1. Environment and Lifestyle

പുരികം കൊഴിയുന്നുണ്ടോ? പരിഹാരത്തിനുള്ള എളുപ്പമാർഗങ്ങൾ വീട്ടിലിരുന്ന് ചെയ്യാം

പുരികം കൊഴിയാതെ സംരക്ഷിക്കുന്നതിൽ ബ്യൂട്ടിപാർലറുകളിൽ പോകണമെന്നോ കൃത്രിമ പരീക്ഷണങ്ങളോ ചെയ്യേണ്ടതില്ല. പകരം വീട്ടിൽ തന്നെ പുരികം സംരക്ഷിക്കാനുള്ള ചില പൊടിക്കൈകളുണ്ട്.

Anju M U
eyebrow
പുരികം കൊഴിയുന്നുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ

കാലാവസ്ഥയിലെ മാറ്റവും ഭക്ഷണശീലവുമെല്ലാം മുടി കൊഴിച്ചിലിന് മാത്രമല്ല, പുരികം കൊഴിയാനും കാരണമാകുന്നു. ഒരുപക്ഷേ മുടികൊഴിച്ചിലിനേക്കാള്‍ ഗുരുതര പ്രശ്‌നമാണ് പുരികം കൊഴിയുന്നതെന്നും പറയാം. മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുന്നതിന് മാത്രമല്ല, ആകൃതിയിലും വ്യത്യാസം വരുന്നതിന് പുരികം കൊഴിയുന്നത് കാരണമാകാറുണ്ട്. മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിൽ പുരികങ്ങൾക്ക് വലിയ പ്രാധാന്യവുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മുടിയ്ക്ക് വില്ലന്മാരാണ് ഈ ഭക്ഷണങ്ങൾ...

അതിനാൽ തന്നെ പുരികം കൊഴിയാതെ സംരക്ഷിക്കുന്നതിലും അൽപം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇതിന് ബ്യൂട്ടിപാർലറുകളിൽ പോകണമെന്നോ കൃത്രിമ പരീക്ഷണങ്ങളോ ചെയ്യേണ്ടതില്ല. പകരം വീട്ടിൽ തന്നെ പുരികം സംരക്ഷിക്കാനുള്ള ചില പൊടിക്കൈകളുണ്ട്. ഇവയേതൊക്കെയെന്ന് മനസിലാക്കാം.

തേങ്ങാപ്പാൽ (Coconut Milk)

മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നത് പോലെ പുരികങ്ങൾക്കും വളരെ ഉപയോഗപ്രദമാണ് തേങ്ങാപ്പാൽ. ഇതിനായി ഒരു പഞ്ഞി എടുത്ത് അല്‍പം തേങ്ങാപ്പാലില്‍ മുക്കിയ ശേഷം പുരികത്തിനു മുകളിലായി വയ്ക്കുക. 10 മിനിറ്റ് ഇത് പുരട്ടി വച്ച ശേഷം കഴുകിക്കളയാം. ദിവസേന ഇങ്ങനെ ചെയ്താൽ പുരികം കൊഴിയുന്നതിൽ നിന്നും ശാശ്വത പരിഹാരം നേടാം.

മുട്ട (Egg)

മുട്ട കേശസംരക്ഷണത്തിന് മികച്ചതാണെന്ന് മിക്കയുള്ളവർക്കും അറിയാം. പുരികം കൊഴിയാതെ സംരക്ഷിക്കാനും ഇത് പ്രയോജനപ്പെടുത്താം.
മുട്ടയിലുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയാതെ സംരക്ഷിക്കുന്നു. അതിനാൽ, മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുക. മുട്ടയുടെ വെള്ളയില്‍ പഞ്ഞി മുക്കി പുരികത്തിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക. ഇത് പുരികത്തിൽ മസാജ് ചെയ്യുന്നതും നല്ലതാണ്.

ഇത് കൂടാതെ, മുട്ട കഴിക്കുന്നതും പുരികത്തിൻ്റെ ആരോഗ്യത്തെ സഹായിക്കും.

കറ്റാര്‍ വാഴ (Aloe vera)

പുരികം വളരാൻ വളരെ പ്രയോജനപ്പെടുന്ന ആയുർവേദ പ്രതിവിധിയാണ് കറ്റാർ വാഴ. ഒരു കറ്റാർ ഇല എടുത്ത് കീറിയ ശേഷം വൃത്തിയുള്ള മസ്‌കാര ബ്രഷ് ഉപയോഗിച്ച് നീര് മുക്കിയെടുത്ത് നെറ്റിയിൽ പുരട്ടുക. 30 മിനിറ്റ് നേരം ഇത് പുരികത്തിൽ വയ്ക്കുക. അല്ലെങ്കിൽ രാത്രി മുഴുവൻ ഇവ പുരട്ടി വയ്ക്കുക. ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്താൽ ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് പുരികങ്ങൾ വളരുന്നതായി കാണാം.
അതുമല്ലെങ്കിൽ കറ്റാര്‍ വാഴ നീര് ദിവസേന രാവിലേയും വൈകിട്ടും പുരികത്തിൽ മസാജ് ചെയ്യുക. ഇത് പുരികത്തില്‍ രണ്ട് ദിവസം അതിവേഗ മാറ്റം കൊണ്ടുവരുന്നതിന് സഹായിക്കും.

ഒലിവ് ഓയില്‍ (Olive Oil)

രോമവളര്‍ച്ചയെ സഹായിക്കുന്ന ഒലിവ് ഓയിലും പുരികം പുഷ്ടിപ്പെടുത്താൻ ഉപയോഗിക്കാം. ഇതിനായി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ഒലീവ് ഓയില്‍ പുരികത്തിന് മുകളിലായി തേച്ച് പിടിപ്പിക്കുക. പതിവായി ചെയ്താൽ പുരികത്തിന്റെ വളര്‍ച്ച ഉറപ്പാക്കാം.

ആവണക്കെണ്ണ (Castor Oil)

ദിവസവും ആവണക്കെണ്ണ പുരികത്തിൽ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. കട്ടിയുള്ളതും ഇരുണ്ടതുമായ പുരികങ്ങൾ ആഗ്രഹിക്കുന്നവർ രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ വിരലിൽ പുരട്ടി തേയ്ക്കുക. ഇത് അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ഇങ്ങനെ പതിവായി ചെയ്താൽ അഞ്ചോ ആറോ ആഴ്ചകൾക്കുള്ളിൽ പ്രതിഫലം കാണാം.

ആവണക്കെണ്ണയില്‍ ഉള്ള ഫോളിക്കിളുകള്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുന്‍പായി അല്‍പം ആവണക്കെണ്ണ പുരികത്തിന് മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് പുരികം കൊഴിയുന്നത് നിയന്ത്രിക്കും.

വെളിച്ചെണ്ണ (Coconut Oil)

വെളിച്ചെണ്ണ പുരികം വളരാനും നല്ല കട്ടിയുള്ള രോമമുണ്ടാകാനും സഹായിക്കുന്നു. ഒലീവ് ഓയില്‍ എടുത്ത് പുരികത്തില്‍ പുരട്ടി അൽപ സമയം കഴിഞ്ഞ് കഴുകിക്കളയാം.

English Summary: Eyebrow Hair Loss? Easy And Effective Remedies Try At Home

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds