1. News

ഹോർട്ടികൾച്ചർ മിഷൻ പദ്ധതി സഹായത്തോടെ ആലത്തൂരിൽ വിത്ത് സംരക്ഷണകേന്ദ്രം

കർഷകർക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ വിത്ത് ലഭ്യമാക്കാൻ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി സഹായത്തോടെ ആലത്തൂരിൽ നിർമ്മാണം പൂർത്തീകരിച്ച വിത്ത് സംരക്ഷണകേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ കൃഷിക്കാർ കൃഷിക്കാർ സംഭരിക്കുന്ന വിത്തുകൾക്ക് ഗുണനിലവാരം കുറയുകയും കർഷകരിൽനിന്ന് പരാതികൾ ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Priyanka Menon
വിത്ത് ലഭ്യമാക്കാൻ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ
വിത്ത് ലഭ്യമാക്കാൻ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ

കർഷകർക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ വിത്ത് ലഭ്യമാക്കാൻ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി സഹായത്തോടെ ആലത്തൂരിൽ നിർമ്മാണം പൂർത്തീകരിച്ച വിത്ത് സംരക്ഷണകേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ കൃഷിക്കാർ, കൃഷിക്കാർ സംഭരിക്കുന്ന വിത്തുകൾക്ക് ഗുണനിലവാരം കുറയുകയും കർഷകരിൽനിന്ന് പരാതികൾ ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

വിത്ത് സംരക്ഷണകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ ഗുണനിലവാരത്തിൽ ഭയക്കേണ്ടതില്ലെന്നും വിത്തുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇന്ന് കൃഷിയിലേക്ക് കൂടുതൽ ആളുകൾ തിരിഞ്ഞ് തുടങ്ങിയന്നും മന്ത്രി അഭിപ്രായപ്പെട്ടു

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളത്തിൻറെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നു. സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻറെ 97.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആലത്തൂർ വിത്ത് സംസ്കരണശാല യോടനുബന്ധിച്ച് 100 സംസ്കരണ ശേഷിയുള്ള തെർമൽ ഇൻസുലേറ്റഡ് വിത്ത് സംഭരണകേന്ദ്രം പൂർത്തീകരിച്ചത്.

VS Sunilkumar, Minister for Agriculture, said that the Seed Conservation Center will be able to provide high quality seeds to the farmers. He was speaking after inaugurating the completed Seed Conservation Center at Alathur with the help of the State Horticulture Mission project. In the past, there was a situation where the quality of seeds procured by the farmers was declining and there were complaints from the farmers.

2000 സ്ക്വയർ ഫീറ്റ് കെട്ടിടവും സംഭരണത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും, ജർമിനേഷൻ റൂം, ആധുനിക പാക്കിംഗ്, കോഡിങ് മെഷീനുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതോടെ പച്ചക്കറി വിത്തുകൾ, അങ്കുരണ ശേഷി നഷ്ടപ്പെടാതെ സൂക്ഷിച്ചു വയ്ക്കുന്നതിനും ഇവ ഗ്രേഡ് ചെയ്തു ഗുണമേന്മ ഉറപ്പുവരുത്തി കർഷകർക്ക് ലഭ്യമാക്കുന്നതിനും സാധിക്കും

സംസ്ഥാനത്തെ പഴം-പച്ചക്കറി ഉല്പാദനം വർധിപ്പിക്കുകയും ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ പ്രവർത്തിച്ചുവരുന്നത്.

English Summary: VS Sunilkumar Minister for Agriculture said that the Seed Conservation Center will be able to provide high quality seeds to the farmers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds