1. News

പെടക്കണ മീൻ വാങ്ങാം കൊച്ചിയിലെ സി എം എഫ് ആർ ഐ യുടെ ലൈവ് ഫിഷ് കൗണ്ടറിൽ നിന്ന് CMFRI

കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം (CEMFRI )ൽ കൂടുകൃഷിയിൽ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീൻ ചെമ്പല്ലി, തിലോപ്പിയ തുടങ്ങിയ മൽസ്യങ്ങൾ ആണ് ഇങ്ങനെ വിൽക്കുന്നത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 7 വരെ CMFRI ൽ നിന്ന് നേരിട്ട് വാങ്ങാം. The Central Marine Fisheries Research Institute (CEMFRI) sells aquaculture, live carp, carp and tilapia. Available directly from CMFRI on all working days from 10 am to 7 pm.

K B Bainda
CMFRI Live fish
ഹൈക്കോർട്ടിനടുത്തു സി എം എഫ് ആർ ഐ ൽ നിന്നും പെടപെടപ്പൻ മീൻ കിട്ടും നമുക്കിഷ്ടമുള്ളതു ചൂണ്ടിക്കാട്ടിയാൽ മതി.

കൊച്ചി: നഗരത്തിൽ ശുദ്ധ മൽസ്യം കിട്ടണമെങ്കിൽ മുളവുകാട് കഴിഞ്ഞപ്പുറത്തേക്കു പോകണം.എന്നാൽ ഹൈക്കോർട്ടിനടുത്തു സി എം എഫ് ആർ ഐ ൽ നിന്നും പെടപെടപ്പൻ മീൻ കിട്ടും നമുക്കിഷ്ടമുള്ളതു ചൂണ്ടിക്കാട്ടിയാൽ മതി. അപ്പോൾ തന്നെ പിടിച്ചു തരും വിലയും കൊടുത്തു വാങ്ങി വീട്ടിൽ പോകാം. എന്താല്ലേ? കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം (CEMFRI )ൽ കൂടുകൃഷിയിൽ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീൻ ചെമ്പല്ലി, തിലോപ്പിയ തുടങ്ങിയ മൽസ്യങ്ങൾ ആണ് ഇങ്ങനെ വിൽക്കുന്നത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 7 വരെ CMFRI ൽ നിന്ന് നേരിട്ട് വാങ്ങാം.

CMFRI ലെ കാർഷിക വിവര സാങ്കേതിക വിദ്യ കേന്ദ്രം ,എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (KVK ) എന്നിവയുടെ സാങ്കേതിക സഹായത്തോടെ കൂടുമൽസ്യകൃഷി നടത്തുന്ന കർഷകരാണ് CMFRI ൽ സ്ഥിരമായി ഒരുക്കിയ ലൈവ് ഫിഷ് കൗണ്ടർ സംവിധാനത്തിലൂടെ മൽസ്യ വില്പന നടത്തുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ മൽസ്യ വിപണനത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ആവശ്യക്കാരിലേക്കു മൽസ്യമെത്തിക്കാൻ മൽസ്യകർഷകരെ സഹായിക്കാൻ കൂടിയാണ് ഈ ലൈവ് ഫിഷ് വിപണന കേന്ദ്രം. കൃഷിയുടെ ഉത്പാദനത്തിന്റെ 30%വരെ ഇടനിലക്കാർ മുഖേന കർഷകർക്ക് നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല കലർപ്പില്ലാത്ത ശുദ്ധമായ മൽസ്യം ജീവനോടെ തന്നെ സ്വന്തമാക്കാൻ മൽസ്യ പ്രേമികൾക്കും അവസരം ലഭിക്കുന്നു. മീനുകൾ ജീവനോടെ വില്പന നടത്താനുള്ള സാധ്യത കൂടിയാണ് പുതിയ സംവിധാനത്തിലൂടെ CMFRI പ്രചിരിപ്പിക്കുന്നത്.

മാത്രമല്ല കലർപ്പില്ലാത്ത ശുദ്ധമായ മൽസ്യം ജീവനോടെ തന്നെ സ്വന്തമാക്കാൻ മൽസ്യ പ്രേമികൾക്കും അവസരം ലഭിക്കുന്നു.
മാത്രമല്ല കലർപ്പില്ലാത്ത ശുദ്ധമായ മൽസ്യം ജീവനോടെ തന്നെ സ്വന്തമാക്കാൻ മൽസ്യ പ്രേമികൾക്കും അവസരം ലഭിക്കുന്നു.

കൃഷിയിടങ്ങളിൽ നിന്ന് വിളവെടുക്കുന്ന മൽസ്യങ്ങൾ ഉടനെ തന്നെ വിറ്റഴിക്കുന്നതാണ് നിലവിലെ രീതി. മതിയായ സഞ്ജീകരണങ്ങളോടെ കൃഷി ചെയ്യുന്ന മൽസ്യം ജീവനോടെ ലഭിക്കുന്നത് വിപണന രീതിയെ വൈവിധ്യമാക്കുന്നുണ്ട്. അറ്റിക് ,കെവികെ എന്നിവയുടെ മേൽനോട്ടത്തിലാണ് ലൈവ് ഫിഷ് കൌണ്ടർ പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് സമയം. കർഷകർക്കാവശ്യമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റോർ , കർഷകരുടെ മാത്രം ഉത്പന്നങ്ങൾ വിൽക്കുന്ന ഫാ൦ ഷോപ്പി എന്നിവയും ഇതോടൊപ്പംപ്രവർത്തിക്കുന്നുണ്ട്.

ഫാ൦ ഷോപ്പി

കർഷകരിൽ നിന്നും ശേഖരിച്ച ശീതീകരിച്ച ചക്കപ്പഴം ,പച്ചച്ചക്ക , ചക്കക്കുരു എന്നിവയും ഇവിടെ വർഷം മുഴുവൻ ലഭിക്കും. അറിഞ്ഞു പാക്കറ്റിലാക്കിയ പച്ചക്കറികൾ , പഴങ്ങൾ, വീട്ടുവളപ്പിൽ ഉത്പാദിപ്പിക്കുന്ന കോഴി, കാട, താറാവ് മുട്ടകൾ, പാൽ, നെയ്യ്, കർഷകർ നേരിട്ടെത്തിക്കുന്ന മറയൂർ ശർക്കര, വെളിച്ചെണ്ണ , സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയവയെല്ലാം ഫാ൦ ഷോപ്പിയിൽ ലഭിക്കും.

കൂടുതൽ അനുബന്ധ വർത്തകൾക്ക് :കാംകോയും കുസാറ്റും ധാരണ പത്രം ഒപ്പുവച്ചു.

English Summary: You can buy petakana fish at CMFRI's live fish counter in Kochi

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds