1. Travel

ഹരിതസൗഹൃദ വിരുന്നിടം ന്യുമാഹിയിൽ !

വീട്ടുമുറ്റങ്ങളിൽ വിവാഹപ്പന്തലും , കതിർ മണ്ഡപവും, പന്തിപ്പുരയും അനുബന്ധമായി മറ്റലങ്കാരങ്ങളൂം ഭീമമായ തുക ചിലവിട്ട് നിർമ്മിക്കേണ്ട അവസ്ഥയിൽനിന്നും സ്വന്തം നാട്ടുകാർക്കും അയൽ പ്രദേശങ്ങളിലുള്ളവർക്കും അൽപ്പം അയവും ആശ്വാസവുമായി എളിയ കൈത്താങ്ങായിതീർന്നിരിക്കുകയാണ് പുന്നോൽ സ്വദേശിയും പ്രവാസിയുമായ ജസ്‌ലീം മീത്തൽ എന്ന യുവാവ് .

ദിവാകരൻ ചോമ്പാല
J
--- ദിവാകരൻ ചോമ്പാല
ന്യു മാഹിയിലെ ലോറൽ ഗാർഡൻ
ന്യു മാഹിയിലെ ലോറൽ ഗാർഡൻ

മലബാർ മേഖലയിലെ ആദ്യത്തെ പ്രകൃതി ഹരിതസൗഹൃദ വിരുന്നിടം ന്യുമാഹിയിൽ പ്രവർത്തനമാരംഭിച്ചു .
വീട്ടുമുറ്റങ്ങളിൽ വിവാഹപ്പന്തലും , കതിർ മണ്ഡപവും, പന്തിപ്പുരയും അനുബന്ധമായി മറ്റലങ്കാരങ്ങളൂം ഭീമമായ തുക ചിലവിട്ട് നിർമ്മിക്കേണ്ട അവസ്ഥയിൽനിന്നും സ്വന്തം നാട്ടുകാർക്കും അയൽ പ്രദേശങ്ങളിലുള്ളവർക്കും അൽപ്പം അയവും ആശ്വാസവുമായി എളിയ കൈത്താങ്ങായിതീർന്നിരിക്കുകയാണ് പുന്നോൽ സ്വദേശിയും പ്രവാസിയുമായ ജസ്‌ലീം മീത്തൽ എന്ന യുവാവ് .
അടച്ചുപൂട്ടി ശീതീകരിച്ച ഓഡിറ്റോറിയങ്ങളിൽ നിന്നും ആസ്വാദ്യകരമായ വേറിട്ട ദൃശ്യാനുഭവം !

വിവാഹം ,കുടുംബ സംഗമം ,കല്യാണ നിശ്ചയം നിക്കാഹ്‌ ,മൈലാഞ്ചി തുടങ്ങിയവയ്ക്ക് മാത്രമല്ല കോർപ്പറേറ്റ് ഇവൻറ് ,സെമിനാർ ,കോൺഫ്രൻസ് ,ട്രെയിഡ് ഷോ ,വർക്ക്‌ഷോപ്പ് ,പ്രോഡക്‌ട് ലോഞ്ച് ,യാത്രയയപ്പ് ,കാർഷികസെമിനാർ ,വെഡ്ഡിംഗ് റിസപ്‌ഷൻ ,ബർത്ത്ഡെ പാർട്ടി ,ഫെസ്റ്റിവൽ ഗാതറിംഗ് ,ആനിവേഴ്‌സറി ,ബ്രൈഡൽ ഷോ തുടങ്ങിയ നിരവധി പരിപാടികളുടെ ,ആഘോഷങ്ങളുടെ നിറ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് മിക്കവാറും ദിവസങ്ങളിലും ന്യു മാഹിയിലെ ലോറൽ ഗാർഡൻ .
ലോറൽ ഗാർഡനിലെ പാർക്കിൽ പ്രവേശനം പൂർണ്ണമായും സൗജന്യമാണ് . ക്ഷണിതാക്കളായി ഇവിടെയെത്തുന്ന പ്രായമായവർക്കും വയ്യാത്തവർക്കും പാർക്കിൽ ചുറ്റിക്കറങ്ങി സഞ്ചരിക്കാൻ ഗോൾഫ് കാർട്ട് വാഹന സൗകര്യവും ഇവിടെ സൗജന്യമായി ലഭിക്കും .

മനോഹരിയായ മയ്യഴിപ്പുഴയുടെ തീരത്തു നിന്നും ഏറെ ദൂരത്തല്ലാതെ കിടക്കുന്ന
ന്യുമാഹിയിലെ ഉസ്സൻ മൊട്ടയിൽ നേഷണൽ ഹൈവേ യോട് ചേർന്ന്കിടക്കുന്നു രണ്ടര ഏക്കറിലധികം വിസ്‌തൃതിയിലുള്ളതാണ് ഈ കുന്നിൻ പ്രദേശം .
പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ സമസ്ത ഭാവത്തിലും രൂപത്തിലും ദൃശ്യചാരുത വഴിഞ്ഞൊഴുകുന്ന തരത്തിലാണ് ഇവിടെ ലോറൽ ഗാർഡൻ എന്ന ''പ്രകൃതി സൗഹൃദ ഓഡിറ്റോറിയ '' ത്തിൻറെ രൂപകല്‍പ്പന നിർവ്വഹിച്ചിരിക്കുന്നത് .
മലബാർ മേഖലയിൽ പകരം വെക്കാനില്ലാത്ത വേറിട്ട പ്രകൃതി സൗഹൃദ വിരുന്നിടം!
പ്രകൃതി സ്‌നേഹി കൂടിയായ ജസ്‌ലീം മീത്തലിൻറെ നിയന്ത്രണത്തിൽ വിദഗ്ദ്ധരായ എൻജിനീയർമാർ ,കലാകാരന്മാർ ,സാങ്കേതിക ജോലിക്കാർ, ഗാർഡൻ ഡിസൈനേഴ്‌സ് തുടങ്ങിയവരുടെ കൂട്ടായ്‌മയിൽ രണ്ടു വർഷക്കാലമെടുത്താണ് ഉസ്സൻമൊട്ടയിലെ ഈ പ്രകൃതി സൗഹൃദ ഓഡിറ്റോറിയം പൂർത്തീകരിച്ച്‌ നാട്ടുകാർക്ക് സമർപ്പിച്ചത് .

സ്വന്തം വീടിനോട് ചേർന്ന സ്ഥലം പൂന്തോട്ടമാക്കിയും ,പുൽത്തകിടി വെച്ചും കഞ്ഞുങ്ങൾക്ക് കളിച്ചു രസിക്കാനൊരിടം ,കൂട്ടത്തിൽ അത്യന്തം ആധുനിക സംവിധാനങ്ങളോടെ ഒരു സ്വിമ്മിങ്‌പൂളും എന്ന നിലയിലായിരുന്നു 2019 ൽ ജസ്‍ലീം തുടക്കമിട്ടതെങ്കിലും പടിപടിയായ വളർച്ചയുടെ ഘട്ടത്തിൽ മലബാർ മേഖലയിലെ മികവുറ്റ ഗാർഡൻ നേഴ്‌സറിയായും മൾട്ടിപർപ്പസ് ഓപ്പൺ ഓഡിറ്റോറിയമായും വളർന്നു വലുതായതിൽ അടുത്ത സുഹൃത്തുക്കളുടെയും നാട്ടുകാരുടെ യും പ്രോത്സാഹനവും അഭിലാഷവും നിർബന്ധ പ്രേരണ യും വേണ്ടതിലധികം ഉണ്ടായി എന്ന് പറയുന്നതാവും കൂടുതൽ ശരി .
വിവാഹം തുടങ്ങിയ വിവിധപരിപാടികൾക്കനുയോജ്യമായ രീതിയിൽ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ജാതിമത ഭേദമില്ലാതെ ഓപ്പൺ ഓഡിറ്റോറിയത്തിൽ രംഗവേദിയടക്കം പ്രത്യേകം രൂപകല്‍പ്പന നിർവ്വഹിക്കാൻ വിദഗ്‌ധരായ ഇവന്റ് മാനേജ്മെന്റ്‌ വിദഗ്ദ്ധർ ,പുഷ്പ്പാലങ്കാര വിദഗ്‌ധർ ,മെഹന്തി ഡിസൈനേഴ്‌സ് , പാചകവിദഗ്ദ്ധർ ,ഫോട്ടോഗ്രാഫർമാർ, സൗണ്ട് എൻജിനീയർമാർ ,മ്യൂസിക് ട്രൂപ്പ് തുടങ്ങിയവരുടെയും മികച്ച സേവനവും ലോറൽ ഗാർഡനിൽ ലഭിക്കുമെന്നറിയുന്നു .

എല്ലാം ഒരു കുടക്ക് കീഴിൽ . ഇന്ത്യൻ ,ചൈനീസ് ,മുഗൾ .കോണ്ടിനെന്റല്‍ ഭക്ഷണം മുതല്‍ വടക്കേ ഇന്ത്യന്‍, ദക്ഷിണേന്ത്യന്‍ രുചികളും ,കേരളീയമായ തനി നാടന്‍ സദ്യയുടെ രുചിഭേധങ്ങളും ആസ്വദിക്കാവുന്ന ആധുനിക ഭക്ഷണശാലയും പാചക വിദഗ്‌ദന്മാരും.
പ്രകൃതിയോടലിഞ്ഞുകൊണ്ട് ഹരിതകാന്തിയുടെ ശീതളിമയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് ആയിരത്തോളം പേർക്ക് സുഖപ്രദമായ രീതിയിൽ ഭക്ഷണം കഴിക്കാനുള്ള ആകർഷണീയമായ ഇരിപ്പിട സംവിധാനങ്ങൾ !
,വധൂവരന്മാർക്കും സെലിബ്രറ്റികൾക്കും മറ്റുമായി മേക്കപ്പ് റൂം . വിശിഷ്ഠാതിഥികൾക്കായി പ്രത്യേകം വിശ്രമകേന്ദ്രം തുടങ്ങിയവയും ഈ ഓപ്പൺ ആഡിറ്റോറിയത്തോട് ചേർന്ന് ഒരുക്കിയതായും കാണുന്നു .ഗാർഡൻ ഡിസൈനർമാരുടെ കൂട്ടായ്‌മയിൽ ഉപഭോക്താക്കളുടെ അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ച് എല്ലാവിധ ഗാർഡനിംഗ് സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നു .

അലങ്കാര സസ്യങ്ങളുടെയും ഔഷധച്ചെടികളുടെയും പൂന്തോട്ട നിർമ്മാണ വസ്ത്തുക്കളുടെയും അതി വിപുലമായ വിതരണ കേന്ദ്രം എന്നതിലുപരി കുടുംബസമേതം ഒഴിവുസായാഹ്നങ്ങൾക്ക് നിറംപകരാനും അനുയോജ്യമായ ഒരിടമാണ് ലോറൽ ഗാർഡൻ !
കുട്ടികൾക്ക് കൗതുകകാഴ്ച്ചകൾക്കായി ജിറാഫ് , കടുവ ,വരയൻകുതിര , മറ്റു വിവിധ രൂപങ്ങൾ . ഉയരങ്ങളിൽനിന്നും ഊർന്നിറങ്ങിയും ,ഉരസിത്താഴ്ന്നും  കളിച്ചുരസിക്കാനുള്ള നിരവധി സൗകര്യങ്ങൾ.
 
ഉഞ്ഞാലിലാടാനും വട്ടം കറങ്ങിക്കളിക്കാനും പ്രത്യേക ഉപകരണങ്ങൾ, വർണ്ണംവിതറുന്ന കൂറ്റൻ ഫൗണ്ടനുകൾ, ലഘുഭക്ഷണ സൗകര്യങ്ങൾ, കൂട്ടത്തിൽ ലഘുവ്യായാമങ്ങൾക്കായി ഇന്റർനേഷണൽ നിലവാരത്തിലുള്ള വ്യായാമ ഉപകരണങ്ങൾ വേറേയും .

ഉയരങ്ങളിൽ നിന്നും ഇലച്ചാർത്തുകൾക്ക് മുകളിലൂടെ അറബിക്കടലിൻറെ തീരഭൂമിയിലേക്കൊരു ദൂരക്കാഴ്ച്ചക്കായി കുന്നിൻമുകളിൽ സജ്ജമാക്കിയ വ്യൂ പോയന്റിൽ ദൂരദർശനിയടക്കമുള്ള സൗകര്യങ്ങൾ  !

തലശ്ശേരി ധർമ്മടം തുരുത്ത്,തലായി ഹാർബ്ബർ തുടങ്ങിയ വിസ്മയ കാഴ്ച്ചകൾ ഇവിടെ നിന്നും ദർശിക്കാം .ആയിരക്കണക്കിന് അലങ്കാര പൂച്ചെടികളുടെ ഹരിത സാമ്രാജ്യം കൂടിയാണ്  ലോറൽ ഗാർഡൻ. നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൻറെയും കൃഷി വകുപ്പിൻറെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷ്യൻറെയും അംഗീകാരത്തോടും സഹായത്തോടുംകൂടി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ  ലോകോത്തര നേഴ്‌സറിയായ  ഹോംഗ്രോൺ ബയോടെക് പോലുള്ള സ്ഥാപനങ്ങളുടെ നടീൽ വസ്തുക്കളും ഇവിടെ സുലഭം.

വിളവൈവിധ്യവും ഫലസമൃദ്ധിയുമുള്ള നാടനും മറുനാടനും വിദേശിയുമായ അത്യുൽപാദന ശേഷിയുള്ള റംബുട്ടാൻ, പുലാസാൻ ,മാങ്കോസ്റ്റിൻ, ഡുരിയാൻ, ലോങ്ങൻ, മിൽക്ക് ഫ്രൂട്ട്, ജംബോട്ടിക്കാബ തുടങ്ങിയ മധുരക്കനികൾവിളയുന്ന ചെടികൾക്കൊപ്പം  ചക്കയുടെ നിരവധി ലോകോത്തര ഇനങ്ങൾ ,മുന്തിയ ഇനം പ്ലാവുകൾ,കുള്ളൻ തെങ്ങിൻ തൈകൾ ,
 വലിയമാവിൻ തൈകൾ, കെട്ടിടങ്ങൾ മാളുകൾ തുടങ്ങി എവിടെയും സ്ഥാപിക്കാൻ പാകത്തിലുള്ള കൂറ്റൻ ചെടികൾ, പനകൾ, ആകർഷണീയമായ നിറക്കൂട്ടുകളിൽ വലുതും ചെറുതും ഭാരക്കുറവുള്ളതുമായ പൂച്ചട്ടികൾ ,ഹാങ്ങിങ് പോട്ടുകൾ, വിവിധയിനം വളക്കൂട്ടുകൾ, പൂന്തോട്ടപ്പണിക്കാവശ്യമുള്ള ആധുനിക ഉപകരണങ്ങൾ എല്ലാ മെല്ലാം ഒരേ കുടക്കീഴിൽ !!

ഗൃഹാങ്കണങ്ങളിലെ ആകർഷകമായ പൂന്തോട്ടങ്ങൾക്കൊപ്പം വീട്ടുവളപ്പിൽ ഗൃഹവൈദ്യത്തിനാവശ്യമായ ഔഷധസസ്യകൃഷി വ്യാപിപിക്കുന്നതിനാവശ്യമായ ഔഷധച്ചെടികളുടെ തൈകൾ ,മറ്റുനടീൽ വസ്‌തുക്കളും  ഇവിടെ നിന്നും ലഭിക്കും .
കൂടുതൽ വിവരങ്ങൾക്കും നടീൽ വസ്‌തുക്കൾക്കും

ബന്ധപ്പെടുക- 97468057547034479013 ,7034479040

https://www.youtube.com/watch?fbclid=IwAR17NW_xFhF6CuRN0WXDs2JaQ7FPczgWeve54bonVOtzhLB0N2UA6PD8_ag&v=d7xXHqEj8Dw&feature=youtu.be

https://www.youtube.com/watch?v=50uKbBlFCI4&feature=emb_rel_end

English Summary: NEW MAHI EXTRA ORDINARY GARDEN - LAUREL GARDEN: EXCELLENT VIEW FOR CHILDREN

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds