News

വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ചൈനയിലെ കർപ്പൂര മരം

ചൈനയിൽ ഇപ്പോൾ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഒരു കർപ്പൂര മരമാണ് ചൈ​ന​യി​ലെ ജി​യാം​ഗ്ഷി പ്ര​വി​ശ്യ​യി​ലുള്ള ഈ  മരത്തിന്‌  1800ലേ​റെ വ​ർ​ഷം പഴക്കമുണ്ട്.

22 മീ​റ്റ​ർ ഉ​യ​ര​വും അതിനൊത്ത വ​ണ്ണ​വു​മുണ്ട് ഈ ​പു​രാ​ത​ന മരത്തിന് .പ്രാ​യാ​ധി​ക്യം​കൊ​ണ്ട് മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ​ക്കി​ട​യി​ൽ ഗു​ഹ പോ​ലൊ​രു ഭാ​ഗം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് ഉ​ള്ളി​ലേ​ക്കു ക​ട​ക്കാ​നാ​കും. ര​ണ്ടു ഡ​സ​നി​ലേ​റെ ആ​ളു​ക​ളെ    ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​യ​ത്ര വ​ലു​പ്പ​മാ​ണ് ഈ ​ഗു​ഹ​യ്ക്കു​ള്ള​ത്. 

30 മീ​റ്റ​റോ​ളം വ​ള​രു​ന്ന മ​ര​മാ​ണ് ക​ർ​പ്പൂ​രം. തെ​ക്ക​ൻ ജ​പ്പാ​ൻ, തെ​ക്കു​കി​ഴ​ക്ക​ൻ ചൈ​ന, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ  സാധാരണയായി  കാ​ണ​പ്പെ​ടു​ന്ന ഇ​വ​യു​ടെ ത​ടി​യും ഇ​ല​ക​ളും വാ​റ്റി​യാ​ണ് സു​ഗ​ന്ധ​ദ്ര​വ്യ​മാ​യ ക​ർ​പ്പൂ​രം ക​ർ​പ്പൂ​രം നി​ർ​മി​ക്കു​ന്ന​ത്.

English Summary: tourist attraction in China

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox