1. News

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരും

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരും തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്- വടക്കന്‍ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Priyanka Menon
കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴ ലഭ്യമാകും.
കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴ ലഭ്യമാകും.

കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴ ലഭ്യമാകും.തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്- വടക്കന്‍ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴ തന്നെ അടുത്ത ദിവസങ്ങളിൽ ലഭ്യമാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ പറയുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതചുഴികൾ കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വരുംദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് കാരണമാകും. രാത്രിയിൽ കൂടുതൽ മഴ ലഭ്യമാകും. 

ബന്ധപ്പെട്ട വാർത്തകൾ: ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്

കേരളത്തിൽ കഴിഞ്ഞ മാസങ്ങളിൽ ലഭിച്ച വേനൽമഴയുടെ കണക്കെടുക്കുമ്പോൾ ശരാശരിയേക്കാൾ കൂടുതൽ മഴ ഇത്തവണ ലഭ്യമായിരിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി ലഭ്യമാകുന്ന മഴയുടെ കണക്കുകൾ എടുക്കുമ്പോൾ 173 ശതമാനം അധികം മഴ ലഭ്യമായിട്ടുണ്ട്. ജില്ലതിരിച്ചുള്ള കണക്കെടുപ്പിൽ കാസർഗോഡ് ജില്ലയിൽ ആണ് കൂടുതൽ മഴ ലഭ്യമായിരിക്കുന്നത്. ഏറ്റവും കുറച്ച് മഴ ലഭ്യമായിരിക്കുന്നത്​ തിരുവനന്തപുരം ജില്ലയിലാണ്. തമിഴ്നാടിനോട് ചേർന്ന് രൂപംകൊണ്ട ചക്രവാത ചുഴിയാണ് കൂടുതൽ മഴയ്ക്ക് കാരണമായത്.

ബന്ധപ്പെട്ട വാർത്തകൾ: കാണുന്നതെല്ലാം കത്തിക്കുന്നത് കാലാവസ്ഥ മാറ്റത്തിനിടയാക്കും

കഴിഞ്ഞവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ജില്ലകളിൽ മഴ സാധാരണയിൽ കൂടുതൽ ലഭ്യമായിരിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല ഇത്തവണ ലക്ഷദ്വീപിലും അധിക വേനൽമഴ ലഭ്യമായി.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather updates tuesday april 19 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds