ചെടികൾ താഴ്ച വളരുവാൻ 3 കിടിലം വിദ്യകളാണ് താഴെ പറയുന്നത്.. പാഴ് വസ്തുക്കളെ പ്രയോജനപ്പെടുത്തി ഏറ്റവും എളുപ്പത്തിൽ നമുക്കിത് നിർമ്മിക്കാവുന്നതാണ്.
ഇ എം കമ്പോസ്റ്റ്
സൂക്ഷ്മജീവികളെ പുറമേനിന്ന് ചേർത്ത് ഇഎം സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ എം കമ്പോസ്റ്റ് നിർമിക്കുന്ന രീതിയാണ് ഇത്. ഇഫ്കടീവ് മൈക്രോ ഓർഗാനിസം എന്ന് സൂക്ഷ്മജീവി സഞ്ചയമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുന്നത്. വിപണിയിൽ ലഭ്യമാകുന്ന ഇ എം ലായനി കൊണ്ട് ഏറ്റവും കുറഞ്ഞ സമയം എടുത്ത് 100% ദുർഗന്ധരഹിതമായ വളം നിർമിക്കാനാകും. എത്ര കൂടിയ അളവിൽ പാഴ്വസ്തുക്കൾ എടുത്താലും ഇ എം ലായനി കൊണ്ട് വളമാക്കി മാറ്റാവുന്നതാണ്. കേരളത്തിൽ വ്യാപകമായി ഈ രീതി പിന്തുടരുന്നുണ്ട്.
മണ്ണിര കമ്പോസ്റ്റ്
യൂഡ്രിലസ് യൂജീനേ, ഐസീനിയ ഫെറ്റീഡ എന്നിങ്ങനെ രണ്ടുതരം മണ്ണിരകൾ പ്രയോജനപ്പെടുത്തിയാണ് ഈ കമ്പോസ്റ്റ് നിർമാണം നടത്തുന്നത്. പാഴ് വസ്തുക്കളുടെ അളവ് കൂടുന്നതിനനുസരിച്ച് മണ്ണിരകളുടെ അളവും കൂട്ടുവാൻ മറക്കരുത്. വള നിർമ്മാണത്തിന്റെ രീതി സാധാരണ മണ്ണിരവളം ഉല്പാദിപ്പിക്കുന്ന പോലെ തന്നെയാണ്. താഴ്ച കുറഞ്ഞ തടങ്ങൾ ഇതിനുവേണ്ടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Here are three key pointers in moving your plants around. We can easily make it using waste materials.
വിൻഡ്രോ കമ്പോസ്റ്റ്
ആൾതാമസമില്ലാത്ത പ്രദേശത്തിൽ ഉയരംകുറഞ്ഞ തടത്തിൽ ദുർഗന്ധ സാധ്യത കുറഞ്ഞ പാഴ്‌വസ്തുക്കൾ കമ്പോസ്റ്റ് ആക്കി മാറ്റുന്ന രീതിയാണ് ഇത്. ഈ ആഴംകുറഞ്ഞ തടങ്ങൾക്കാണ് വിൻഡ്രോകൾ എന്ന് പറയുന്നത്. ഇങ്ങനെ കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ തടങ്ങൾ അധികം താഴ്ചയുള്ള ആകാൻ പാടില്ല. ഇങ്ങനെ വന്നാൽ വായു സമ്മർദ്ദം കുറഞ്ഞു കടുത്ത ദുർഗന്ധം വമിക്കും. ഇതിന് കൂടുതൽ സമയം എടുക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പകുതി അഴുകിയ വസ്തുകൾ മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
40 ദിവസം കൊണ്ട് പുഴുവില്ലാത്ത കമ്പോസ്റ്റ് വീട്ടിൽ തയ്യാറാക്കാം
Share your comments