1. News

പച്ചക്കറി വില കുതിക്കുന്നു

സംസ്ഥാനത്തെ പച്ചക്കറിവിലകുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയും അതലധികവുമായി പച്ചക്കറിയുടെ വില വർധനവ്.

Asha Sadasiv

സംസ്ഥാനത്തെ പച്ചക്കറിവിലകുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയും അതലധികവുമായി പച്ചക്കറിയുടെ വില വർധനവ്. ട്രോളിങ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതും  പച്ചക്കറിയുടെ വില വർദ്ധനവിന് കാരണമായി.  കഴിഞ്ഞ  ഒരാഴ്ചയ്ക്കിടെ കനത്ത വിലക്കയറ്റമനു പച്ചക്കറികൾക്ക് ഉണ്ടായിട്ടുള്ളത് .തമിഴ്നാട്ടിലടക്കം വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിൽ ഉള്‍പ്പെടെയുള്ള പച്ചക്കറിയുടെ വില ഉയരുകയാണ്. . മണ്‍സൂണ്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളിലും വില കുതിച്ച് ഉയരുമെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു.കേരളത്തിലേക്ക് കൂടുതലായി  പച്ചക്കറി  കയറ്റുമതി ചെയ്യുന്ന സേലം, മധുര ഉള്‍പ്പടെയുള്ള വിപണികളിലെയും സ്ഥിതി സമാനമാണ്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. 

 

ച്ചക്കറിക്ക് പുറമേ നെല്ല്, കരിമ്പ്, പൂവ് കൃഷികളെയും ജലക്ഷാമം ബാധിച്ച് തുടങ്ങി. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പച്ചക്കറി വരവ് കുറഞ്ഞതും വില ഉയരുന്നതിന് കാരണമായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ഒപ്പം തമിഴകത്തെ കാര്‍ഷിക വിപണിയും ആശങ്കയിലാണ്. 
ഇതുവരെ 50 രൂപയിൽ താഴെ കിടന്ന പച്ചക്കറികളാണ് ഒരാഴ്ചയ്ക്കിടെ ഇരട്ടിയും രണ്ടിരട്ടിയും വിലവർധനവിലൂടെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നത്. 35 രൂപയായിരുന്ന ബീൻസിന് ഇന്നലത്തെ മാർക്കറ്റ് വില 110 ആയിരുന്നു. പച്ചമുളകും ഇഞ്ചിയും ചേമ്പും വിലയിൽ 100 കടന്നു. 45 രൂപയിൽ നിന്നാണ് പച്ചമുളക് 100 രൂപയിലെത്തിയത്. വെളുത്തുള്ളിയുടെ വില 200 കടന്നതും അടുത്തദിവസമാണ്.കൂടാതെ ബീറ്റ് റൂട്ട്-70, ക്യാരറ്റ്-65, ഉള്ളി-60, മുരിങ്ങ-80, വഴുതന-45, വണ്ട-75 എന്നിങ്ങനെ പോകുന്നു പച്ചക്കറികളുടെ വില. സാവാളയും ഉരുളക്കിഴങ്ങുമാണ് 40 രൂപയിൽ താഴെ വിലയുള്ളവ.
English Summary: Vegetable prices soaringin kerala

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds