News

എന്താണ് കർഷക ബില്ല് -അറിയാത്തവർക്ക് വേണ്ടി ഒരു ചെറിയ കുറിപ്പ്

farmer protest

സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും

ഒന്നാമത്തെ നിയമം:

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കി. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു. താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നു.
യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും.

രണ്ടാമത്തെ നിയമം:

ആവശ്യ സാധന നിയന്ത്രണ നിയമം എടുത്തു കളയുന്നതാണ് രണ്ടാം നിയമം.
നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല.
ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും.
ഇത് കരിംചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.

മൂന്നാമത്തെ നിയമം

കോൺട്രാക്ട് ഫാമിംഗ് അംഗീകരിക്കലാണ്.വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും.ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം.


ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്.
ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഹരിയാനയിൽ കേന്ദ്ര മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു.
കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.

ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും.
താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും.FCI ഇല്ലാതാകും റേഷൻ സമ്പ്രദായം തകരും.
ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ.പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ നിയമം യഥാർത്ഥത്തിൽ ഒരു കരിനിയമം ആണ്.ഇത് അവതരിപ്പിക്കപ്പെടുന്ന ദിനം രാജ്യത്തിന്റെ കരിദിനം ആണ്.
സ്വതന്ത്രാനന്തര ഭാരതത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു കർഷക സമരത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഞാനും നിങ്ങളും തിന്നുന്ന ചോറും ചപ്പാത്തിയും മുതൽ ഉള്ളിയും ഉരുളകിഴങ്ങും വരെ കോർപറേറ്റ് ഭീമന്മാർക്ക് തീറെഴുതി കൊടുക്കുന്ന നിയമങ്ങൾ പാസാക്കിയിരിക്കുന്ന ഈ സമയത്താണ് നമ്മൾ ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും ഒക്കെ നടത്തി അർമാദിക്കുന്നത്...

ഒരല്പം വകതിരിവും ഒരല്പം മനുഷ്യത്വവും ഒരല്പം ആത്മാർത്ഥയും ഉണ്ടാകേണ്ട സമയമാണിത്. രാജ്യത്തെ കർഷകരോട് ഐക്യപ്പെടുക.

courtesy

വാട്ട്സാപ്പ് ഗ്രൂപ്പിൽ കിട്ടിയത്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക ബില്ലിനെതിരായ പ്രതിഷേധം കർഷകർക്ക് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകർ


English Summary: What's the farmer's bill? A little note for those who do not know

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine