മണ്ണ് പര്യവേക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് സ്‌ട്രെസ്സ് മാനേജ്‌മെന്റ് പരിശീലനം നൽകി

Thursday, 26 July 2018 05:35 PM By KJ KERALA STAFF
ചടയമംഗലം വാട്ടർഷെഡ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും സംസ്ഥാനതലത്തിലുള്ള മണ്ണ് പര്യവേക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും വേണ്ടിയുള്ള പേഴ്സണാലിറ്റി ഡെവലപ്മെൻറ് ട്രെയിനിംഗിന്റെ ഭാഗമായുള്ള ഇമോഷണൽ ഇന്റലിജൻസി ആൻഡ്  സ്‌ട്രെസ്സ് മാനേജ്‌മെന്റ് പരിശീലനം കൊല്ലം ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ വച്ച് ഇന്ന് നടന്നു .

കൊല്ലം ജില്ലയിലെ സീനിയർ ആർട്ട് ഓഫ് ലിവിങ് ടീച്ചേഴ്സ് ആയ ലക്ഷ്മി ജനാർദ്ദനൻ, അറുമുഖം  എന്നിവർ ക്ളാസുകൾ നയിച്ചു. ആർട്ട് ഓഫ് ലിവിങ് അപെക്സ് ബോഡി അംഗം ഡോ. ജനാർദ്ദനൻ കുമ്പളത്തു  അധ്യക്ഷത വഹിച്ച പരിശീലനത്തിൽ 30 -ഓളം വരുന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. 
 
ഹൈദരാബാദിലെ വാട്ടർഷെഡ് മാനേജ്‌മെന്റ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീനിവാസ റാവു, ചടയമംഗലം വാട്ടർഷെഡ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഡെപ്യൂട്ടി ഡയറക്ടർ   ആൻ്റണി ഓസ്റ്റിൻ എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം ഈ പരിപാടിയിൽ പരിപൂർണ്ണമായി പങ്കെടുത്തു.

സ്‌ട്രെസ്സ് മാനേജ്‌മെന്റിൽ ആർട്ട് ഓഫ് ലിവിങിന്റെ തനതായ ഈ പരിശീലനം ഏവർക്കും ജോലി തിരക്കുകൾക്കിടയിലുള്ള മാനസിക സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, ജീവിതത്തിലെ വ്യത്യസ്തമായ സാഹചര്യങ്ങളിലുണ്ടാവുന്ന സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനുള്ള ടെക്ക്നിക്കുകളും ഇവിടെ നിന്നും ഏവർക്കും ഒരേ പോലെ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പരിശീലനപരിപാടി മറ്റുള്ള അഗ്രികൾച്ചർ ഡിപ്പാർട്ടമെന്റുകളിലേക്കും പ്രാവർത്തികമാക്കണമെന്നും ഇതിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

CommentsMore from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.