വയനാടിനെ പ്രത്യേക പുഷ്പവിള മേഖലയായി 16നു പ്രഖ്യാപിക്കും

Wednesday, 07 March 2018 11:50 AM By KJ KERALA STAFF
വയനാടിനെ പുഷ്പവിളകളുടെയും സുഗന്ധ നെല്ലിനങ്ങളുടെയും  സവിശേഷ കാര്‍ഷിക  മേഖലയായി 16നു രാവിലെ 10നു അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ത്രിദിന ഓര്‍ക്കിഡ് മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിക്കും. ഇതിനുള്ള മുന്നൊരുക്കം അന്തിമദശയിലാണെന്ന് അമ്പവലയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍, സവിശേഷ പുഷ്പവിള മേഖലയുടെ ചുമതലയുള്ള കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്‌സാണ്ടര്‍ എന്നിവര്‍ പറഞ്ഞു. 

പനമരം ബ്ലോക്കിലെ പുല്‍പള്ളി, മുളളന്‍കൊല്ലി പഞ്ചായത്തുകളും ബത്തേരി ബ്ലോക്കിലെ ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെ•േനി, മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളുമാണ് തുടക്കത്തില്‍ സവിശേഷ പുഷ്പവിള മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പത്തും മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ  20ഉംഏക്കര്‍  ഭൂമിയും പുഷ്പവിള മേഖലയുടെ ഭാഗമാണ്. പ്രഥമഘട്ടത്തില്‍ 70 ഏക്കറിലാണ് പുഷ്പവിളകള്‍ കൃഷി ചെയ്യുക. ഇതില്‍ അഞ്ചു വീതം ഏക്കര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലുമായിരിക്കും. 
 
പുഷ്പവിള മേഖലയില്‍ ഓര്‍ക്കിഡ്, ആന്തൂറിയം, റോസ്  ഇനങ്ങളും ജെര്‍ബറ, ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമുല്ല, ഹെലിക്കോണിയ, ഗ്ലാഡിയോലസ് എന്നിവയുമാണ് കൃഷി ചെയ്യുക. പദ്ധതി നടത്തിപ്പിനു ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സ്‌കീമില്‍ 13.4 ലക്ഷം രൂപ  കൃഷി വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇതേ സ്‌കീമില്‍ 34.5 ലക്ഷം രൂപ മാര്‍ച്ച് 31നകം അനുവദിക്കും. സ്‌പെഷല്‍ അഗ്രികള്‍ച്ചര്‍ സോണില്‍ ഉള്‍പ്പെടുത്തി ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതിനു 20 ലക്ഷം രൂപ സമീപ ദിവസം ലഭിക്കും. സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ  8.4 രൂപ പദ്ധതിയില്‍  ഉപയോഗപ്പെടുത്തും. പോളി ഹൗസ് നിര്‍മാണത്തിനു 20ഉം നെറ്റ് ഹൗസ് നിര്‍മാണത്തിനു 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ ഫണ്ട് ആവശ്യാനുസരണം ചെലവഴിക്കും.  കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതടക്കം പൂക്കളുടെ സംഭരണത്തിനും വിപണനത്തിനും ജില്ലയിലെ നാല് ബ്ലോക്ക് ആസ്ഥാനങ്ങളിലും ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ സംവിധാനം ഒരുക്കും. 
 
പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലും ബത്തേരി ബ്ലോക്കിലുമായി ഇതിനകം നൂറില്‍പരം കര്‍ഷകര്‍ പുഷ്പവിള കൃഷിയില്‍ താത്പര്യം അറിയിച്ചതായി ഷാജി അലക്‌സാണ്ടര്‍ പറഞ്ഞു. ഇവര്‍ക്കുള്ള നടീല്‍ വസ്തുക്കളും സാങ്കേതിക സഹായവും സൗജന്യമായി  ലഭ്യമാക്കും. 

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.