1. News

കേരളത്തിലെ ഈ വിവിധ ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുക, ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.

Meera Sandeep
You can apply now for these various vacancies in Kerala
You can apply now for these various vacancies in Kerala

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുക, ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.

പ്രായപരിധി 18 മുതല്‍ 33 വയസു വരെ. മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അഥവാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെ ഉള്ള അംഗീകൃത ഡിസിഎ / പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഈ മാസം 26ന് വൈകിട്ട് അഞ്ചിനു മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04734-217150.

പഞ്ചകർമ വകുപ്പിൽ അധ്യാപക ഒഴിവ്

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ പഞ്ചകർമ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ എതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 22 വരെ അപേക്ഷിക്കാം

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും പ്രോജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 22 ന് വൈകിട്ട് അഞ്ചനകം അപേക്ഷിക്കണം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ . പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 24 ന് രാവിലെ 10.30 ന് ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924 254060.

സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ നിയമനം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി – യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റിറിട്രോവൈറല്‍ തെറാപ്പി (എ.ആര്‍.റ്റി) സെന്ററില്‍ ഒഴിവുള്ള സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു . താത്പര്യമുള്ളവര്‍ ഡയറക്ടര്‍, പാലക്കാട് ഗവ. മെഡിക്കല്‍ (ഐ.ഐ.എം.എസ്), കുന്നത്തൂര്‍മേട് പോസ്റ്റ്, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എം.എസ്.ഡബ്ലൂ അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദമാണ് കൗണ്‍സിലര്‍ യോഗ്യത.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 25 വരെ അപേക്ഷിക്കാം

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പട്ടികജാതിക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. യോഗ്യത -ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ്, അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയും സേവന സന്നദ്ധതയുമുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 50നും ഇടയില്‍. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങളിലെ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ടി.എ. ഉള്‍പ്പടെ 13,500 രൂപ ഹോണറേറിയം ലഭിക്കും.

www. cmdkerala.net, www. stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ മുന്‍ഗണനയുണ്ട്. അുപേക്ഷകള്‍ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. ഫോണ്‍: 0475 2222353, 9496070335.

English Summary: You can apply now for these various vacancies in Kerala

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds