1. News

കേന്ദ്ര ബജറ്റ് 2024 കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവും കര്‍ഷകരുടെ വരുമാന വര്‍ധനവും വാഗ്ദാനം ചെയ്യുന്നു

കര്‍ഷക ക്ഷേമവും ഗ്രാമീണ മേഖലയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതും കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2024-25ലെ ഇടക്കാല ബഡ്ജറ്റ് പ്രധാന ഊന്നൽ നൽകി. കര്‍ഷകരെ നമ്മുടെ 'അന്നദാതാവ്' എന്ന് വിശേഷിപ്പിച്ച ധനമന്ത്രി, അന്നദാതാവിന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള കുറഞ്ഞ താങ്ങുവില ഇടയ്ക്കിടെ ഉചിതമായി വര്‍ധിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു.

Meera Sandeep
Union Budget 2024 കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവും കര്‍ഷകരുടെ വരുമാന വര്‍ധനവും വാഗ്ദാനം ചെയ്യുന്നു
Union Budget 2024 കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവും കര്‍ഷകരുടെ വരുമാന വര്‍ധനവും വാഗ്ദാനം ചെയ്യുന്നു

തിരുവനന്തപുരം: കര്‍ഷക ക്ഷേമവും ഗ്രാമീണ മേഖലയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതും കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2024-25ലെ ഇടക്കാല ബഡ്ജറ്റ്  പ്രധാന ഊന്നൽ നൽകി. കര്‍ഷകരെ നമ്മുടെ 'അന്നദാതാവ്' എന്ന് വിശേഷിപ്പിച്ച ധനമന്ത്രി, അന്നദാതാവിന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള കുറഞ്ഞ താങ്ങുവില ഇടയ്ക്കിടെ ഉചിതമായി വര്‍ധിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. എല്ലാ വര്‍ഷവും പിഎം-കിസാന്‍ സമ്മാന്‍ യോജനയ്ക്ക് കീഴില്‍ നാമമാത്ര കര്‍ഷകരും ചെറുകിട കര്‍ഷകരും ഉള്‍പ്പെടെ 11.8 കോടി കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കും; പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കും, ധനമന്ത്രി പറഞ്ഞു. മറ്റ് നിരവധി പരിപാടികള്‍ കൂടാതെ ഇവ രാജ്യത്തിനും ലോകത്തിനും ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതില്‍ 'അന്നദാതാവിനെ' സഹായിക്കുന്നുവെന്നും 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു.

2024-25 ലെ ഇടക്കാല ബജറ്റ് കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവും കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ദ്ധനവും വാഗ്ദാനം ചെയ്യുന്നു. കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കല്‍, ആധുനിക സംഭരണം, കാര്യക്ഷമമായ വിതരണ ശൃംഖല, പ്രാഥമിക, ദ്വിതീയ സംസ്‌കരണം, വിപണനം, ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടെ വിളവെടുപ്പിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ, പൊതു നിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീമതി സീതാരാമന്‍ വാഗ്ദാനം ചെയ്തു.

''എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സമതുലിതമായ, ഉയര്‍ന്ന വളര്‍ച്ചയ്ക്കും ഉല്‍പാദനക്ഷമതയ്ക്കും ഈ മേഖല സജ്ജമാണ്. കര്‍ഷക കേന്ദ്രീകൃത നയങ്ങള്‍, വരുമാന പിന്തുണ, ഇന്‍ഷുറന്‍സ് പിന്തുണ വഴി അപകടസാധ്യതകളുടെ കവറേജ്, സാങ്കേതികവിദ്യകളുടെ പ്രോത്സാഹനം, സ്റ്റാര്‍ട്ടപ്പുകള്‍ വഴിയുള്ള നൂതനാശയങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇവ സുഗമമാക്കുന്നത്. ' ' പ്രധാനമന്ത്രി മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് യോജന'യുടെ രൂപീകരണം 2.4 ലക്ഷം സ്വാശ്രയ സംഘങ്ങളെയും വായ്പാ ബാധ്യതയുള്ള അറുപതിനായിരം വ്യക്തികളെയും സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമതയും വരുമാനവും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കു മറ്റ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി കിസാന്‍ സമ്പത്ത് യോജന 38 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുകയും 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇലക്ട്രോണിക് ദേശീയ കാര്‍ഷിക വിപണി 1361 ഗ്രാമീണ ചന്തകളെ സംയോജിപ്പിച്ചു. അതുവഴി 1.8 കോടി കര്‍ഷകര്‍ക്ക് 3 ലക്ഷം കോടി രൂപയുടെ വ്യാപാരം നടത്തുന്നുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

''ഇവയും അടിസ്ഥാന ആവശ്യങ്ങളുടെ വിതരണവും ഗ്രാമീണ മേഖലയിലെ യഥാര്‍ത്ഥ വരുമാനം വര്‍ദ്ധിപ്പിച്ചു. അവരുടെ സാമ്പത്തിക ആവശ്യങ്ങളെ അഭിസംബോധന ചെയ്യുക തന്നെ ചെയ്യും. അങ്ങനെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും: ധനമന്ത്രി വ്യക്തമാക്കി.

ആത്മനിര്‍ഭര എണ്ണക്കുരു യജ്ഞം

കടുക്, നിലക്കടല, എള്ള്, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ എണ്ണക്കുരുക്കള്‍ക്കായി 'ആത്മനിര്‍ഭരത' കൈവരിക്കാന്‍ ഒരു തന്ത്രം ആവിഷ്‌കരിക്കുമെന്ന് ശ്രീമത നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഉയര്‍ന്ന വിളവ് നല്‍കുന്ന ഇനങ്ങള്‍ക്കായുള്ള ഗവേഷണം, ആധുനിക കൃഷിരീതികളെ വ്യാപകമായി അവലംബിക്കല്‍, വിപണി ബന്ധങ്ങള്‍, സംഭരണം, മൂല്യവര്‍ദ്ധനവ്, വിള ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

നാനോ ഡാപ്

'നാനോ യൂറിയയുടെ വിജയത്തിനു തുടര്‍ച്ചയായി, വിവിധ വിളകളില്‍ നാനോ ഡാപ് പ്രയോഗിക്കുന്നത് എല്ലാ കാര്‍ഷിക-കാലാവസ്ഥാ മേഖലകളിലും വ്യാപിപ്പിക്കും', ബജറ്റ് അവതരിപ്പിച്ച് ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

English Summary: Union Budget 2024 promises value addition in agri sector n increase in income of farmers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds