 25 ന് ഉച്ചയ്ക്ക് മൂന്നിനകം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773.

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത 50 ശതമാനത്തില്‍ കുറയാതെ പ്രീഡിഗ്രി/ പ്ലസ് ടു സയന്‍സ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ടെക്‌നോളജി/ മെഡിക്കല്‍ കോളെജുകള്‍/ ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ബ്ലഡ് ബാങ്ക് ടെക്‌നോളജിയില്‍ രണ്ടുവര്‍ഷ ഡിപ്ലോമ. പ്രായപരിധി 18-41. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും. പ്രതിമാസ വേതനം 26,500- 60,700. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്‌ടോബര്‍ 31 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

താല്‍ക്കാലിക നിയമനം

ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്. പ്രായപരിധി 40 വയസ്സ്. മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 5 നകം nvbdcpwyd@gmail.com എന്ന മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലോ സമര്‍പ്പിക്കണം.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 26 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

യോഗ്യത: സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം. ഫോണ്‍: 04936 220408.

English Summary: Today's Job Vacancies (24/10/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds