1. Food Receipes

പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകളിൽ കഴിക്കേണ്ടവ

പ്രാര്‍ത്ഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ (Ramadan) കാലം കൂടി എത്തിയിരിക്കുകയാണ്. റമദാൻ നോമ്പ് ആരംഭിക്കുന്നത് തന്നെ ഓരോ വിശ്വാസികളും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കാതെയാണ്. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .

K B Bainda
ഇഫ്താറിലും സുഹൂറിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു.
ഇഫ്താറിലും സുഹൂറിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു.

പ്രാര്‍ത്ഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ (Ramadan) കാലം കൂടി എത്തിയിരിക്കുകയാണ്. റമദാൻ നോമ്പ് ആരംഭിക്കുന്നത് തന്നെ ഓരോ വിശ്വാസികളും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കാതെയാണ്. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .

റമദാൻ നോമ്പിന്റെ ആദ്യ ദിവസം വരുന്നത് തന്നെ അമാവാസി കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. അന്നുമുതൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍. നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കണം. അതിനായി ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

റമദാൻ നോമ്പ് ആരംഭിക്കുന്നത് തന്നെ ഓരോ വിശ്വാസികളും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കാതെയാണ്. അന്നേ ദിവസത്തെ അതായത് വെളുപ്പിനെയുള്ള ആദ്യ ഭക്ഷണത്തെ സുഹൂർ (Suhur) എന്നാണ് പറയപ്പെടുന്നത്.

അത് സൂര്യോദയത്തിനു മുമ്പ് കഴിക്കും. ശേഷം സൂര്യാസ്തമയത്തിന് ശേഷം കഴിക്കുന്ന ഭക്ഷണത്തെ ഇഫ്ത്താർ (Iftar) എന്നാണ് പറയുന്നത്. ഇഫ്താറിലും സുഹൂറിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു.

ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കാരണം ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ സഹായിക്കും. നോമ്പ് ദിവസങ്ങളിൽ നിങ്ങൾ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

രാവിലത്തെ ഭക്ഷണം അതായത് ദിവസം ആരംഭിക്കുന്ന സമയത്തെ ആദ്യ ഭക്ഷണത്തിൽ (സുഹൂർ) ധാരാളം ധാന്യങ്ങളും നാരുകളും ഉൾപ്പെടുത്തണം. അന്നജം അടങ്ങിയ ഭക്ഷണത്തിനൊപ്പം ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണം കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പാലിലുണ്ടാക്കിയ ഓട്സ് കഴിക്കുന്നത് കൂടുതൽ എനർജി ലഭിക്കും. ഇതിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് രുചി കൂട്ടാനായി അണ്ടിപ്പരിപ്പ്, പഴങ്ങൾ എന്നിവ ചേർക്കാവുന്നതാണ്. അതുപോലെ ചോറിലും ചപ്പാത്തിയിലും ധാരാളം നാരുകളും അന്നജവും അടങ്ങിയിട്ടുണ്ട്.

കാൽസ്യം, അയഡിൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയ ഒരു ഐറ്റമാണ് തൈര്. ഒരു ദിവസത്തേയ്ക്ക് ആവശ്യമായ മുഴുവൻ ഊർജവും നൽകാൻ തൈരിന് കഴിയും. ഒപ്പം ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ, പീച്ച്, ഓറഞ്ച്, സ്ട്രോബെറി, തക്കാളി, വെള്ളരിക്ക, ചീര, സെലറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും ശ്രമിക്കുക 

കൂടാതെ ബദാം, വാൽനട്ട്, ഒരു ഗ്ലാസ് പാൽ എന്നിവയും ശരീരത്തിന്റെ ഊർജം നിലനിർത്തുന്ന ഭക്ഷണങ്ങളാണ്. അതുകൊണ്ട് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കണ്ട.

ഇനി ഇഫ്താർ ഭക്ഷണം എങ്ങനെയെന്ന് നോക്കാം. സാധാരണയായി ആളുകൾ നോമ്പ് മുറിക്കുന്നന്നത് ഈന്തപ്പഴം കഴിച്ചാണ്. അതിന് ശേഷം ലൈറ്റായി നോമ്പ് കഞ്ഞി പിന്നെ സൂപ്പ്, ശേഷം ബിരിയാണി, കബാബ് എന്നിവയുൾപ്പെടെയുള്ള വിവിധ പലഹാരങ്ങളും കഴിക്കാം. ബ്രെഡ്, ബ്രൌൺ റൈസ്, ഇറച്ചി, മത്സ്യം, മുട്ട, പയറുവർഗ്ഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ വളരെ നല്ലതാണ്.  ആവശ്യമായ പോഷകങ്ങളും ജലാംശം ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിന് പ്രഭാത ഭക്ഷണം മുൻ‌കൂട്ടി ആസൂത്രണം ചെയ്യുന്നത് ഉത്തമമാണ്.അതുപോലെ നോമ്പ് മുറിച്ചതിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കണം 

English Summary: Things to eat in 30 days of prayer and self-purification

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds