1. Environment and Lifestyle

അരിപ്പൊടിയിലും ആട്ടയിലും വരുന്ന പ്രാണികളെ തുരത്താൻ ടിപ്പുകൾ

കുറച്ചു ദിവസം അടച്ചുവെച്ച ധാന്യങ്ങളിൽ പ്രാണികൾ വരുന്നത് സാധാരണയാണ്. പല വിദ്യകളും പ്രയോഗിച്ചിട്ടും ഇവയെ ഈ പ്രശ്നത്തെ മറികടക്കാനാകാതെ പിന്നീട് നമ്മൾ ഒന്നും തന്നെ ചെയ്യാതിരിക്കുകയാണ് പതിവ്. എന്നാൽ ഇവ കാരണം ധാരാളം ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരാകും മിക്കവരും. അരിപ്പൊടി, ആട്ട, മുഴുധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ തുടങ്ങി പല സാധനങ്ങളിലും ഈ ജീവികളെ കണ്ടു വരാറുണ്ട്. ഗോതമ്പു പൊടിയിലും മറ്റും പ്രാണികൾ അരിച്ചുനടക്കുന്നത് കാണുമ്പോൾ വൃത്തികേട് തോന്നാറുണ്ട്. എല്ലാവിധ ടെക്നോളജിയും ലഭ്യമായ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എങ്കിലും ഇത്തരം ചെറിയ ചെറിയ പ്രശ്നങ്ങൾ തീർക്കാനുള്ള വിദ്യകൾ മിക്ക ആളുകൾക്കും അറിയില്ല. നിങ്ങളുടെ അടുക്കളയിലിരിക്കുന്ന പൊടികളിൽ പ്രാണികൾ കയറാതിരിക്കാനുള്ള ചില ലളിതമായ മാർഗ്ഗങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. നനഞ്ഞതും ഈർപ്പമുള്ളതുമായ അവസ്ഥയിലാണ് ഇത്തരം കുഞ്ഞു പ്രാണികൾ വളരുന്നത് എന്നതിനാൽ ഈ പ്രാണികൾക്ക് ഏറ്റവും നല്ല പ്രജനന കേന്ദ്രമാണ് മൺസൂൺ. ഒരിക്കൽ അവ പുനരുൽപാദനം തുടങ്ങിയാൽ അവയെ തടയാൻ കഴിയില്ല.

Meera Sandeep
Tips to get rid of insects in rice and wheat flour
Tips to get rid of insects in rice and wheat flour

കുറച്ചു ദിവസം അടച്ചുവെച്ച ധാന്യങ്ങളിൽ പ്രാണികൾ വരുന്നത് സാധാരണയാണ്. പല വിദ്യകളും പ്രയോഗിച്ചിട്ടും ഈ പ്രശ്നത്തെ മറികടക്കാനാകാതെ പിന്നീട്  നമ്മൾ ഒന്നും തന്നെ ചെയ്യാതിരിക്കുകയാണ് പതിവ്.  എന്നാൽ ഇവ കാരണം ധാരാളം ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരാകും മിക്കവരും. അരിപ്പൊടി, ആട്ട, മുഴുധാന്യങ്ങൾ,  പയർ വർഗ്ഗങ്ങൾ തുടങ്ങി പല സാധനങ്ങളിലും ഈ ജീവികളെ കണ്ടു വരാറുണ്ട്. ഗോതമ്പു പൊടിയിലും മറ്റും പ്രാണികൾ അരിച്ചുനടക്കുന്നത് കാണുമ്പോൾ വൃത്തികേട് തോന്നാറുമുണ്ട്. 

അടുക്കളയിലിരിക്കുന്ന ധാന്യങ്ങളിൽ പ്രാണികൾ കയറാതിരിക്കാനുള്ള ചില ലളിതമായ മാർഗ്ഗങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. നനഞ്ഞതും ഈർപ്പമുള്ളതുമായ അവസ്ഥയിലാണ് ഇത്തരം കുഞ്ഞു പ്രാണികൾ വളരുന്നത്. ഒരിക്കൽ അവ പുനരുൽപാദനം തുടങ്ങിയാൽ അവയെ തടയാൻ കഴിയില്ല.

* സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക: ആട്ടപ്പൊടി സഞ്ചികളിലോ പ്ലാസ്റ്റിക് ബാഗിലോ സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇങ്ങനെ സുക്ഷിച്ചാൽ അതിൽ വായു കടക്കുകയും ഈർപ്പം മാവിെൻറ ഗുണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ആട്ടപ്പൊടിയും മറ്റ് പൊടികളും സുക്ഷിക്കാൻ കഴിയുന്നതും സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് കണ്ടെയ്നർ കഴുകി വെയിലത്ത് നന്നായി ഉണക്കണം. കണ്ടെയ്നറിനുള്ളിൽ വെള്ളം ഒരു തുള്ളിപോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കണ്ടെയ്നറിെൻറ ലിഡ് ഒരു കാരണവശാലും തുറക്കരുത്, തുറന്നാൽ അത് മാവിൻറ ഗുണനിലവാരത്തെ ബാധിക്കും. മാവ് പുറത്തേക്കെടുക്കുേമ്പാൾ കൈകൊണ്ട് എടുക്കാതെ ഒരു സ്പൂൺ, അല്ലെങ്കിൽ കോരിയെടുക്കാവുന്ന മറ്റേതെങ്കിലും പാത്രം അല്ലെങ്കിൽ ചെറിയ പ്ലേറ്റ് ഉപയോഗിക്കണം.

* ഉപ്പിട്ട് സൂക്ഷിക്കുക: നിങ്ങൾക്ക് ആട്ടപ്പൊടി കൂടുതൽ നേരം സൂക്ഷിക്കണം എന്നതാണ് ആവശ്യം എങ്കിൽ,  നിശ്ചിത അളവിൽ ഉപ്പ് ആട്ട മാവിൽ ചേർത്താൽ കൂടുതൽ കാലം അത് നിലനിൽക്കുകയും പ്രാണികൾ അടുക്കുകയുമില്ല. 10 കിലോഗ്രാം ആട്ടമാവിന് 4-5 സ്പൂൺ ഉപ്പ് ചേർക്കാം. അതിന് ശേഷം ഇത് നന്നായി ഇളക്കി എല്ലായിടത്തും എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഒരു ചെറിയ പ്രാണി പോലും ഈ മാവിൽ കടന്നുകൂടില്ല.

* കറുവപ്പട്ടയുടെ ഇലയും ചുവന്ന മുളകും: ഇനി ഉപ്പ് നിങ്ങൾക്ക് ആട്ട മാവിൽ ചേർക്കാൻ ഇഷ്ടമില്ല എങ്കിൽ മറ്റൊരു വഴിയുമുണ്ട്. ആട്ട മാവിലോ മറ്റ് വസ്തുക്കളിലോ ഉണക്ക മുളക് അല്ലെങ്കിൽ കറുവപ്പട്ടയുടെ ഇല എന്നിവ ചേർക്കാം. 10-15 ഉണക്കമുളകും 3-4 കറുവപ്പട്ടയുടെ ഇലയും എടുത്ത് ആട്ടയിൽ ഇട്ടുവെക്കണം. ഇടുേമ്പാൾ ചുവന്ന മുളകിെൻറ വിത്തുകൾ ആട്ട മാവിൽ കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് പ്രാണികളെ തുരത്താൻ സഹായിക്കും.

ഇതിനോടകം തന്നെ പ്രാണികൾ നിങ്ങളുടെ അടുക്കളയിലെ പാത്രങ്ങളിൽ കയറിപ്പറ്റിയിട്ടുണ്ട് എങ്കിൽ ഇപ്പോൾ തന്നെ അവ എടുത്ത് വെയിൽ കൊള്ളിക്കൂ, പെട്ടെന്ന് തന്നെ പ്രാണികൾ അതിൽ നിന്ന് പുറത്തേയ്ക്ക് പോകുന്നത് കാണാം.

English Summary: Tips to get rid of insects in rice and wheat flour

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds