Environment and Lifestyle

വേനലിൽ കണ്ണിനു സുരക്ഷ നൽകാം

eye


വേനൽ കാലം വിവിധതരം പകർച്ച വ്യാധികളുടെ കാലമാണ് .ചൂട് ക്രമാതീതമായി വര്‍ധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും.കടുത്ത വരള്‍ച്ചയും ജലക്ഷാമവും കൂടാതെ രോഗങ്ങളുടെ പടര്‍ച്ചയും ഇക്കാലയളവില്‍ വര്‍ദ്ദിക്കുന്നുണ്ട്.വേനൽക്കാലത്തു വരുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യ പ്രശ്‌നമാണ് നേത്ര രോഗങ്ങള്‍. ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നത് മൂലവും പൊടി, അഴുക്ക് എന്നിവ കൂടുന്നത് മൂലവും മറ്റു രോഗികളുമായുള്ള സമ്പർക്കം മൂലവും വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. നേത്രപടലത്തിൽ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും തുടർന്ന് അടുത്ത കണ്ണിനെയും ബാധിക്കും.

രോഗ ലക്ഷണങ്ങള്‍:

കണ്ണിന് കടുത്ത ചുവപ്പുനിറം, മൺതരികൾ കണ്ണിൽ പോയതു പോലെയുള്ള അസ്വസ്ഥത, കണ്ണിൽ പീളകെട്ടൽ , ചൊറിച്ചിൽ , വേദന, കണ്ണിൽ നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുറച്ചു മുൻകരുതലുകൾ എടുത്താൽ ഈ അസുഖത്തിൽ നിന്ന് രക്ഷപെടാം , കയ്യും മുഖവും ഇടയ്ക്കു ശുദ്ധമായ വെള്ളത്തിൽ കഴുകുക,പുറത്തു പോകുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കുക , അസുഖമുള്ളവർ ഉപയോഗിച്ച തൂവാല ടവൽ എന്നിവ ഉപയോഗിക്കാതിരിക്കുക, കൂടുതൽ പൊടി അടിച്ചുള്ള യാത്ര ഒഴിവാക്കുക എന്നിവയാണ് ചില മുൻകരുതലുകൾ.


English Summary: Protection of eye in summer

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine