1. Travel

അപൂർവ ക്ഷേത്രങ്ങളും ആറന്മുള സദ്യയും! അടിപൊളി പാക്കേജുമായി KSRTC

‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര’ എന്ന് പേരിട്ടിരിക്കുന്ന യാത്ര 2 ദിവസം നീണ്ടുനിൽക്കും

Darsana J
അപൂർവ ക്ഷേത്രങ്ങളും ആറന്മുള സദ്യയും! അടിപൊളി പാക്കേജുമായി KSRTC
അപൂർവ ക്ഷേത്രങ്ങളും ആറന്മുള സദ്യയും! അടിപൊളി പാക്കേജുമായി KSRTC

മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ ഒരു തീർത്ഥയാത്ര! മലപ്പുറം KSRTC ബജറ്റ് ടൂറിസം സെൽ ഇത്തവണ ഒരു അടിപൊളി തീർത്ഥാടന ടൂറിസം പാക്കേജാണ് യാത്രാ പ്രേമികൾക്കായി ഒരുക്കുന്നത്. ഇന്ത്യയിലെ അപൂർവമായ പഞ്ചപാണ്ഡവക്ഷേത്രങ്ങൾ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ താലൂക്കുകളിലാണ് സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ.

ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നാണ് സങ്കൽപ്പം. കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര’ എന്ന് പേരിട്ടിരിക്കുന്ന യാത്ര 2 ദിവസം നീണ്ടുനിൽക്കും. യാത്രയിൽ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറൻമുള വള്ള സദ്യയും ആസ്വദിക്കാൻ സാധിക്കും. പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2023 ജൂലൈ 23 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണാനും കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യ തീർത്ഥാടകർക്ക് ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ടാകും.

ഇവയോടൊപ്പം ലോക ഭൗമ സൂചികാ പദവിയിൽ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിർമാണവും നേരിൽ കാണാൻ അവസരം ലഭിക്കും. യാത്രയിൽ അധിക സമയം ലഭിക്കുകയാണെങ്കിൽ മണ്ണാറശാല, ഹരിപ്പാട്, അമ്പലപ്പുഴ ക്ഷേത്രങ്ങളും യാത്രക്കാർക്ക് കാണാനുള്ള അവസരം ഉണ്ടായിരിക്കും.

കൂടുതൽ വാർത്തകൾ: Street Tourism; വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് ഒരുങ്ങുന്നു

ജൂലൈ 29ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയിൽ നിന്നും പുറപ്പെട്ട് 30ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കും. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്ര നിർമ്മിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും.

പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബ്രോഷർ https://bit.ly/3Qshwus എന്ന ലിങ്കിൽ നിന്നും ലഭിക്കും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 9446389823,9995726885 നമ്പറുകളിൽ വിളിക്കുകയോ വാട്‌സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9447203014. ഇ-മെയിൽ: btc.ksrtc@kerala.gov.in.

English Summary: ksrtc with a tour package includes aranmula sadhya and visiting rare temples in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds