1. News

വൈഗ കാര്‍ഷിക മേള 2020

സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് വൈഗ 2020 ജനുവരി നാല് മുതല്‍ ഏഴ് വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. കാര്‍ഷിക മൂല്യവര്‍ദ്ധന രംഗത്ത് സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചുകൊണ്ട് വിപുലമായ പദ്ധതികളാണ് വൈഗ 2020 ലൂടെ ലക്ഷ്യമിടുന്നത്. യുവകര്‍ഷകരെയും പ്രവാസികളെയും കാര്‍ഷിക മേഖലയിലേക്കും മൂല്യവര്‍ദ്ധന രംഗത്തേക്കും ആകര്‍ഷിച്ചുകൊണ്ട് സുസ്ഥിര വളര്‍ച്ച നേടുക എന്നതാണ് ഇത്തവണത്തെ വൈഗയുടെ ലക്ഷ്യം.

Asha Sadasiv
vaiga

സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് വൈഗ 2020 ജനുവരി നാല് മുതല്‍ ഏഴ് വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. കാര്‍ഷിക മൂല്യവര്‍ദ്ധന രംഗത്ത് സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചുകൊണ്ട് വിപുലമായ പദ്ധതികളാണ് വൈഗ 2020 ലൂടെ ലക്ഷ്യമിടുന്നത്. യുവകര്‍ഷകരെയും പ്രവാസികളെയും കാര്‍ഷിക മേഖലയിലേക്കും മൂല്യവര്‍ദ്ധന രംഗത്തേക്കും ആകര്‍ഷിച്ചുകൊണ്ട് സുസ്ഥിര വളര്‍ച്ച നേടുക എന്നതാണ് ഇത്തവണത്തെ വൈഗയുടെ ലക്ഷ്യം. ഇന്ത്യയ്ക്കകത്തുനിന്നും വിദേശത്തുനിന്നും ധാരാളം സാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും വൈഗയുടെ പ്രധാന ആകര്‍ഷണമാണ്. കാർഷികമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന 350-ലധികം പ്രദർശനസ്റ്റാളുകൾ സജ്ജമാക്കുന്നുണ്ട്.2016-ലാണ് വൈഗ തുടങ്ങിയത്. ഇത്തവണ വൈഗയ്ക്കുമുന്നോടിയായി കൂടുതൽ സംരംഭകരെ കണ്ടെത്തുന്നതിനും താത്‌പര്യമുള്ള യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി ...എല്ലാ ജില്ലകളിലും ‘പ്രീ വൈഗ’ ലഘുശില്പശാല സംഘടിപ്പിച്ചു.

വൈഗ ശില്പശാലയിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സാങ്കേതികസെഷനുകൾ കർഷകർക്കും കാർഷികസംരംഭകർക്കുമായി നടത്തും. ആദ്യദിനത്തിൽ വാഴപ്പഴത്തിൻ്റെ സാധ്യതകൾ : ഉത്പാദനവും ,കയറ്റുമതിയും എന്നതാണ് പ്രധാന വിഷയം. രണ്ടാം ദിവസത്തിൽ ചെറു ധാന്യങ്ങൾ പോഷണത്തിനും, വരുമാനത്തിനും ,പുഷ്പകൃഷിയുടെയും, നിലം ഒരുക്കലിന്റെയും വാണിജ്യ സാദ്ധ്യതകൾ എന്നീ വിഷയങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരയും ഉച്ചയ്ക്ക് 3 മണിമുതൽ 6 മണിവരെയും സെമിനാർ നടക്കും . പരിവത്തനം യുവ സംരംഭകരിലൂടെ എന്നതാണ് മൂന്നാമത്തെ ദിവസത്തെ വിഷയം .വൈഗയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സമാപന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിർവ്വഹിക്കും.

 

English Summary: Vaiga 2020

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds