Food Receipes

മഞ്ഞൾ കൃഷി യും സംസ്കരണവും

മഞ്ഞൾ ഒരു ഔഷധവും അതിനൊപ്പം സുഗന്ധദ്രവ്യവും ആഹാര പദാർത്ഥം കൂടിയാണ്  പ്രാചീന കാലം മുതൽ ആയൂർവേദ ഔഷധകൂട്ടുകളിൽ മഞ്ഞൾ  ഉപയോഗിച്ച് പോന്നിരുന്നു  ഗവേഷണങ്ങൾ  പുരോഗമിച്ച് വരും തോറും മഞ്ഞളിന്റെ ഔഷധ പ്രധാന്യം കൂടി വരുകയാണ് . ഇന്ന് ലോകമെമ്പാടും ഉള്ള ജനങ്ങൾ മഞ്ഞൾ ഉപയോഗിച്ച് വരുന്നു ക്യാൻസറിന്റെ  ചികിത്സക്ക് മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുക്കുമിൻ ധാരാളം ഉപയോഗിച്ച് വരുന്നു .കൂടാതെ ആമാശയ രോഗങ്ങൾക്കും മസ്തിഷ്ക്ക രോഗങ്ങൾക്കും , ത്വക്ക് രോഗങ്ങൾക്കും മഞ്ഞൾ  നല്ലൊരു ഔഷധമാണ്  . നനവുള്ള മണ്ണിലാണ്  മഞ്ഞൾ  നടുന്നത് .  മെയ്യ് - ജൂൺ മാസങ്ങളിലാണ് മഞ്ഞൾ നടുന്നത് . പുതുമഴ പെയ്യ്ത് തുടങ്ങിയാൽ വിത്ത് മഞ്ഞൾ

പറിച്ചെടുക്കും . നീളത്തിൽ വാരം കോരുക അതിൽ അതികം താഴ്ചയില്ലാത്ത കുഴികൾ എടുക്കുക .അതിൽ മുളവന്ന വിത്ത് നടാം അതിന്  ശേഷം പുതയിട്ട് കൊടുക്കാം . ഒരു മാസത്തിന് ശേഷം പുതമാറ്റിയതിന് ശേഷം  ചാണക വളവും   കംബോസ്റ്റും ഇട്ട് മൂടാം  മുപ്പ് കുറഞ്ഞതാണെങ്കിൽ 7-8 മാസത്തിലും കൂടിയതാണെങ്കിൽ 9-10 മാസത്തിലും പറിച്ച് എടുക്കാം  . പറിച്ചെടുത്ത കിഴങ്ങുകൾ  കഴുകി വൃത്തിയാക്കി    .8-9 മണിക്കൂർ വേവിക്കണം  . അതിന് ശേഷം വെള്ളം വാറ്റിയെടുത്ത് 3-4 ദിവസം വെയിലത്ത് ഉണക്കുക . ഇത് ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ് .


English Summary: Tintill cultivation and processing

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine