1. News

ഇന്നത്തെ ജോലി ഒഴിവുകൾ (30/09/2022)

കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം.

Meera Sandeep
Today's Job Vacancies (30/09/2022)
Today's Job Vacancies (30/09/2022)

കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പായി കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മേഖലാ ഓഫീസ്,തിരുവമ്പാടി പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477 2 239 597, 9497 715 540.

അഭിമുഖം

2022-24 വർഷത്തെ ഡി.എൽ.എഡ് (സയൻസ്) പ്രവേശനത്തിനുള്ള  അഭിമുഖം

പി.എസ്.സി നൽകിയിട്ടുള്ള സാദ്ധ്യത റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അപേക്ഷകരുടെ ലിസ്റ്റും പ്രവേശനത്തിനായുള്ള മെമ്മോയുടെ മാതൃകയും ddeernakuIam.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത സാദ്ധ്യതാ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അപേക്ഷകർ മാത്രം പ്രവേശനത്തിനായുള്ള മെമ്മോ ലഭിച്ചിട്ടില്ലെങ്കിൽ കൂടിയും ഒക്ടോബർ മൂന്ന് തിങ്കളാഴ്ച (തീയതിക്ക് മാറ്റമുള്ളതല്ല ) രാവിലെ 9 മണിക്ക് ഇടപ്പള്ളി ഗവ.എച്ച്.എസ്.എസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടാനുള്ള ഫോൺ നമ്പർ- 9495231543, 9946167426.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/09/2022)

കാരറടിസ്ഥാനത്തില്‍ ആയമാരുടെ നിയമനം

സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി അഗളി, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്    സ്‌കൂളുകളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍് രണ്ട് ആയമാരുടെ ഒഴിവിലേക്കും, ഷൊര്‍ണൂര്‍ ബി.ആര്‍.സി ഓട്ടിസം സെന്ററിലേക്ക് ഒരു ആയയുടെ ഒഴിവിലേക്കും നിയമനം നടത്തുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ 10 ന് പറളി ബി.ആര്‍.സി സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഭിന്നശേഷികുട്ടികളുടെ അമ്മയായിരിക്കണം. കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, രണ്ട് ഫോട്ടോ സഹിതം നേരിട്ട് എത്തണമെന്ന് എസ്.എസ്. കെ ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 04912505995

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എ സോഷ്യോളജി/എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു/വുമന്‍ സ്റ്റഡീസ്. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 12 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9526613842.

ബന്ധപ്പെട്ട വാർത്തകൾ: എൻഎഛ്ഐ യിലെ വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

അധ്യാപക നിയമനം

മീനങ്ങാടി ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍  maths വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 30 ന് രാവിലെ 10 കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഓഫീസില്‍ ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 04936 247420.

അധ്യാപക നിയമനം

ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്ററുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10ന് പറളി ബി.ആര്‍.സിയില്‍ (എടത്തറ ജി.യു.പി.എസ്) നടക്കും. യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആര്‍.സി.ഐ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം നേരിട്ടെത്തമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505995.

ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സിലെ 37 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

നഴ്‌സിങ് അപ്രന്റീസ് ട്രെയിനി നിയമനം

ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും ബി.എസ് സി നഴ്‌സിംഗ്/ജനറല്‍ നേഴ്‌സിംഗ് യോഗ്യതയുള്ളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിയമനം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം) ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ്. ഫോണ്‍: 0477 2252548.

അപ്രന്റീസ് ട്രെയിനി നിയമനം

ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും സിവില്‍ സ്ട്രീമില്‍ ഐ.ടി.ഐ, മൂന്നു വര്‍ഷ ഡിപ്ലോമ, ബി.ടെക് എന്നീ കോഴ്സുകള്‍ പാസായ പട്ടികജാതി വിഭാഗം യുവതി യുവാക്കള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനികളായി സ്റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് നിയമനം നല്‍കുക. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ടി.സി. എന്നിവ സഹിതം നിര്‍ദിഷ്ട മാത്യകയില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ ഏഴിനകം നല്‍കണം. ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. ഫോണ്‍ : 0477 2252548.

ഐ.ടി  പ്രൊഫഷണൽ നിയമനം

നന്തൻകോട് സ്വരാജ്ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നു. ഐ.ടി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമറ്റിക്‌സിൽ മെയിൻ/ സബ്‌സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദാംശങ്ങളും www.rdd.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഒക്ടോബർ 6ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗ്രാമവികസന കമ്മിഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

താത്കാലിക തസ്തികയിൽ നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാകണം.

ഹൗസ് മദര്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന്റെ നിര്‍ഭയ പദ്ധതിയില്‍ എസ്.ഒ.എസ് മോഡല്‍ ഹോമിലേക്ക് ഹൗസ് മദര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം.  ഹോമില്‍ താമസിച്ച് ജോലി ചെയ്യണം. 25 വയസ്സിന് മുകളിലുള്ള അവിവാഹിതര്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യത ബിരുദം, 15,000 രൂപയാണ് പ്രതിഫലം. പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. യോഗ്യരായവരില്‍ നിന്ന് ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഒക്ടോബര്‍ 15 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് 678001 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04912 531098.

English Summary: Today's Job Vacancies (30/09/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds