1. News

കേരളത്തിൽ 'മഴയടങ്ങി'; 4 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

വരും ദിവസങ്ങളിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല

Darsana J
കേരളത്തിൽ 'മഴയടങ്ങി'; 4 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
കേരളത്തിൽ 'മഴയടങ്ങി'; 4 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. തീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ യെല്ലോ അലർട്ടിലാണ്. ബാക്കിയുള്ള ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾ: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

കർഷകനെ കണ്ണീരിലാക്കി കാലവർഷം..

കാലവർഷം തകർത്തപ്പോൾ പാടശേഖരങ്ങൾ വെള്ളത്തിനടിയിലും, കർഷകർ കണ്ണീരിലുമായി. വേനൽമഴ കുറഞ്ഞതും കാലവർഷം കനത്തതും കാലാവസ്ഥയെ അതിജീവിച്ച് കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായി. ഇനി വെള്ളം ഇറങ്ങിയാലും വയലുകളിൽ രോഗസാധ്യത കൂടുതലാണ്. നാശനഷ്ടം സംഭവിച്ച വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്.

പ്രാഥമിക കണക്കെടുപ്പില്‍ വയനാട് ജില്ലയിലെ 9.4 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചു. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും 9 കുടുംബങ്ങളിൽ നിന്നും 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. മുത്തങ്ങ ചുണ്ടക്കുനി പണിയ കോളനിയിലെ 8 കുടുംബങ്ങളിലെ 26 പേർ അടുത്തുള്ള ആലത്തൂര്‍ അങ്കണവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും പ്രദേശത്ത് മഴ ശക്തി കുറഞ്ഞതിനാല്‍ വീടുകളിലേക്ക് തിരികെ അയച്ചു.

വയനാട്ടിൽ നശിച്ചത് 9.4 ഹെക്ടര്‍ കൃഷി..

കാലവര്‍ഷത്തില്‍ വയനാട്ടിൽ 9.4 ഹെക്ടര്‍ കൃഷി നശിച്ചു. ജില്ലയിലെ 27 വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പില്‍ 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശം സംഭവിച്ചു. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയിലെ 26 പേർ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്. മുത്തങ്ങ ചുണ്ടക്കുനി പണിയ കോളനിയിലെ 26 പേരെ അടുത്തുള്ള ആലത്തൂര്‍ അങ്കണവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും പ്രദേശത്ത് മഴ ശക്തി കുറഞ്ഞതിനാല്‍ വീടുകളിലേക്ക് തിരികെ അയച്ചു.

മഴയൊഴിഞ്ഞു, വെള്ളം നിറഞ്ഞു..

മഴ കുറഞ്ഞെങ്കിലും വിവിധ പ്രദേശങ്ങളിൽ ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ഇതുമൂലം പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി പേർ ക്യാമ്പുകളിൽ തന്നെ തുടരേണ്ട സാഹചര്യമാണ്.

മായാതെ മൺസൂൺ പാത്തി

മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയ്യുന്നത്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ചക്രവാതചുഴി നിലവിൽ ജാർഖണ്ഡിന് മുകളിലാണ്. കൂടാതെ, വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗത സെക്കന്റിൽ 55 cm നും 74 cm നും ഇടയിലായിരിക്കുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

English Summary: Yellow alert in 4 districts as rainfall decreases in Kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds