1. Environment and Lifestyle

നിങ്ങൾ അത്താഴം കഴിക്കുന്നത് ശരിയായ രീതിയിൽ ആണോ?

മലയാളികളുടെ ഭക്ഷണം വളരെ പ്രശസ്‌തമാണ്‌. പ്രത്യേകിച്ച് വിശേഷദിവസങ്ങളിലുള്ള സദ്യ വളരെ പ്രശസ്‌തമാണ്‌. സാമ്പാർ, അവിയൽ, പച്ചടി, കിച്ചടി, അങ്ങനെ കറികളുടെ ഒരു മേളം തന്നെ ഉണ്ടാകും. ഇനി നോൺ വെജ് ആണെകിൽ ചിക്കൻ, മട്ടൻ, അച്ചാർ, ബിരിയാണി അങ്ങനെ നീളുന്നു ലിസ്റ്റുകൾ. അതുകൊണ്ട് തന്നെ വയറുനിറയെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ് പൊതുവെ മലയാളികള്‍.

Saranya Sasidharan
Healthy food
Healthy food

മലയാളികളുടെ ഭക്ഷണം വളരെ പ്രശസ്‌തമാണ്‌. പ്രത്യേകിച്ച് വിശേഷദിവസങ്ങളിലുള്ള സദ്യ വളരെ പ്രശസ്‌തമാണ്‌. സാമ്പാർ, അവിയൽ, പച്ചടി, കിച്ചടി, അങ്ങനെ കറികളുടെ ഒരു മേളം തന്നെ ഉണ്ടാകും. ഇനി നോൺ വെജ് ആണെകിൽ ചിക്കൻ, മട്ടൻ, അച്ചാർ, ബിരിയാണി അങ്ങനെ നീളുന്നു ലിസ്റ്റുകൾ. അതുകൊണ്ട് തന്നെ വയറുനിറയെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ് പൊതുവെ മലയാളികള്‍. ഈ ഭക്ഷണരീതി ആരോഗ്യത്തിന് നല്ലതാണോ? എന്നാൽ, അത്തരമൊരു ഭക്ഷണ രീതി ഒരു തരത്തിലും ആരോഗ്യത്തിന് നല്ലതല്ല എന്ന് മാത്രമല്ല മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും. പക്ഷെ അത് അത്താഴത്തിന്റെ കാര്യത്തിൽ ആണെന്ന് മാത്രം. അത്താഴം എപ്പോഴും ലഘുവായിരിക്കണം. പലർക്കും രാത്രി ഭക്ഷണം എങ്ങനെ കഴിക്കണം എന്നതിനെ പറ്റി കാര്യമായി ഉള്ള അറിവില്ല.

അത്താഴം മാത്രമല്ല, അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ ഭക്ഷണം കഴിക്കാൻ പറ്റുമോ, അത്രയും പെട്ടെന്ന് കഴിക്കുന്നതാണ് ഉചിതം. രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. അല്ലെങ്കിൽ കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം, രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍ കാരണമാകുകയും ചെയ്യും മാത്രമല്ല പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.

പരമാവധി എട്ട് മണിക്ക് മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഒരിക്കലും അത്താഴം കഴിച്ചയുടന്‍ പോയി കിടന്നുറങ്ങരുത്. അത് ആരോഗ്യത്തിന് അത്ര നല്ലതല്ല, അല്‍പ്പമൊന്ന് നടക്കുന്നത് നല്ലതാണ്. രാത്രി നേരത്തെ അത്താഴം കഴിച്ച ശേഷം ഉറങ്ങാന്‍ നേരം വൈകുകയാണെങ്കില്‍ ചിലപ്പോള്‍ വീണ്ടും വിശക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള സമയത്ത് നിങ്ങള്‍ക്ക് കുറഞ്ഞ അളവില്‍ മാത്രം കലോറി, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ, ലഘു ഭക്ഷണങ്ങള്‍ കഴിക്കാം. ഉദാഹരണത്തിന് സാലഡ് പോലെയുള്ള ഭക്ഷണങ്ങൾ. കക്കിരിക്ക, ക്യാരറ്റ് എന്നിവ രാത്രിയിൽ കഴിക്കുന്നതും ഏറെ നല്ലതാണ്.

കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിനു അനുയോജ്യം. മസാല അധികമായുള്ള ഭക്ഷണം രാത്രിയിൽ കഴിക്കുന്നത് നല്ലതല്ല. സൂപ്പ്, റൊട്ടി, ചപ്പാത്തി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷമാണ് രാത്രി കഴിക്കേണ്ടത്. രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല, പ്രമേഹ രോഗമുള്ളവർ ഒരിക്കലും സ്ഥിരമായി രാത്രിയിൽ അരിയാഹാരം കഴിക്കരുത്, അത് പ്രമേഹം കൂടുന്നതിന് കാരണമാകും. രാത്രിയിൽ ഒരിക്കലും ആഹാരമായി ജങ്ക് ഫുഡ് കഴിക്കരുത്. ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാൻ കാരണമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ

മുട്ട; ആരോഗ്യത്തിന് നല്ലതോ മോശമോ?

ആഹാരം കഴിക്കാൻ ഇരിക്കേണ്ട നിഷ്ഠ : മാർഗ്ഗനിർദ്ദേശങ്ങൾ

English Summary: The right way of eating night food

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds