Updated on: 18 May, 2021 4:26 AM IST
വാക്സിൻ എടുക്കാൻ

വാക്സിൻ എടുക്കാൻ പൗരന്മാരെ നേരിട്ടോ അല്ലാതെയോ നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. വാക്സിൻ ക്ലിനിക്കൽ ട്രയലും പോസ്റ്റ് വാക്സിനേഷൻ ഡാറ്റയും പരസ്യമായി വെളിപ്പെടുത്തണം

-സുപ്രീം കോടതിയൽ ഹർജി

It is against the constitution to urge the citizens to take vaccine. The vaccine clinical trials and post vaccinations datas must be made public. 

വാക്സിനേഷൻ സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സമിതിയിലെ മുൻ അംഗമായ ഡോ. ജേക്കബ് പുലിയേൽ, അഡ്വ പ്രശാന്ത് ഭൂഷൺ മുഖേനയാണു ഹർജി സമർപ്പിച്ചത്‌

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുവദിച്ച എമർജൻസി യൂസ് ഓതറൈസേഷന് കീഴിൽ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന വാക്സിനുകൾക്കായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വേർതിരിച്ച വിവരങ്ങൾ പരസ്യമാക്കാൻ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇന്ത്യയിൽ വാക്സിനുകൾ നൽകുന്നതിന്റെ ഓരോ പരീക്ഷണ ഘട്ടങ്ങളുടെയും വേർതിരിച്ച ട്രയൽ ഡാറ്റ പുറത്തുവിടണം. .

കൂടാതെ, അടിയന്തിരമായി ഉപയോഗിക്കുവാൻ കാരണമായ സാഹചര്യങ്ങൾ, രേഖകൾ, ഡി‌ജി‌സി‌ഐ അംഗീകാരം മുതലായവയും വെളിപ്പെടുത്തണം.

പാർശഫലങ്ങൾ, വാക്സിൻ എടുത്തവരിലെ കോവിഡ് ബാധ, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ, വാക്സിനേഷന് ശേഷം മരിച്ചവർ തുടങ്ങി പോസ്റ്റ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം.

കൂടാതെ, ആനുകൂല്യങ്ങൾക്കോ സേവനങ്ങൾക്കോ‌ വ്യവസ്ഥയായി വാക്സിൻ നിർബന്ധരാക്കുന്നത് പൗരാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിക്കാൻ ഹരജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

വേണ്ടത്ര സുരക്ഷയും ഫലപ്രാപ്തിയും സബന്ധിച്ച പരിശോധന ഇല്ലാതെയാണു എമർജൻസി യൂസ് ഓതറൈസേഷന് കീഴിൽ വാക്സിനു ലൈസൻ‌സ് നൽകിയിട്ടുള്ളത്‌. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അടിസ്ഥാന മാനദണ്ഡങ്ങളും അവ വ്യക്തമായി ലംഘിക്കുന്നു.

ഹർജിയിൽ പറയുന്ന മറ്റു കാര്യങ്ങൾ:-

ചില വിഭാഗങ്ങൾ പാർശ്ശഫലങ്ങൾക്ക് ഇരയാകുന്നുണ്ടോയെന്ന് കണ്ടെത്തുക.
വിവിധ പ്രായക്കാരിലുണ്ടാകുന്ന പാർശ്ശഫലങ്ങൾ അധികാരികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും പരസ്യമായി രേഖപ്പെടുത്തുകയും ചെയ്യുക. ഇതു‌ ചെയ്ത മറ്റ് രാജ്യങ്ങളിൽ വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതവും ഉണ്ടെന്ന് തിരിച്ചറിയാൻ സഹായിച്ചു. വലിയ ജനസംഖ്യയും പ്രതിരോധ കുത്തിവയ്പുകളും ഉള്ള ഇന്ത്യ ആദ്യം ഇതുപോലെ പാർശ്ശഫല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമായിരുന്നു, പക്ഷേ കുത്തിവയ്പ്പിനു ശേഷമുള്ള (എഇഎഫ്ഐ) ശരിയായ വിലയിരുത്തലുകൾ നടത്താതിരിക്കുന്നതും, ഡാറ്റകൾ രഹസ്യമാക്കി വെക്കുന്നതും‌ പാർശ്ശഫലങ്ങളും ഒരുപാടു പേരെ അപകടത്തിലാക്കുന്നു

ഫലപ്രാപ്തിയും ശാസ്ത്രീയതയും തെളിയിക്കപ്പെടാത്ത വാക്സിനുകൾ‌ ഉപയോഗിക്കാൻ നിർബന്ധിത ഉത്തരവുകൾ‌ പുറപ്പെടുവിക്കരുതെന്നും, വാക്സിനേഷൻ‌ നിർബന്ധിക്കുന്നത്‌‌ മനുഷ്യരുടെ സ്വയംഭരണാവകാശത്തിനും അവരുടെ ശരീരത്തിൽ‌ എന്തൊക്കെ കുത്തിവയ്ക്കാമെന്ന് സ്വയം നിർണ്ണയിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണെന്ന നിലപാടിൽ കോടതികൾ‌ ഊന്നണം.

"വാക്സിനേഷൻ ലഭിക്കുന്നതിന് പൗരന്മാരെ നേരിട്ടോ അല്ലാതെയോ നിർബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധവും പൗരന്മാരുടെ ജീവിതാവകാശത്തെ ലംഘിക്കുന്നതുമാണ്.

കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് നിരവധി വിവരാവകാശ രേഖകളിൽ സർക്കാർ വ്യക്തമായിട്ടുണ്ടെങ്കിലും, പല അധികാരികളും നിർബന്ധമാക്കുന്ന നിരവധി ഉദാഹരണങ്ങൾ രാജ്യത്തുടനീളം ഉണ്ട്. കോവിഡ് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് അംഗീകരിക്കുമ്പോൾ, വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചോ പാർശ്വഫലങ്ങളെക്കുറിച്ചോ ഉള്ള എല്ലാ ഡാറ്റയും വ്യവസ്ഥാപിതമായി ശേഖരിക്കുകയും പൊതുവായി ലഭ്യമാക്കുകയും ചെയ്യരുതെന്ന് അർത്ഥമാക്കുന്നില്ല.

വാക്സിനുകളുടെ അടിയന്തിര അംഗീകാരം നിലവിലെ സാഹചര്യത്തിൽ ഉചിതമായിരിക്കാമെങ്കിലും, ശാസ്ത്രീയ പരിശോധനയുടെ പ്രസക്തമായ ഡാറ്റയുടെ അഭാവത്തിൽ വാക്സിനുകൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കമെന്ന് ഇതിനർത്ഥമില്ല.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും തൊഴിലെടുക്കാനോ അവശ്യ സേവനങ്ങൾക്കോ വാക്സിനുകൾ എടുക്കാൻ നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്‌.

കൂടുതൽ വായിക്കുക-

https://www.livelaw.in/top-stories/plea-in-supreme-court-seeks-public-disclosure-of-vaccine-clinical-trial-and-post-vaccination-data-174054?infinitescroll=1#

English Summary: Vaccine data must be made into open source - affidavit
Published on: 17 May 2021, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now