ജലസംരക്ഷണത്തില്‍ കാട്ടാക്കട സംസ്ഥാനത്തിന് മാതൃക: മന്ത്രി മാത്യു. ടി തോമസ്

Thursday, 12 October 2017 03:06 PM By KJ KERALA STAFF

കാട്ടാക്കട മണ്ഡലത്തിലെ ജലസ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാണന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ ശ്രമങ്ങള്‍ കേരളത്തിന്റെ മിഴി തുറപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലസമൃദ്ധിയുടെ ഭാഗമായി നടപ്പാക്കുന്ന മഴവെള്ളക്കിണര്‍ സംപോഷണപദ്ധതി കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ചതും മൃതപ്രായമായതുമായ നദികളുടെ പുനരുജ്ജീവനത്തിനായി നാടെങ്ങും വന്‍ ജനപങ്കാളിത്തമാണ് നടക്കുന്നത്. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്. ജലസുരക്ഷ ഒരു മഹാമുന്നേറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ. ജീവന്‍ നിലനിര്‍ത്താനുള്ള ദൗത്യമായി ജലസംരക്ഷണ യജ്ഞങ്ങളെ ജനങ്ങള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി മാറണം. അവര്‍ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതേ്യക ഭൂഗര്‍ഭ അറകള്‍ സ്ഥാപിച്ച് മഴവെള്ളം ശേഖരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്ന സംപോഷണ പദ്ധതി മണ്ഡലത്തിലെ ആറ് സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.ബി. സതീഷ് എം.എല്‍.എ അറിയിച്ചു. തുടര്‍ന്ന് പത്ത് സ്‌കൂളുകളില്‍ക്കൂടി ഭൂജലവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ ജലക്ലബ്ബുകളുടെ സഹായത്തോടെ കിണറുകള്‍ പരിശോധിച്ച് തയ്യാറാക്കിയ ജലശുദ്ധി റിപ്പോര്‍ട്ട് ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എയ്ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം അന്‍സജിതാ റസല്‍ നിര്‍വഹിച്ചു.

യോഗത്തില്‍ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ. എസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫന്‍, കേരള ലാന്റ്‌യൂത്ത്‌ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദീന്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ പി.വി. വില്‍സണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

CommentsMore from Krishi Jagran

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വളയുന്നവർ ഏറെയാണ്.എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം ബാക്കി വയ്ക്കുന്നത് ഒരു പതിവാണ്.അത് ഭക്ഷണം കിട്ടാത്തവന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർ തന…

November 12, 2018

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതി…

November 10, 2018

അറിയിപ്പുകൾ

 അറിയിപ്പുകൾ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ക്ഷീരവികസന വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി. ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര…

November 10, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.