1. News

5 ശതമാനം ജിഎസ്ടി കൂട്ടി സൊമാറ്റോ, സ്വിഗ്ഗി: ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍

ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് പകരം ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് 5% ജിഎസ്ടി ഈടാക്കും.

Saranya Sasidharan
GST
GST

ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് പകരം ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് 5% ജിഎസ്ടി ഈടാക്കും. എന്നാല്‍ ഉപഭോക്താക്കളാകട്ടെ, ഭക്ഷണം വിതരണം ചെയ്യുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടതില്ല. സെപ്റ്റംബര്‍ 17 വെള്ളിയാഴ്ച ലക്‌നൗവില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആണ് പ്രസ്താവന നടത്തിയത്. നികുതിഭരണം എളുപ്പമാക്കാനാണ് പുതിയ തീരുമാനം.

സീതാരാമന്റെ അഭിപ്രായത്തില്‍, 'ഗിഗ് ഓര്‍ഗനൈസേഷനുകളായ സ്വിഗ്ഗി പോലുള്ള മറ്റുള്ള ആപ്ലിക്കേഷനുകളും ഇപ്പോള്‍ ജിഎസ്ടി, ടിസിഎസ് (Tax Collected at Source) രേഖകളില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഈ നീക്കം ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കില്ലൊണ് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് ചൂണ്ടിക്കാട്ടുന്നത്. അധിക നികുതി ചുമത്തുന്നില്ലെന്നും ജിഎസ്ടി ശേഖരിക്കുന്ന സൈറ്റില്‍ മാത്രമാണ് മാറ്റമെന്നും അദ്ദേഹം അവകാശപ്പെടുന്നു. സര്‍ക്കാരിന് ജിഎസ്ടി സമര്‍പ്പിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് പകരമാണ് ഉപഭോക്താക്കളില്‍ നിന്ന് നികുതി ശേഖരിച്ച് അധികാരികള്‍ക്ക് അയക്കുമെന്ന് ബജാജ് പ്രസ്താവിച്ചത്. ബജാജ് പറയുന്നതനുസരിച്ച്, രജിസ്റ്റര്‍ ചെയ്യാത്ത റെസ്റ്റോറന്റുകളുടെ 'വരുമാന ചോര്‍ച്ച' ഒഴിവാക്കാനാണ് ഈ നീക്കം രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഡെലിവറി ആപ്പുകളും ഹരിയാനയിലെ നിരവധി റെസ്റ്റോറന്റുകളും സമര്‍പ്പിച്ച റിട്ടേണുകളുടെ അവലോകനത്തില്‍, വിതരണക്കാര്‍ക്ക ചുമത്തുന്ന നികുതി വരുമാനത്തിലെ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. ചില റെസ്റ്റോറന്റുകള്‍ നികുതി വെട്ടിക്കുന്നുവെന്നും കണ്ടെത്തി. വിതരണക്കാരന്റെ വിറ്റുവരവിനേക്കാള്‍ ഒരു ഡെലിവറി ആപ്പിന്റെ ടിസിഎസ് കൂടുതലായതായതായും കണ്ടെത്തി. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് 2,000 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്.

മറ്റ് പ്രധാന പ്രഖ്യാപനങ്ങളും ജിഎസ്ടി കൗണ്‍സില്‍ നടത്തിയിരുന്നു. എന്നാല്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ സീതാരാമന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മസ്‌കുലര്‍ അട്രോഫി പോലുള്ള അപൂര്‍വ രോഗത്തിനുള്ള ചിലവേറിയ ചില മരുന്നുകളുടെ ഇറക്കുമതിയില്‍ ജിഎസ്ടി ഒഴിവാക്കുന്നതും പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. കോവിഡ് -19 ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ജിഎസ്ടി നിരക്കുകള്‍ ഡിസംബര്‍ 31 വരെയും നീട്ടി.

ബന്ധപ്പെട്ട വാർത്തകൾ

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടി യില്‍ വരുമോ? വിശദ വിവരങ്ങള്‍ അറിയൂ

നിൻജാകാർട്ട് കർഷകരെ അവരുടെ പച്ചക്കറികളും പഴങ്ങളും നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ അനുവദിക്കുന്നു

ജിഎസ്ടി രജിസ്ട്രേഷനുകൾക്ക് ആധാർ, ബയോമെട്രിക് വിവരങ്ങൾ,ലൈവ് ഫോട്ടോ നിർബന്ധം

English Summary: Zomato, Swiggy to collect 5 percent GST from Consumers

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds