Updated on: 4 December, 2020 11:20 PM IST

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം(ഡിപ്രഷൻ ) കൂടുതൽ കരുത്ത് പ്രാപിച്ചിരിക്കുന്നു. നാളെ രാവിലെ തീവ്ര ന്യൂനമർദ്ദം ഡീപ്പ് ഡിപ്രഷൻ ആയി സ്വീകരിക്കാനാണ് സാധ്യത. ഇത് ചുഴലിക്കാറ്റായി മാറിയതിനുശേഷം ശ്രീലങ്കയിൽ കര കയറി കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് എത്തും. മാലിദ്വീപ് നിർദ്ദേശിച്ച ബുറേവി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശ്രീലങ്കയിൽ കര തൊട്ടതിനു ശേഷം മാത്രമേ ചുഴലിക്കാറ്റിന്റെ ഗതിയും തീവ്രതയും മനസ്സിലാക്കാൻ സാധിക്കൂ. ഇത് കന്യാകുമാരി തീരത്ത് നിന്ന് പടിഞ്ഞാറ് അറബിക്കടൽ ലക്ഷ്യമാക്കി എത്തിയതിനുശേഷം കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തെക്കൻകേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടൽ, കന്യാകുമാരി എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുത്. ലക്ഷദ്വീപ് കടലിലും ശക്തമായ മഴയും കാറ്റും ഉണ്ടാകും. കേരളത്തിൽ വ്യാഴാഴ്ചയോടെ കൂടി തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കൂടുതലാണ്. കാറ്റിൻറെ വേഗത മണിക്കൂറിൽ 75 കിലോമീറ്റർ വരെ എത്തും. കാറ്റിൻറെ വേഗത ഇപ്പോൾ 55 കിലോമീറ്റർ കവിഞ്ഞു.

തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റ് മാറുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർ ഡുകൾ പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ ശക്തമായ മഴ ഇവിടെ പ്രതീക്ഷിക്കാം. ഡിസംബർ രണ്ടിന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഡിസംബർ 3 കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും ഡിസംബർ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്ന ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും നാളെ ആലപ്പുഴ,കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഡിസംബർ നാലിന് കോട്ടയം, ഇടുക്കി എറണാകുളം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടുരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതി ജാഗ്രത പാലിക്കണമെന്ന് കേരള സർക്കാരും കേന്ദ്ര കാലാവസ്ഥ ഡിപ്പാർട്ട്മെന്റും മുന്നറിയിപ്പ് നൽകുന്നു. ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീ തീരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ഇത്തരം പ്രദേശങ്ങളിൽ അധിവസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ സന്നദ്ധത പ്രകടിപ്പിക്കണം. ഡിസംബർ ഒന്നിനോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കേരളതീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇത് എല്ലാത്തരം മത്സ്യബന്ധന യാനങ്ങളുടെ കാര്യത്തിലും ബാധകമായിരിക്കും. ഇനി ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപദം വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കടലിൽ പോകുന്നവർക്കു അനുമതി നൽകുകയുള്ളൂ. അടുത്ത 12 മണിക്കൂറിൽ സിസ്റ്റം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിൽ ഉള്ളവർ. ഡിസംബർ മൂന്നിന് ഇവിടെ അതിശക്തമായ മഴ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കാന്താരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ നിന്ന് ഇനി മീൻ വാങ്ങാം!

വിള ഇൻഷുറൻസ് പദ്ധതി

English Summary: weather update_01-12-2020
Published on: 01 December 2020, 06:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now