ബംഗാൾ ഉൾക്കടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ് രൂപപ്പെട്ടു,കേരളവും ചുഴലിക്കാറ്റ് ഭീഷണിയിലോ?
ബംഗാൾ ഉൾക്കടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ് രൂപപ്പെട്ടു. വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് Yellow Message
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മർദ്ദം കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ 'ജൊവാദ്' ചുഴലിക്കാറ്റായി മാറി. നിലവിൽ വിശാഖപട്ടണത്തു നിന്ന് 420 km അകലെയും പാരദ്വീപിൽ നിന്ന് 650 കിലോമീറ്റർ അകലെയും ഗോപാൽപൂരിൽ നിന്ന് 530 km അകലെയുമായി സ്ഥിതി ചെയ്യുന്നു.

വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് നാളെ രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരാത്തെത്താൻ സാധ്യത. തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഓടെ ഒഡിഷ യിലെ പുരി തീരത്ത് എത്തിച്ചേരാൻ സാധ്യത. തുടർന്ന് ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത
കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
04-12-2021: വടക്ക് പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ - അതിനോട് ചേർന്ന പ്രദേശങ്ങളിലും വടക്ക് ആന്ധ്രപ്രദേശ് -ഒഡിഷ - വെസ്റ്റ് ബംഗാൾ തീരങ്ങളിലും മണിക്കൂറിൽ 90 മുതൽ 100 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 110 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.
05-12-2021: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ - അതിനോട് ചേർന്ന പ്രദേശങ്ങളിലും ഒഡിഷ - വെസ്റ്റ് ബംഗാൾ തീരങ്ങളിലും മണിക്കൂറിൽ 60 മുതൽ 70 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 80 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments