1. Farm Tips

എളുപ്പത്തിൽ ഉണ്ടാക്കുവാൻ 7 ജൈവവളക്കൂട്ടുകൾ

പച്ചക്കറി കൃഷി പൊടിപൊടിക്കാൻ ചില വളക്കൂട്ടുകൾ ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

Priyanka Menon
Organic Manure
Organic Manure

പച്ചക്കറി കൃഷി പൊടിപൊടിക്കാൻ ചില വളക്കൂട്ടുകൾ ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

7 organic manures to make easy. We introduce you to some of the fertilizers for vegetable crops.

പെരുവല സത്ത്

പെരുവലത്തിൻറെ പൂവും ഇലയും നന്നായരച്ച് 25 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ കലക്കി ചെടികളുടെ താഴെ ഒഴിച്ചു കൊടുക്കുകയും, സ്പ്രേ ചെയ്തു നൽകുകയും ചെയ്താൽ എല്ലാവിധ കീടങ്ങളും, പുഴുക്കളും ഇല്ലാതാകും.

വേപ്പെണ്ണ മിശ്രിതം

60 ഗ്രാം അലക്കുസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്, ഇത് ഒരു ലിറ്റർ വേപ്പെണ്ണയുമായി ചേർത്തിളക്കി അതിന്റെ പത്തിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുത്താൽ ചിത്ര കീടം, വെള്ളീച്ച, ഇലപ്പേൻ എന്നിവ ഇല്ലാതാകും.

കരി കൊണ്ടുള്ള മിശ്രിതം

അടുപ്പിൽ നിന്നുള്ള കരി, അല്ലെങ്കിൽ ഇലകൾ കത്തിച്ച് ഉണ്ടാകുന്ന കരി ജീവാമൃതത്തിലോ, പഞ്ചഗവ്യത്തിലോ ഒഴിച്ച് തണലത്ത് നിരത്തിയിടുക. ഒരാഴ്ച കഴിഞ്ഞ് തോട്ടത്തിൽ ഇത് വിതറിയാൽ സൂക്ഷ്മാണുക്കൾ ഇല്ലാതാകും.

കടലപ്പിണ്ണാക്ക് ജൈവവളം

നിനക്ക് കടലപ്പിണ്ണാക്ക് 100ഗ്രാം, വേപ്പില പിണ്ണാക്ക് 100ഗ്രാം, 25 ഗ്രാം പച്ചച്ചാണകം, രണ്ട് ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് അഞ്ചു ദിവസം വെയിൽ കൊള്ളാതെ വയ്ക്കുക. എല്ലാദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കുവാൻ ശ്രദ്ധിക്കണം. അഞ്ചു ദിവസത്തിനു ശേഷം പത്തിരട്ടി വെള്ളം ചേർത്ത് ഇത് ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കാം. രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ്.

കഞ്ഞിവെള്ളം

തലേദിവസത്തെ കഞ്ഞിവെള്ളം രണ്ടുദിവസം പുളിപ്പിക്കാൻ വെച്ചതിനുശേഷം അതിൻറെ ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് താഴെ ഒഴിച്ചുകൊടുക്കുന്നത് എല്ലാവിധ കീടങ്ങൾ തിരുത്തുവാനും, ചെടിയിൽ കൂടുതൽ ഫലം ലഭ്യമാക്കുവാനും മികച്ചതാണ്.

ഫിഷ് അമിനോ ആസിഡ്

മീനും ശർക്കരയും തുല്യ അളവിൽ എടുത്ത് വേണം ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുവാൻ. അരക്കിലോ മത്സ്യം ആണ് ഉപയോഗിക്കുന്നതെങ്കിൽ അരക്കിലോ ശർക്കര ഉപയോഗിക്കണം. രണ്ടുംകൂടി എയർ ടൈറ്റ് ജാറിൽ അടച്ചു സൂര്യപ്രകാശം കടക്കാതെ 30 ദിവസം വെക്കണം. ഇടയ്ക്ക് അടപ്പ് തുറന്നു എയർ കളയണം. 30 ദിവസത്തിനു ശേഷം ഈ ലായനി അരിച്ചെടുത്ത് ഇതിൻറെ 40 ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവടെ ഒഴിച്ചു കൊടുക്കാം.

ജീവാമൃതം

7 ലിറ്റർ ഗോമൂത്രം, 10 കിലോഗ്രാം പച്ചച്ചാണകവും, രണ്ടുകിലോഗ്രാം കറുത്ത ശർക്കര നന്നായി പൊടിച്ചത്, രണ്ട് കിലോഗ്രാം ധാന്യപ്പൊടി, ഒരുപിടി ഫലഭൂയിഷ്ഠമായ മണ്ണ് എന്നിവ ഒരു വീപ്പയിൽ ഇട്ട് ചേർത്തു നന്നായി ഇളക്കി രണ്ടുദിവസം വീപ്പയുടെ മുകൾഭാഗം നനച്ച് ചാക്ക് കൊണ്ട് മൂടി വെക്കുക. മൂന്നാമത്തെ ദിവസം 200 ലിറ്റർ പച്ചവെള്ളം ചേർത്ത് ഇളക്കി ഇത് വിളകൾക്ക് താഴെ ഒഴിച്ചു കൊടുക്കാം.

English Summary: 7 organic manures to make easy

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds