പ്രളയം - നഷ്ടം ലോകബാങ്ക് വിലയിരുത്തിയതിനേക്കാള്‍ കൂടുതല്‍ : മുഖ്യമന്ത്രി

Monday, 15 October 2018 08:58 PM By KJ KERALA STAFF

സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ള 25,050 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകള്‍ക്കു സംഭവിച്ച നഷ്ടം തന്നെ 2,534 കോടി രൂപ വരും. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വലിയൊരു തുക ആവശ്യമായിവരും. കുടുംബങ്ങളുടെ ഉപജീവനമാര്‍ഗങ്ങളായിരുന്ന ആട്, പശു, കോഴി തുടങ്ങിയ വളര്‍ത്തുജീവികളുടെ നഷ്ടവും വലിയൊരു തുകയുടേതാണ്. വിശദമായ റിപ്പോര്‍ട്ടുകള്‍ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ നാല്‍പതാം എപ്പിസോഡില്‍ ധനസമാഹരണത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടത്തിന് സമമായ തുകയല്ല. അതുകൊണ്ടാണ് 500 കോടി രൂപയുടെ സ്പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടത്. വായ്പയെടുത്താലും ആവശ്യത്തിനുള്ള തുക കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് പൊതു സംഭാവനകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റേതു പഴയ നിലപാടുതന്നെയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മലയാളികളില്‍ നിന്നു ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നറിയിച്ചിട്ടുണ്ട്. കേരളത്തെ സ്നേഹിക്കുന്ന എല്ലാ പ്രവാസികളില്‍നിന്നും കഴിയുന്നത്ര വിഭവസമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും ക്യാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖര്‍, മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍, കെപിഎംജി ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഗവണ്‍മെന്റ് പ്രാക്ടീസസ് ഡയറക്ടര്‍ അരുണ്‍ പിള്ള, ഇന്‍സ്പിരേഷന്‍ ഡയറക്ടറും ആര്‍കിടെക്റ്റുമായ ലത രാമന്‍ ജയഗോപാല്‍, ഐക്യരാഷ്ട്ര സഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, വിവിധ കോളേജുകളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടി ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7.30 ന് പത്തോളം ചാനലുകളില്‍ സംപ്രേഷണം ചെയ്യും.

Source: PRD NEWS RELEASE

CommentsMore from Krishi Jagran

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍  കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിര…

November 19, 2018

കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി

 കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായിപ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ജ്ജനിയ്ക്കായ് വേള്‍ഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച…

November 19, 2018

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രിനിര്‍മ്മിച്ചിരിക്കുന്നത്. 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല…

November 19, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.