1. Food Receipes

രുചിയേറിയ മറാഠി ഭക്ഷണം "ആലുവടി" പാകം ചെയ്യുന്ന വിധവും അതിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളെയും കുറിച്ചും

ആലുവടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ചേമ്പിൻറെ അല്ലെങ്കിൽ താളിൻറെ ഇലകൾ (Colocasia) കൊണ്ടാണ്. ആനയുടെ ചെവികളോട് സാമ്യമുള്ള ഈ ഇലകൾ എല്ലാർക്കും സുപരിചിതമാണ്. വേനൽകാലങ്ങളിലാണ് ഇത് കൃഷി ചെയ്യാറുള്ളത്. മഹാരാഷ്ട്ര അടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് നല്ലവണം തഴച്ചു വളരുന്നു. ചേമ്പിൻറെ ഇലയിൽ പോഷകാംശങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്.

Meera Sandeep
Aluvadi

ആലുവടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്  ചേമ്പിൻറെ അല്ലെങ്കിൽ താളിൻറെ ഇലകൾ (Colocasia) കൊണ്ടാണ്. ആനയുടെ ചെവികളോട് സാമ്യമുള്ള ഈ ഇലകൾ എല്ലാർക്കും സുപരിചിതമാണ്. വേനൽകാലങ്ങളിലാണ് ഇത്  കൃഷി ചെയ്യാറുള്ളത്. മഹാരാഷ്ട്ര അടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് നല്ലവണം തഴച്ചു വളരുന്നു. ചേമ്പിൻറെ ഇലയിൽ പോഷകാംശങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്.

Vitamin A - കണ്ണിനു നല്ല vision നൽകുന്നു

Vitamin C - പ്രതിരോധശക്തി നൽകുന്നു

Fiber - cholesterol കുറക്കാൻ സഹായിക്കുന്നു

Folate - Heart diseases ൽ നിന്ന് രക്ഷിക്കുന്നു

Vitaman A + B - cancer രോഗം വരാതെ തടയുന്നു

കലോറി കുറവായതുകൊണ്ട് diabetic രോഗികൾക്ക് യോജിച്ച ഭക്ഷണമാണ്

സ്വാദിഷ്ടമായ ആലുവടി (aluvadi) ഉണ്ടാക്കുന്ന വിധം

ആവശ്യമായ സാധനങ്ങൾ

കടലമാവ് - 10 tbsp

മഞ്ഞപ്പൊടി - 1/2 tsp

വെളുത്തുള്ളി - 4 to 5

പച്ചമുളക് - 2 to 3

ജീരകം - 1/2 tps

ഉപ്പ് - പാകത്തിന്    

എണ്ണ - പാകത്തിന്

Sesame seeds - 1/4 tsp

Potato - 2

വെള്ളം – പാകത്തിന്

Colocassia
  1. പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ അര ച്ച് paste ഉണ്ടാക്കി വെക്കുക
  2. ബാക്കിയുള്ള ingredients ൽ അരച്ചു വെച്ച paste കുറച്ചു വെള്ളമൊഴിച്ച് കുഴച്ചു മിശ്രിതമാക്കി വെക്കുക. ഈ മിശ്രിതം കൂടുതൽ thick ആകാനോ കൂടുതൽ thin ആകാനോ പാടില്ല.
  3. ചേമ്പിൻറെ ഇലകൾ കഴുകി തണ്ടു കളഞ്ഞു ഉണക്കി വെക്കുക
  4. ഇല ഓരോന്നായി എടുത്ത് ഉണ്ടാക്കി വെച്ച മിശ്രിതം കയ്യുകൊണ്ട് ഇല മുഴുവൻ spread ചെയ്യുക.
  5. ശേഷം മസാല തേച്ച ഇലകൾ ചുരുട്ടി, കൂടുതൽ tight ആകാതെ roll ആക്കുക.
  6. ഇത് എണ്ണ നല്ലവണ്ണം പുരട്ടിയ ഒരു പ്ലേറ്റിൽ വെച്ച് വേറെ പാത്രത്തിൽ ഇറക്കിവെച്ച് 15 മിനിറ്റ് steam ൽ വേവിക്കുക.
  7. തണുത്തതിനു ശേഷം 1/2” വലുപ്പത്തിൽ മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളെ “വടികൾ” എന്നാണ് പറയുക.
  8. പാനിൽ എണ്ണ ചൂടാക്കിയ ശേഷം വേവിച്ചുവെച്ച വടികൾ രണ്ടു വശവും reddish ആകുന്നതുവരെ fry ചെയ്യുക.
  9. വറുത്ത വെച്ച വടികളിൽ കുടുക്ക് വറുത്തു കൊട്ടുക . സ്വാദിഷ്ടമായ ആലുവടി തയ്യാർ

Summary: Aluvadi is a delicious Maharashtrian food made of Colocasia leaves.  This leaf is highly nutritious vegetable containing vitamins A & C, Fiber, Folate, etc.  It can prevent us from diseases like cancer and other heart diseases.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഗോത്രവർഗ്ഗകാരിയായ കുസുമതി, ചക്ക കൊണ്ട് 100 വിഭവങ്ങൾ പാകം ചെയ്യുന്നു.

English Summary: Aluvadi, a delicious Maharashtrian food made of Colocasia leaves, which are highly nutritious

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds