<
  1. Environment and Lifestyle

World Ocean Day 2022: സമുദ്രങ്ങൾ ചവറ്റുകുട്ടകളായി മാറുമ്പോൾ നഷ്ടം ആർക്ക്?

നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ 70 ശതമാനവും സമുദ്രങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ എട്ട് ലോക സമുദ്രദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

Darsana J
സമുദ്രങ്ങൾ ചവറ്റുകുട്ടകളായി മാറുമ്പോൾ നഷ്ടം ആർക്ക്?
സമുദ്രങ്ങൾ ചവറ്റുകുട്ടകളായി മാറുമ്പോൾ നഷ്ടം ആർക്ക്?

കടലിൽ കാറ്റ് കൊള്ളാൻ വരുന്നവർക്കോ തിരയിൽ നീന്തി കളിക്കുന്നവർക്കോ കടലിനെ മാത്രം ആശ്രയിക്കുന്നവരുടെ ജീവിതം മനസിലാകണമെന്നില്ല. ലോകത്താകമാനം മൂന്ന് ലക്ഷം കോടി ജനങ്ങൾ ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു. നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ 70 ശതമാനവും സമുദ്രങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനം വ്യാപിച്ച് കിടക്കുന്ന സമുദ്രം ഭക്ഷണം, കാലാവസ്ഥ, സാമ്പത്തികം, തൊഴിൽ, ഊർജം എന്നീ മേഖലകളുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഇന്ന് ജൂൺ എട്ട്....ലോക സമുദ്ര ദിനം (World Ocean Day ).

1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ എട്ട് ലോക  ആചരിക്കാൻ തീരുമാനിച്ചത്. 1998 ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര സമുദ്ര വർഷമായി പ്രഖ്യാപിച്ചു. "പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം" (Revitalization: Collective Action for the Ocean) എന്നതാണ് ഈ വർഷത്തെ സമുദ്ര ദിന സന്ദേശം. സമുദ്രങ്ങളെ പരിരക്ഷിച്ച് കാലാവസ്ഥ വ്യതിയാനം തടയുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് ഈ ആശയം മുന്നോട്ടുവയ്ക്കുന്നത്.

മാലിന്യങ്ങൾ പുറന്തള്ളാനുള്ള ഉപായമാണോ കടൽ? ഓരോ വർഷവും കുറഞ്ഞത് 14 ദശലക്ഷം ടൺ (14 Million ton plastics) പ്ലാസ്റ്റിക്കാണ് സമുദ്രങ്ങളിൽ എത്തിച്ചേരുന്നത്, എന്നുവച്ചാൽ സമുദ്ര അവശിഷ്ടങ്ങളിൽ (Ocean waste) 80 ശതമാനവും പ്ലാസ്റ്റിക് മാത്രമാണ്. എന്നാൽ സമുദ്രത്തിന്റെ വെറും ഒരു ശതമാനം മാത്രമാണ് നിയമ പരമായി സംരക്ഷിക്കുന്നത്. വിസ്തൃതിയിലും ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന കാര്യത്തിലും മുന്നിൽ നിൽക്കുന്ന പസഫിക് സമുദ്രത്തിലെ (Pacific Ocean) സൂഷ്മ ജീവികൾ മുതൽ തിമിംഗലങ്ങൾ വരെ ഏകദേശം 260 ഓളം ജീവാജാലങ്ങൾ പ്ലാസ്റ്റിക് മൂലമുള്ള ഭീഷണി നേരിടുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

സമുദ്രത്തിന്റെ അടിത്തട്ടിൽ നടക്കുന്ന ആണവ പരീക്ഷണങ്ങളും (Nuclear Experiments) ആണവ മുങ്ങിക്കപ്പലുകൾ (Submarines) മുങ്ങിപ്പോകുന്നതും സൃഷ്ടിക്കുന്ന മാലിന്യങ്ങൾ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ വിളിച്ചു വരുത്തുന്നു. ആഗോളവ്യാപാര ശൃഖലയിലും കടലിന്റെ പ്രാധാന്യം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഭക്ഷ്യവസ്തുക്കളും അസംസ്കൃത വസ്തുക്കളും കടൽ മാർഗം രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നത് ചെലവു കുറഞ്ഞ പ്രക്രിയയാണ്.

ഇതിനൊക്കെ പുറമെ അശാസ്ത്രീയമായ വികസന പദ്ധതികൾ ഓഖിയും പ്രളയവും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നു. കേരളത്തിന്റെ തെക്കൻ കടലോര മേഖലയാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത്. ഈ സ്ഥിതി തുടർന്നാൽ വൈകാതെ തന്നെ കേരളത്തിലെ പല തീരങ്ങളും പൂർണമായും അപ്രത്യക്ഷമാകും എന്നുകൂടി ഓർമിപ്പിക്കട്ടെ.

English Summary: June 8 - World Ocean Day: Who Loses When The Oceans Turn To Garbage?

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds