‘വൈ​​ഗ’: 2017 പ്രത്യാശയോടെ കാ​​ർ​​ഷി​​ക കേരളം

Thursday, 28 December 2017 12:27 PM By KJ KERALA STAFF

കാര്‍ഷികമേഖലയില്‍ നിന്ന് മികച്ച വരുമാനം ഉറപ്പാക്കാനും വിപണനമേഖലയിലെ പ്രതിസന്ധി മറികടക്കാനും ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന പഞ്ചദിന അന്താരാഷ്ട്ര ശില്പശാലയ്ക്കും പ്രദര്‍ശനത്തിനും ( വൈ​​​ഗ 2017 ) തുടക്കമായി.ഡി​​​സം​​​ബ​​​ർ 27 മു​​​ത​​​ൽ 31 വ​​​രെ തൃ​​​ശൂ​​​രിലാണ് മേള ന​​​ട​​​ക്കുന്നത്.
കാര്‍ഷികമേഖലയെപ്പറ്റി എല്ലാത്തരം അറിവും നേട്ടവും വിവരിക്കുന്നതാണ് ശില്പശാലയും പ്രദര്‍ശനവും. കാര്‍ഷികരംഗത്ത് സുസ്ഥിര വികസനത്തിന് പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതലമുറയെ പരിപോഷിപ്പിച്ചെടുക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

ശില്പശാലയില്‍ തായ്‌ലാന്‍ഡ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. യുവകര്‍ഷകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുവാന്‍ യുവകര്‍ഷകസംരംഭക സംഗമം, സ്‌കൂള്‍ വിദ്യാര്‍ഥികളെ കൃഷിയോട് താത്പര്യമുള്ളവരാക്കാന്‍ വിവിധ കലാമത്സരങ്ങള്‍ തുടങ്ങിയവ ഇതിൻ്റെ ഭാഗമായുണ്ട്.

തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​െ​​​പ്പ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക കാ​​​ർ​​​ഷി​​​ക ഉ​​​ൽ​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കാ​​​യി​ അ​േ​​​ഗ്രാ​​​പാ​​​ർ​​​ക്കു​​​ക​​ളു​​​ടെ രൂ​​​പ​വ​ത്ക​​​ര​​​ണം, നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ട്​ ഉ​​​ൽ​പ​​​ന്ന ​​സം​​​സ്​​​​ക​​​ര​ണ​​​ത്തി​​​നാ​​​യു​​​ള്ള ഇ​​​ൻ​​​ക്യു​​​ബേ​​​ഷ​​​ൻ സെ​​​ൻ​​​റ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം, ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന ല​​​ഘു​​ യ​ന്ത്ര​​​ങ്ങ​​​ളു​​​ടെയും, ചെ​​​റു​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ​​​യും ഔ​​​ഷ​​​ധ സ​​​സ്യ​​​ങ്ങ​​​ളു​​​ടെ​​​യും കൃ​​​ഷി തുടങ്ങിയ പ​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ ഇ​​​തി​​​ൽ ഉ​​​ൾ​​​​പ്പ​​​ടു​​​ന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടാതെ, മൂല്യവര്‍ധിത സാങ്കേതികവിദ്യ, കൃഷി ഉപകരണങ്ങള്‍, ഉത്പന്നനിര്‍മാണ സാമഗ്രികള്‍, നഴ്‌സറികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും .ഉണ്ടാകും. നാടന്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെ 500 സ്റ്റാളുകളാണുള്ളത്.

ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. രാജന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, കാര്‍ഷികോത്പാദന കമ്മിഷണര്‍ ടീക്കാറാം മീണ, കാര്‍ഷികവകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

CommentsMore from Krishi Jagran

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി നെല്‍സംഭരണത്തിന്റെ മാതൃകയില്‍ കാപ്പി കര്‍ഷകരെ സഹായിക്കാനായി അടിസ്ഥാന വില നല്‍കി കാപ്പി സംഭരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

December 18, 2018

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും , ചത്തീസ്ഗഡിലെയും മുഖ്യമന്ത്രിമാർ

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും  , ചത്തീസ്ഗഡിലെയും  മുഖ്യമന്ത്രിമാർ  അധികാരത്തിലേറിയാൽ പത്തുദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് കോണ്‍ഗ്രസ്.

December 18, 2018

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു സപ്ലൈകോ ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് ഉയരുന്നു. വീട്ടിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളുകളാക്കാനാണ് പുതിയ നീക്കം.

December 18, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.