1. News

നഗരസഭകൾക്കുള്ള പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം.

സംസ്ഥാനത്തെ നഗരങ്ങൾ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് ലോകബാങ്ക് സഹായം.നഗരസഭകൾക്കു പദ്ധതി വിഹിതത്തിനു പുറമേ 1950 കോടി രൂപയുടെ ലോക ബാങ്ക് വായ്പ അനുവദിക്കുന്ന പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകി

KJ Staff
world bank


സംസ്ഥാനത്തെ നഗരങ്ങൾ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് ലോകബാങ്ക് സഹായം.നഗരസഭകൾക്കു പദ്ധതി വിഹിതത്തിനു പുറമേ 1950 കോടി രൂപയുടെ ലോക ബാങ്ക് വായ്പ അനുവദിക്കുന്ന പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകി .കേരള അര്‍ബന്‍ സര്‍വീസ് ഡെലിവറി പ്രോജക്‌ട് എന്ന നിലയിലാണ് വായ്പാപദ്ധതി
. കേരളത്തിലെ നഗരങ്ങള്‍ നേരിടുന്ന മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സിവറേജ് – സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ട് വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ശുചിത്വത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിർമ്മിക്കും.

കേരളത്തിലെ നഗരസഭകൾക്ക് 300 ദശലക്ഷം ഡോളര്‍ രണ്ട് ശതമാനം പലിശനിരക്കില്‍ 25 വര്‍ഷത്തെ കാലാവധിയില്‍ വായ്പ നല്‍കാൻ ലോക ബാങ്ക് സന്നദ്ധത അറിയിച്ചുപദ്ധതി നടപ്പാക്കുന്ന കമ്മറ്റിയിൽ അഡീൽണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ ആറ് അംഗങ്ങളാണ് ഉള്ളത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. 2019- മുതൽ 2024 വരെയാണ് പദ്ധതി നിർവഹണ കാലഘട്ടം.

.നേരത്തേ, ഗ്രാമപഞ്ചായത്തുകള്‍ക്ക് ലോകബാങ്ക് സഹായം അനുവദിക്കുന്ന കേരള ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്‌ട് ഉണ്ടായിരുന്നു.1100 കോടി രൂപയുടേതായിരുന്നു പദ്ധതി. തദ്ദേശമിത്രമെന്ന പേരിലുള്ള പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോഴാണ് ലോകബാങ്ക് നഗരസഭകള്‍ക്കുള്ള പുതിയ പദ്ധതി അവതരിപ്പിച്ചത്.

English Summary: World bank aid for State

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds