1. News

അനധികൃത മീന്‍പിടിത്ത രീതികള്‍ക്കെതിരെ കർശന നടപടികളുമായി മത്സ്യവകുപ്പ്

ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി പൊതു ജലാശയങ്ങളിലെ അനധികൃത മീന്‍പിടിത്ത രീതികള്‍ക്കെതിരെ മത്സ്യവകുപ്പ് കർശന നടപടികളെടുക്കുന്നു.

KJ Staff
fishng

ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി പൊതു ജലാശയങ്ങളിലെ അനധികൃത മീന്‍പിടിത്ത രീതികള്‍ക്കെതിരെ മത്സ്യവകുപ്പ് കർശന നടപടികളെടുക്കുന്നു.ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പുളിക്കക്കടവുമുതല്‍ ചേറ്റുവവരെ കായലില്‍ നൊരുമ്പുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവ കണ്ടെത്തി നീക്കം ചെയ്തുതുടങ്ങി.മരക്കമ്പുകള്‍, മടല്‍, ചുള്ളിക്കമ്പുകള്‍ എന്നിവയുപയോഗിച്ച് വൃത്താകൃതിയില്‍ തയ്യാറാക്കുന്ന കൃത്രിമ മത്സ്യാകര്‍ഷക കേന്ദ്രങ്ങളാണ് നൊരുമ്പ്. ഇവിടങ്ങളില്‍ പ്രജനനത്തിനും ആഹാരത്തിനുമായി എത്തുന്ന വാണിജ്യപ്രാധാന്യമുള്ള കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി എന്നീ മത്സ്യങ്ങളെ വേലിയറക്ക സമയത്ത് വളഞ്ഞുപിടികപിടിക്കുകയാണ് ചെയ്യുന്നത്.ഇതിലൂടെ പ്രജനനശേഷം അവശേഷിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ മുട്ടകള്‍ വളര്‍ച്ചയെത്താത്ത നാടന്‍മത്സ്യങ്ങള്‍ എന്നിവ കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു .

fish

ഇതേത്തുടര്‍ന്നാണ് പുളിക്കക്കടവു പാലത്തിനിരുവശത്തുമായി സ്ഥാപിച്ചിരുന്ന 20 നൊരുമ്പുകള്‍ നീക്കിയത്. നശീകരണ മീന്‍പിടിത്തരീതികളായ തോട്ടപൊട്ടിക്കല്‍, സ്ഫോടകവസ്തു പ്രയോഗിക്കല്‍, വൈദ്യുതിയോ വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കല്‍, വിഷവസ്തുക്കളോ രാസവസ്തുക്കളോ കലക്കല്‍, വിഷച്ചെടികള്‍ ഉപയോഗിക്കല്‍, നൊരുമ്പുകള്‍ ഉപയോഗിക്കല്‍, രാത്രിയില്‍ വെളിച്ചമുപയോഗിക്കല്‍ എന്നിവ നിരോധിച്ച രീതികളാണ്.എന്നാല്‍, ഇത്തരം രീതികള്‍ ഇപ്പോഴും തുടരുന്നതിനാലാണ് മത്സ്യവകുപ്പ് ഉള്‍നാടന്‍ കായലില്‍ പരിശോധന കര്‍ശനമാക്കിയത്.

English Summary: Unauthorized fishing;fisheries department to take action

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds