1. News

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം മധ്യ തെക്കൻ ജില്ലകളിൽ മഴ തുടരും

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. നിലവിലെ റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇന്ന് ചാറ്റൽമഴ ലഭിച്ചേക്കാം. നാളെ പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Priyanka Menon
മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത
മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.

നിലവിലെ റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇന്ന് ചാറ്റൽമഴ ലഭിച്ചേക്കാം. നാളെ പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ്. ഇരുപത്തിമൂന്നാം തീയതിയും ഇരുപത്തിനാലാം തീയതിയും മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങൾ ഉൾപ്പെടുന്നു.

According to the current report, districts like Thiruvananthapuram, Kollam and Pathanamthitta are likely to receive showers today. The green alert will be issued tomorrow in Thiruvananthapuram, Kollam, Pathanamthitta, Kottayam, Ernakulam and Idukki districts.

നിലവിൽ അന്തരീക്ഷസ്ഥിതി ഇരുപത്തിയാറാം തീയതി വരെ തുടരും. വടക്കൻ ജില്ലകളിൽ ചൂട് ഏറെ നിൽക്കുവാൻ ആണ് സാധ്യത. അതുകൊണ്ടുതന്നെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. നിർജ്ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി എല്ലാവരും പിന്തുടരണം.

ഉഷ്ണകാല ദുരന്ത ലഘൂകരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പൊതുജനങ്ങൾക്കായി ഒരു ഓൺലൈൻ ബോധവത്കരണ പരുപാടി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2022 ഫെബ്രുവരി 22 ന് വൈകിട്ടു 4 മണിക്ക് സംഘടിപ്പിക്കുന്നു

വേനലിൽ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് സൂര്യതാപവും അതുമൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും. ഈ പശ്ചാത്തലത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വേനൽ കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട പ്രഥമ ശുശ്രൂഷ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാർ ആക്കുക എന്ന ഉദ്ദേശത്തോടെ ഒരു ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

22.02.2022, ചൊവാഴ്ച ഉച്ചയ്ക്കുശേഷം 04.00 മണി മുതൽ 05.00 മണിവരെ നടക്കുന്ന പരിശീലന പരിപാടിയിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റ് ആയ ശ്രീ. ഫഹദ് മർസൂക്, കൊല്ലം ജില്ല ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഡോ. ശ്രീജ എം.യു എന്നിവർ ക്ലാസ്സുകൾ എടുത്ത് സംസാരിക്കുന്നതാണ്.

സിസ്കോ വെബ്എക്സ് പ്ലാറ്റഫോമിൽ ഓൺലൈനായി നടത്തപെടുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാനായി സിസ്കോ വെബ്എക്സ് ആപ്പ് നിങ്ങളുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്തതിനുശേഷം താഴെ കൊടുത്തിരിക്കുന്ന മീറ്റിംഗ് ഐഡിയും പാസ്സ്‌വേർഡും നൽകുക അല്ലങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

സിസ്കോ വെബ്എക്സ് മീറ്റിംഗ് ഐ.ഡി: 2511 684 0283
പാസ്സ്‌വേർഡ് : Abcd
English Summary: weather newsn 21/2/2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds