1. News

ഒട്ടും തന്നെ ചിലവില്ലാതെ എം.ബി.ബി.എസ് ബിരുദം നേടാം

പണമൊന്നും തന്നെ ചിലവാക്കാതെ എം.ബി.ബി.എസ്. ബിരുദം നേടാൻ അവസരമുണ്ടാക്കുകയാണ് പൂനെയിലുള്ള എ.എഫ്.എം.സി. (A.F.M.C.- Armed Forces Medical College, Pune). രാജ്യാന്തര നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. ട്യൂഷ്യൻ ഫീസില്ലെന്നതിനു പുറമെ താമസം, ഭക്ഷണം, മുതലായവയും സൗജന്യമാണ്. ഇതു കൂടാതെ, യൂണിഫോം -ബുക്ക് -സ്റ്റേഷനറി -വാഷിങ് അലവൻസ് എന്നിവയും പ്രത്യേകമായുണ്ട്.

Meera Sandeep
You can get MBBS degree without any cost
You can get MBBS degree without any cost

പണമൊന്നും തന്നെ ചിലവാക്കാതെ എം.ബി.ബി.എസ്. ബിരുദം നേടാൻ അവസരമുണ്ടാക്കുകയാണ് പൂനെയിലുള്ള എ.എഫ്.എം.സി. (A.F.M.C.- Armed Forces Medical College, Pune). രാജ്യാന്തര നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്.   ട്യൂഷ്യൻ ഫീസില്ലെന്നതിനു പുറമെ താമസം, ഭക്ഷണം, മുതലായവയും സൗജന്യമാണ്. ഇതു കൂടാതെ, യൂണിഫോം -ബുക്ക് -സ്റ്റേഷനറി -വാഷിങ് അലവൻസ് എന്നിവയും പ്രത്യേകമായുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

തെരഞ്ഞടുക്കപ്പെടുന്നവർ, ക്യാംപസിൽ തന്നെ താമസിച്ചു പഠിക്കണം. മാത്രവുമല്ല, പഠനകാലയളവിൽ വിവാഹം പാടില്ലെന്ന നിബന്ധനയുമുണ്ട്.  കോഴ്‌സ്  പൂർത്തീകരിച്ച ശേഷം  സായുധസേനയിൽ സേവനം നിർബന്ധമാണ്. എല്ലാവർക്കും സായുധസേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. പകുതിയോളം പേർക്ക് സ്ഥിരം കമ്മിഷനും ലഭിക്കാനിടയുണ്ട്.

യോഗ്യതകൾ

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലോരോന്നിനും കുറഞ്ഞത് 50% മാർക്കോടെയും മൂന്നിലും കൂടി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി ) 60% മാർക്കോടെയും ഇംഗ്ലീഷിന് ഒറ്റക്ക് 50% മാർക്കോടെയും ആദ്യ ചാൻസിൽ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവരായിരിക്കണം, അപേക്ഷകർ.

ബന്ധപ്പെട്ട വാർത്തകൾ: SRESHTA Scheme: സ്‌കോളർഷിപ്പ് തുകയോടെ മികച്ച വിദ്യാഭ്യാസം നൽകാൻ 'ശ്രേഷ്ഠ'

അപേക്ഷങ്ങൾ അയക്കേണ്ട വിധം

അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കുകയും, 24 വയസ്സ് കവിയാതിരിക്കുകയും വേണം . അപേക്ഷകർ, നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് യുജി - 2022 എന്ന പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യുമ്പോൾ www.mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരം, എഎഫ്എംസിയിലേക്കും അപേക്ഷിച്ചവരായിരിക്കണം.

സംവരണം

ഇന്ത്യക്കാർക്ക് ആകെയുള്ള 145 സീറ്റിൽ 30 സീറ്റ് പെൺകുട്ടികൾക്കും 10 സീറ്റ് പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ സംവരണവിഭാഗങ്ങളിൽ പെടുന്നവർക്കു മിനിമം യോഗ്യതയുടെയും പ്രായത്തിന്റെയും കാര്യത്തിൽ പ്രത്യേക ഇളവുകളില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഗവൺമെന്റ് പുതിയ വിദ്യാഭ്യാസ വായ്പാ പദ്ധതി ആരംഭിച്ചു; വിദ്യാർത്ഥികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ‘കൊളാറ്ററൽ ഫ്രീ ലോൺ’

തെരഞ്ഞടുപ്പ് രീതി

നീറ്റ് അപേക്ഷ നടപടിക്രമ സമയത്ത്, www.mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരം, എഎഫ്എംസിയിലേക്കു ഓപ്റ്റ് ചെയ്തവരിൽ നിന്നും മെറിറ്റനുസരിച്ച്, 1380 ആൺകുട്ടികളും 360 പെൺ കുട്ടികളും അടക്കം മികച്ച 1740 പേരെ സ്ക്രീനിങ്ങിനു തിരഞ്ഞടുക്കും. അവർ നിർദ്ദിഷ്ട വെബ്സൈറ്റുകളായ www.afmcdgid.gov.in/ ; www.mcc.nic.in എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന സമയക്രമമനുസരിച്ച്, അസ്സൽ രേഖകളുമായി പുണെയിൽ ഹാജരാകണം. അവർക്കായി കംപ്യൂട്ടർ അധിഷ്ഠിത ToELR പരീക്ഷ നടത്തും. ഇംഗ്ലീഷ് ഭാഷ, ആശയഗ്രഹണം, യുക്തിചിന്ത, എന്നിവയിൽ നിന്ന് 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ്, പരീക്ഷക്കുണ്ടാകുക. ശരിയുത്തരത്തിന് 2 മാർക്ക് വീതം ലഭിക്കുകയും തെറ്റുത്തരത്തിന് അരമാർക്കു വീതം കുറയുകയും ചെയ്യും. സ്പോട്സ് , എൻ.സി.സി. എന്നീ വിഭാഗങ്ങളിലുള്ളവർക്കും സൈനികരുടെ മക്കൾക്കും റാങ്കിങ്ങിൽ വെയ്‌റ്റേജുണ്ട്. ഇതു കൂടാതെ വിശദമായ വൈദ്യപരിശോധനയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: Officer-in-Charge, Admission Cell, Armed Forces Medical College, Pune - 411 040; Phone: 020-26334209; Email: oicadmission@gmail.com

English Summary: You can get MBBS degree without any cost

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds