1. Environment and Lifestyle

ക്യാൻസറിനെ പ്രതിരോധിക്കാം ഈ ഭക്ഷണങ്ങളിലൂടെ...

ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പലതരത്തിൽ ഉള്ള അസുഖങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടാൻ കഴിയും? ചില സൂപ്പർഫുഡുകൾക്ക് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്.

Saranya Sasidharan
Fruits
Fruits

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണമായി ക്യാൻസർ മാറിയിരിക്കുന്നു. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രം ഈ മരണങ്ങളിൽ എത്രയെണ്ണം തടയാൻ കഴിയാമായിരുന്നു എന്ന്? ചില സൂപ്പർഫുഡുകൾക്ക് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്.

ആരോഗ്യം തരും ഈ പച്ചക്കറികൾ

ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ ദിവസവും ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശുപാർശ ചെയ്യുന്നു, കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ക്യാൻസർ തടയാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകളുടെ ലിസ്റ്റ് ഇതാ.

ബെറീസ്

ധാതുക്കൾ, വിറ്റാമിനുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവകൾ. ആന്റിഓക്‌സിഡന്റ് ഗുണങ്ങളും മറ്റ് ആരോഗ്യ ആനുകൂല്യങ്ങളും കാരണം, ഇതിന് ഗവേഷകരിൽ നിന്ന് ധാരാളം ശുപാർശകൾ ലഭിക്കുന്നു. ബ്ലൂബെറിയുടെ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾക്ക് സ്തനാർബുദ മുഴകളുടെ വളർച്ച തടയാൻ കഴിയുമെന്നാണ് ഒരു പഠനം തെളിയിക്കുന്നത്.

ബ്രോക്കോളി

ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ഈ പച്ചക്കറി, ഇത് മറ്റ് ക്രൂസിഫറസ് പച്ചക്കറികളായ കാബേജ്, കാലെ, കോളിഫ്ലവർ എന്നിവയിലും കാണാം. ശ്വാസകോശം, വൻകുടൽ, സ്തനം, മൂത്രസഞ്ചി, കരൾ, കഴുത്ത്, തല, വായ, അന്നനാളം, ആമാശയം തുടങ്ങിയ അർബുദങ്ങളിൽ നിന്ന് അവ വളരെ സംരക്ഷണം നൽകുന്നു.

ആപ്പിൾ

പ്രതിദിനം ഒരു ആപ്പിൾ ഡോക്ടറെ അകറ്റി നിർത്തുന്നു, ഈ വാചകം വെറുതെ പറയുന്നതല്ല. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളിന് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. ഇത് മാത്രമല്ല, സസ്യാധിഷ്ഠിത സംയുക്തങ്ങളായ പോളിഫെനോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പല അണുബാധകൾക്കും വളരെ സഹായകരമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

വാൽനട്ട്

എല്ലാ നട്സും ക്യാന്സറിനെതിരെയുള്ള വളരെ നല്ല ഭക്ഷണമാണെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് പറയുന്നുണ്ട്, എന്നാൽ മറ്റ് അണ്ടിപ്പരിപ്പുകളെ അപേക്ഷിച്ച് വാൽനട്ട് കൂടുതൽ മുഖ്യമാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ഇതിൽ പോളിഫെനോൾസ്, ആൽഫ-ലിനോലെനിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ, ടാന്നിൻസ് (പ്രോആന്തോസയാനിഡിൻസ്, എലാജിറ്റാനിൻസ്) എന്നിവ അടങ്ങിയിരിക്കുന്നു. ഈ ഗുണങ്ങൾ കാൻസർ സാധ്യത കുറയ്ക്കും എന്നും ഗവേഷണം വ്യക്തമാക്കുന്നു.

തക്കാളി

തക്കാളിയുടെ ചുവപ്പ് നിറം ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായ ഒരു സാധ്യതയുള്ള ആയുധമാക്കുന്നു. ഈ ചുവപ്പ് നിറം ഫൈറ്റോകെമിക്കലിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിനാകുന്നു.

English Summary: Eat these foods and prevent Cancer

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds