1. News

ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും – പരിശീലനപരിപാടി

കേരള കാര്‍ഷിക സര്‍വകലാശാല, ഹൈടെക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ 2020 ആഗസ്റ്റ് 4,5,6 തീയതികളില്‍ രാവിലെ 10.30 മുതല്‍ 12.30 മണി വരെ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തുന്നു.

Asha Sadasiv
kichen garden
kichen garden

കേരള കാര്‍ഷിക സര്‍വകലാശാല, ഹൈടെക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ 2020 ആഗസ്റ്റ് 4,5,6 തീയതികളില്‍ രാവിലെ 10.30 മുതല്‍ 12.30 മണി വരെ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തുന്നു.Kerala Agricultural University, Hitech Research and Training Institute is conducting an online training program on High Tech Kitchen Garden Construction and Maintenance on August 4,5,6, 2020 from 10.30 am to 12.30 pm. ഓണ്‍ലൈനായി നടത്തുന്ന ഈ പരിശീലനപരിപാടിയില്‍ കാല്‍ സെന്റിലും അര സെന്റിലും(180 മുതല്‍ 225 ചെടികള്‍ വരെ) നിര്‍മ്മിച്ചിട്ടുള്ള ഹൈടെക്ക് അടുക്കളതോട്ട ത്തിന്റെ നിര്‍മ്മാണവും പരിപാലനവും, ഗ്രോബാഗ് കൃഷി, തിരി നന സംവിധാനം തയ്യാറാക്കല്‍, 35മുതല്‍ 45 ചെടികള്‍ വരെ നടാവുന്ന മള്‍ട്ടിടയര്‍ ഗ്രോബാഗ് സെറ്റിങ്ങ്, 30 മുതല്‍ 35 ചെടികള്‍ വരെ നടാവുന്നതും വെര്‍മി വാഷും, വെര്‍മി കംമ്പോസ്റ്റും ലഭ്യമാക്കുന്ന മള്‍ട്ടി ടയര്‍ ഗ്രോബാഗ്, പോട്ടിങ്ങ് മിശ്രിതം ഉണ്ടാക്കുക, വിത്ത് പരിപാലനം, ഹൈടെക്ക് രീതിയില്‍ നഴ്‌സറി ചെടികള്‍ ഉണ്ടാക്കുന്ന വിധം,വളപ്രയോഗം, ഒരു വീട്ടിലേക്കാവശ്യമായ ചെടികള്‍ തിരഞ്ഞെടുക്കല്‍,രോഗ കീടനിയന്ത്രണം, മണ്ണുപ രിപാലനം, വിവിധ വിളകളുടെ പരിപാലനം, ൈജവ- ജീവാണു വളങ്ങളുടേയും/കീടനാശിനികളുടേയും ഉപയോഗം എന്നീ വിഷയങ്ങ ളില്‍, (Dr. P. Suseela, Professor, (Hi- Tech Research & Training Unit, Kerala Agricultural University) ക്ലാസ്സുകള്‍ എടുക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025498850 എന്ന നമ്പറില്‍ രാവിലെ 10.00 മണി മുതല്‍ 4.00 മണി വരെ ബന്ധപ്പെടുക.

English Summary: Training Program High Tech Kitchen Garden making and Maintenance

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds