1. News

ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിയ്ക്കുന്നതിനാൽ  ആരോഗ്യവകുപ്പിൻ്റെ  ജാഗ്രതാ നിര്‍ദേശം 

സംസ്ഥാനത്ത് കടുത്ത വേനലിൽ ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിയ്ക്കുന്നതിനാൽ  ആരോഗ്യവകുപ്പ്.

Asha Sadasiv
drinking
സംസ്ഥാനത്ത് കടുത്ത വേനലിൽ ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിയ്ക്കുന്നതിനാൽ  ആരോഗ്യവകുപ്പ്.  ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്  ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക, കിണറിന് ചുറ്റുമതില്‍ കെട്ടുക, ഇടയ്ക്കിടയ്ക്ക് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടി സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ ഉരച്ചു കഴുകി പാത്രം വെയിലത്തുണക്കിയതിനു ശേഷം മാത്രം ജലം സംഭരിക്കുകയും ചെയ്യുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക, പുറത്തു പോകുമ്പോൾ  തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക, വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങള്‍ കുടിക്കാതിരിക്കുക, വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഐസ് ഉപയോഗിച്ച്‌ ശീതളപാനീയങ്ങള്‍ ഉണ്ടാക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കി.

തുറന്നുവച്ച ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്. പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക. കുപ്പിപ്പാല്‍ ഒഴിവാക്കുക. തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. കന്നുകാലി തൊഴുത്തുകള്‍ വീട്ടില്‍ നിന്നും നിശ്ചിത അകലത്തില്‍ നിര്‍മ്മിക്കണം. പൊതുടാപ്പുകള്‍/കിണറുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും നിര്‍ദേശം ഉണ്ട്.
English Summary: water borne caution alert by health department

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds