1. Environment and Lifestyle

അപകടം! സോഫ്റ്റ് ഡ്രിങ്ക്സ് അഡിക്‌ഷനാകും, പകരക്കാരെ തെരഞ്ഞെടുക്കാം

സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിട്ടുള്ള കഫീന്റെ സാന്നിധ്യം അഡിക്‌ഷന് കാരണമാകും. സ്ഥിരമായി ഇങ്ങനെയുള്ള കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും കൂടാതെ, എല്ലിനും പല്ലിനും ഇത് ആപത്തായി ഭവിക്കും.

Anju M U
softdrinks
അപകടം! സോഫ്റ്റ് ഡ്രിങ്ക്സ് അഡിക്‌ഷനാകും, പകരക്കാരെ തെരഞ്ഞെടുക്കാം

ചൂട് അതികഠിനമാവുകയാണ് കേരളത്തിൽ. വേനൽ അസഹനീയമായതിനാൽ തന്നെ ശരീരത്തിനും ആരോഗ്യത്തിനും അത് പല വിധ മാറ്റങ്ങളുണ്ടാക്കും. ചൂടുകാലത്ത് നിർജ്ജലീകരണം സംഭവിക്കുന്നതിനാലും ശരീരം നന്നായി വിയർക്കുന്നതിനാലും ഒരുപാട് ജലാംശം നഷ്ടപ്പെടാറുണ്ട്. ദാഹമകറ്റാനായി പുറത്തുപോകുമ്പോഴും തിരികെ വീട്ടിലെത്തിയാൽ ഫ്രിഡ്ജിൽ നിന്നെടുത്തും കൂൾ ഡ്രിങ്ക്സ് ധാരാളം കുടിക്കുന്ന പ്രവണതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഉച്ചയ്ക്ക് ഫാസ്റ്റ് ഫുഡ് കഴിക്കരുത്! എന്തുകൊണ്ടെന്നോ?

കോളയും സോഫ്റ്റ് ഡ്രിങ്ക്സും ദാഹവും ക്ഷീണവും അകറ്റാൻ എന്നാൽ ഉത്തമ പാനീയമല്ല. ഇവ നിങ്ങളുടെ ദാഹം അകറ്റുമെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും ഒരു ലഹരി പോലെ ആസക്തിയുണ്ടാക്കാനും കൂടാതെ, ഭാവിയിലെ വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.

സ്ഥിരമായി ഇങ്ങനെയുള്ള കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും കൂടാതെ, എല്ലിനും പല്ലിനും ഇത് ആപത്തായി ഭവിക്കും. ഇത് അസ്ഥിക്ഷയത്തിന് വരെ കാരണമായേക്കാം.
ഇങ്ങനെ നിങ്ങൾ കണക്കുകൂട്ടുന്നതിലും അധികമായിരിക്കും അനന്തര ഫലങ്ങൾ. എന്തൊക്കെയാണ് സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ ശരീരത്തിന് ദോഷകരമായി വരുന്ന മാറ്റങ്ങളെന്ന് നോക്കാം.

സോഫ്റ്റ് ഡ്രിങ്ക്സ് അഡിക്‌ഷനാവും

സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിട്ടുള്ള കഫീന്റെ സാന്നിധ്യം അഡിക്‌ഷന് കാരണമാകും. അതായത്, ഇത് കാരണം ശീതളപാനീയങ്ങൾ വീണ്ടും വീണ്ടും കുടിക്കാൻ നമ്മളെ പ്രേരിപ്പിക്കും. ചിലപ്പോഴൊക്കെ ഈ പാനീയങ്ങൾ താൽക്കാലികമായി ഉണർവും ഉന്മേഷവും തന്നേക്കാം. എന്നാൽ ഇത് ശരീരത്തിൽ അധികമായി കഫീൻ ഉൽപാദിപ്പിക്കുന്നതിന് കാരണമാകും.

മാത്രമല്ല, ശരീരത്തിലെ വെള്ളവും സോഡിയം പോലെയുള്ള ലവണങ്ങളും മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതിന് കാരണമാകും. ഇത് സ്വാഭാവികമായും അമിതദാഹത്തിനും ക്ഷീണത്തിനും കാരണമാകുന്നു.

വയർ പെരുക്കും, ഗ്യാസ് ട്രെബിളിന് കാരണമാകും

കാർബണേറ്റഡ് ഡ്രിങ്ക്സ് അമിതമായി കുടിച്ചാൽ വയർ പെരുക്കാനും, ഗ്യാസ്ട്രബിൾ, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. ഈ പാനീയത്തിലുള്ള കാർബൺ ഡൈ ഓക്സൈഡ് വാതകമാണ് ഉദരപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. അസിഡിറ്റി, പുളിച്ചു തികട്ടൽ പോലുള്ള പ്രശ്നങ്ങളുള്ളവരാണെങ്കിൽ സോഫ്റ്റ് ഡ്രിങ്ക്സ് പൂർണമായും ഒഴിവാക്കണം.

എല്ലിനും പല്ലിനും കേട്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പാനീയമാണിത്. അതായത്, ഈ സോഫ്റ്റി ഡ്രിങ്ക്സിലുള്ള അമിത മധുരം ദന്തക്ഷയത്തിന് കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുഖവണ്ണം ഒഴിവാക്കാൻ കൊഴുപ്പ് കുറയ്ക്കാം; എങ്കിൽ ഈ 5 ഭക്ഷണപദാർഥങ്ങൾ വേണ്ട

സോഫ്റ്റ് ഡ്രിങ്ക്സുകൾ അസ്ഥിക്ഷയത്തിനും കാരണമാകുന്നു. അസ്ഥികളിൽ നിന്നും കാത്സ്യം നഷ്ടപ്പെടുന്നതിലൂടെ അസ്ഥി സാന്ദ്രത കുറയുന്നു. കൂടാതെ,തുടർച്ചയായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇങ്ങനെ ICE CREAM കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം

വെറും വെള്ളം കുടിക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം ഇത്തരത്തിലുള്ള മധുര പാനീയങ്ങൾ കുടിക്കാനായിരിക്കാം. ഗുരുതരമായ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാതെ പലപ്പോഴും സോഫ്റ്റ് ഡ്രിങ്ക്സിലേക്ക് ആളുകൾ തിരിയും. എന്നാൽ സമാന രുചിയുള്ള, ശരീരത്തിന് വലിയ കോട്ടം തരാത്ത പാനീയങ്ങൾ തെരഞ്ഞെടുക്കുക.

ഇങ്ങനെ കുടിക്കാവുന്ന, ഗുണകരമായ പാനീയങ്ങളേതെന്ന് നോക്കാം.

  • സോഫ്റ്റ് ഡ്രിങ്ക്സിന് പകരം പഴച്ചാറുകൾ കൂടുതലായി ഉപയോഗിക്കുക.

  • ഫ്രഷ് ജ്യൂസ് ശീലമാക്കുക. കുട്ടികളെ വളരെ തുടക്കത്തിൽ തന്നെ ഇത്തരം ജ്യൂസ് നൽകി ശീലിപ്പിക്കുക.

  • ദാഹമുള്ളപ്പോൾ സംഭാരം, കരിക്കിൻവെള്ളം,നാരങ്ങാവെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങൾ കൂടുതലായി കുടിക്കുക.

  • കടുത്ത നിറമുള്ള പാനീയങ്ങളെ ഉപേക്ഷിക്കുക. ഇവയിൽ പ്രിസർവേറ്റീവുകൾ കൂടുതലായിരിക്കും.

  • മാസത്തിൽ ഒരിക്കലോ, അതുമല്ലെങ്കിൽ വിശേഷ അവസരങ്ങളിൽ മാത്രമേ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുക.

English Summary: Danger! Soft Drinks Lead To Addiction, Choose These Drinks Instead

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds