1. Environment and Lifestyle

ഇൻ്റർലോക്ക് നിർബന്ധമാണോ? പകരമെന്തൊക്കെയുണ്ട്!!!

പരിഷ്കാരങ്ങൾ നല്ലതാണെങ്കിലും, നമ്മുടെ വാസസ്ഥലത്തിൽ പ്രകൃതിയ്ക്ക് വിനയായി തയ്യാറാക്കുന്ന ചില സൗകര്യങ്ങൾ അത്യാവശ്യമാണോ? മുറ്റം മിനുക്കാനും കൂടുതൽ ആഡംബരത്തിനും അലങ്കാരത്തിനുമായി നമ്മൾ കൊണ്ടുവന്ന ഇന്റർലോക്കിനെ കുറിച്ചാണ് പറയുന്നത്.

Anju M U
interlock
ഇൻ്റർലോക്കിന് പകരമെന്തൊക്കെയുണ്ട്!!!

പഴമയിൽ നിന്നും ഒരുപാട് മുന്നോട്ട് വന്നു കഴിഞ്ഞു. സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണങ്ങളിൽ വലിയ മാറ്റങ്ങളില്ലെങ്കിലും, ജീവിതശൈലിയിലും വസ്ത്രത്തിലും തുടങ്ങി കാര്യമായ പരിവർത്തനങ്ങൾ കാണാം. പരിഷ്കാരങ്ങൾ നല്ലതാണെങ്കിലും, നമ്മുടെ വാസസ്ഥലത്തിൽ പ്രകൃതിയ്ക്ക് വിനയായി തയ്യാറാക്കുന്ന ചില സൗകര്യങ്ങൾ അത്യാവശ്യമാണോ?
പറഞ്ഞുവരുന്നത് നമ്മുടെ വീട്ടുമുറ്റങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്ന മാറ്റങ്ങൾ തന്നെയാണ്. അതായത് മുറ്റം മിനുക്കാനും കൂടുതൽ ആഡംബരത്തിനും അലങ്കാരത്തിനുമായി നമ്മൾ കൊണ്ടുവന്ന ഇന്റർലോക്കിനെ കുറിച്ചാണ് പറയുന്നത്. കോൺക്രീറ്റിൽ നിർമിച്ച ഈ ചെറിയ കട്ടകൾ ഇന്ന് വീട്ടുമുറ്റങ്ങളിൽ സ്ഥാനം പിടിച്ചതോടെ മണ്ണ് മാഞ്ഞുതുടങ്ങി.

ഇത് പ്രകൃതിയ്ക്ക് ദോഷമാണെന്ന് ഭൂരിഭാഗത്തിനുമറിയാം. അതിനുപരി വരും തലമുറയ്ക്കും ഇത് നല്ല ഭാവിയല്ല നൽകുന്നതെന്നും മനസിലാക്കണം. കാരണം, മണ്ണിലെ സ്പർശനം നന്നേ കുറയുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിക്കും.
എന്നാൽ, മു​റ്റ​ത്ത്​​ ഭം​ഗി​ക്ക് കോ​ണ്‍ക്രീ​റ്റ് ക​ട്ട വേ​ണ​മെ​ന്നില്ല. പേമാരിയും വരൾച്ചയും രൂക്ഷമാകുന്ന കാലാവസ്ഥയാണ് ഇന്ന് കേരളത്തിൽ. ഇതിനെയെല്ലാം പരോക്ഷമായി കോ​ണ്‍ക്രീ​റ്റ് ക​ട്ട​ക​ള്‍ മു​റ്റ​ത്തു നിരത്തുന്നത് സ്വാധീനിക്കുന്നു.

ഇന്റർലോക്ക് കട്ടകളുടെ ദോഷങ്ങൾ

കോൺക്രീറ്റ് ക​ട്ട​ക​ള്‍ പതിക്കുന്നതിലൂടെ ചൂ​ട് കൂ​ടും. ഇ​ൻറര്‍ലോ​ക്​ ക​ട്ട​കളിൽ സി​മ​ന്റും ചേർക്കുന്നതിനാൽ ഇത് ചൂട് വർധിപ്പിക്കുമെന്നത് മാത്രമല്ല, ഇവയുടെ ഗ്യാപ്പിനിടയിലൂടെ വളരെ കുറച്ച് വെള്ളം മാത്രമേ മണ്ണിലേക്ക് എത്തുന്നുള്ളൂ. കട്ടകളിൽ കുറേ നാളുകൾ കഴിഞ്ഞ് വഴുക്കൽ വരുന്നതിനും സാധ്യത കൂടുതലാണ്. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.

പ്രകൃതിയ്ക്ക് ദോഷകരമാകുന്ന ഇത്തരം ഇന്റർലോക്ക് കട്ടകൾ പ്രകൃതിയ്ക്ക് വിനയാണെന്നതിനാൽ ഇന്ന് കുറച്ച് പേർ മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. മുറ്റം ഭംഗിയാക്കുന്നതിന് ഇന്റർലോക്കുകളേക്കാൾ മികച്ച പകരക്കാരുണ്ട്.

പുല്ല് വച്ച് പിടിപ്പിക്കാം…

മു​റ്റ​ങ്ങ​ളി​ൽ പു​ല്ലു വച്ചു പി​ടി​പ്പിക്കു​ന്ന​ത് നല്ലതാണ്. മെ​ക്സി​ക്ക​ൻ, ബ​ഫ​ല്ലോ, കൊ​റി​യ​ൻ, ബ​ർ​മു​ഡ തു​ട​ങ്ങി​യ പ്രകൃതിദത്തമായ പുല്ലുകൾ ഇതിനായി ഉ​പ​യോ​ഗി​ക്കാം. ഇതിന് ശ്രദ്ധിക്കേണ്ടത് മണ്ണ് നല്ല ചുവന്ന മണ്ണായിരിക്കണം എന്നതും വെയിലുള്ള സ്ഥലമായിരിക്കണം എന്നതുമാണ്. ച​ര​ൽ​പ്പൊ​ടി​യു​ള്ള മ​ണ്ണി​ൽ ഇവ കൂടുതൽ കാലം നിലനിൽക്കും.
വെ​ള്ളം കെ​ട്ടിനി​ൽ​ക്കാനുള്ള സാധ്യത കൂടുതലായതിനാൽ അതും ശ്രദ്ധിക്കണം. പുല്ല് ഇ​ട​ക്കിടെ വെട്ടിയൊതുക്കണം. വെ​യി​ൽ അനിവാര്യമായ കൊറിയൻ ഗ്രാസിലും മറ്റും കൃത്യമായി സൂര്യപ്രകാശം ലഭിച്ചില്ലെ​ങ്കി​ൽ ചി​ത​ൽ വ​ന്ന് ന​ശി​ക്കാ​ൻ സാ​ധ്യ​ത​ കൂടുതലാണ്.

ബേബി മെറ്റൽ

മു​റ്റ​ത്ത് ബേ​ബി​മെ​റ്റ​ല്‍ വി​രി​ക്കു​ന്നതും നല്ലതാണ്. ഇവ പ​രി​സ്ഥി​തി​ക്ക് വളരെ ഗുണകരമാണ്. വലിയ പൈസച്ചെലവില്ലാതെ, പ്രാ​ദേ​ശി​ക വിപണികളിൽ ​ഇവ ലഭ്യമാണ്. മു​റ്റം വൃ​ത്തി​യാ​യി​രി​ക്കുകയും ഒപ്പം മഴവെള്ളത്തിനും മറ്റും ഭൂമിയിലേക്ക് ഇറങ്ങാനും സാധിക്കും.

ക​രി​ങ്ക​ല്ലിന്റെ ക​ട്ട​ക​ൾ

ക​രി​ങ്ക​ല്ലുക​ട്ട​ക​ള്‍ പ്രകൃതിക്ക് ഇണങ്ങുന്ന, ഇന്റർലോക്കിന്റെ ബദൽ മാർഗമാണ്. ഇവ പൊ​ട്ടിപ്പോകുന്നതിനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാൽ ഇവയ്ക്ക് ഇ​ൻറ​ര്‍ലോ​ക്കി​നേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി വി​ല വ​രു​ന്നുണ്ട്. കരിങ്കല്ലി​ന് പകരം വെ​ട്ടു​ക​ല്ലു​ക​ളും മു​റ്റ​ത്ത് വി​രി​ക്കാറുണ്ട്. വെട്ടുകല്ലിന് ചൂട് കുറവാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഫെബ്രുവരിയിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല

ഇന്റർലോക്കിന്റെ ദോഷവശങ്ങൾ മനസിലാക്കി, ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് നാച്വ​റ​ല്‍ സ്​​റ്റോ​ണുകളും ഉപയോഗിക്കുന്നവരുണ്ട്. നാച്വ​റ​ല്‍ സ്‌​റ്റോ​ണു​ക​ള്‍ക്കി​ട​യി​ല്‍ പു​ല്ലു​ വ​ള​ര്‍ത്തു​ന്ന​ത് കൂടുതൽ ഭംഗി തരും.

English Summary: Use These Instead Of Interlock Bricks For Beautiful Homes

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds