Food Receipes

കറുക പുല്ല് ഔഷധി

കറുക പുല്ല് നിലത്തിൽ പടർന്ന് വരുന്ന ഒരു ഔഷധച്ചെടിയാണ് .കറുക പുല്ലിന് ഏറെ ഔഷധ ഗുണങ്ങൾ ഉണ്ട് .ഒരു ചെറിയ വേരിൽ തുമ്പിൽ  നിന്ന് പോലും കറുക നിറയെ പടർന്ന് പരക്കും .കറുക പുല്ല് സാധാരണ രണ്ട് തരത്തിൽ കാണാം ഒന്ന് ചെറിയ ഇലയോടും തണ്ടോടു കൂടിയതും മറ്റേത് വലിയ തണ്ടുള്ളതും മുകളിലേക്ക്  വളരുന്നതും .ചെറിയ കറുക പുല്ലാണ് സാധാരണയായി ഔഷധത്തിനും മറ്റും ഉപയോഗിക്കുന്നത് .ഹിന്ദു മതത്തിൽ ഇവയ്ക്ക് പവിത്രമായ സ്ഥാനമാണുള്ളത് .ഹിന്ദു മത ഗ്രന്ഥങ്ങളിലെല്ലാം കറുകയുടെ വിശേഷതകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് .ദശപുഷ്പങ്ങളുടെ കൂട്ടത്തിൽ കറുകയും പെടും .ബലി ദർപ്പണത്തിന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കറുക അതിനാൽ ഇതിന് ബലി കറുക എന്നും പേരുണ്ട് .ഔഷധത്തിനും ഹോമങ്ങൾക്കും പൂജകൾക്കും ഇത് ഒഴിച്ച് കൂടാനാവാത്തതാണ് .ചിറങ്ങ് ,ചൊറി ,വട്ടപ്പുണ്ണ് ദുഷ്ട വ്രണങ്ങൾ എന്നിവയ്ക്ക് കറുക അരച്ച് പുരട്ടുന്നത് വളരെ ഉത്തമമാണ് .രക്താതിസമർദ്ദം കുറക്കുന്നതിനും മുല പാൽ വർദ്ധിക്കുന്നതിനും കറുക അരച്ച് കഴിക്കുന്നത് നല്ലതാണ് .

കറുക അരച്ച് അര ഗ്ലാസ്സ് നീര് പാലിൽ ചേർത്ത് ദിവസവും കഴിച്ചാൽ  മലബന്ധം മാറി കിട്ടും .മുറിവിൽ കറുക അരച്ച് പുരട്ടിയാൽ രക്തസ്രാവം പെട്ടെന്ന് നിൽക്കുന്നു .കറുക നീര് പാലിൽ ചാലിച്ച് രാവിലെയും വൈകീട്ടും പാലിൽ ചാലിച്ച് കഴിച്ചാൽ നാഡീ ക്ഷീണം അകലും .ബുദ്ധി വികാസ മില്ലാത്ത കുട്ടികൾക്ക് കറുക നല്ലൊരു മരുന്നാണ് . നിലത്ത് പടർന്ന് വളരുന്ന പുല്ലായതിനാൽ ഇത് അലങ്കാരമായി പുൽതകിടികളിലും വളർത്താം


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox