മണ്ണിലെ അമ്ലത്വം ക്രമീകരിക്കുവാൻ വേണ്ടിയും, സസ്യ മൂലകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാൽസ്യം ചെടികൾക്ക് ലഭ്യമാക്കുവാൻ വേണ്ടിയുമാണ് മണ്ണിൽ നമ്മൾ കുമ്മായം ചേർക്കുന്നത്. ഏത് കൃഷിയുടെ ആരംഭത്തിലും കുമ്മായം ഇട്ടു നൽകുന്നത് നല്ലതാണ്. കൃത്യമായ രീതിയിൽ മണ്ണുപരിശോധന നടത്തി മണ്ണിൻറെ അമ്ലത മനസ്സിലാക്കി കുമ്മായം ഇട്ടാൽ നല്ല രീതിയിൽ വിളവ് ലഭിക്കും. അതിന് ആദ്യമായി നമ്മുടെ മണ്ണിൻറെ പി എച്ച് അളവ് മനസ്സിലാക്കണം.
നെൽ കൃഷി ചെയ്യുമ്പോൾ
പുളിരസം ഏറിയ മണ്ണിൽ നെൽകൃഷി ചെയ്യാം. പി എച്ച് മൂല്യം 5.5 മുതൽ 6.5 വരെയാണെങ്കിൽ ക്ഷാരം അടങ്ങിയ കുമ്മായ വസ്തുക്കൾ നൽകേണ്ടതാണ്. രണ്ടുതവണയാണ് കുമ്മായം ഇട്ടു നൽകേണ്ടത്. നിലമൊരുക്കുന്ന ആദ്യഘട്ടത്തിൽ ഉഴുവ് നടത്തുന്നതിന് ഒപ്പം ഹെക്ടറിന് 350 കിലോയും തുടർന്ന് വിത അല്ലെങ്കിൽ നടീലിന് ശേഷം 250 കിലോയും. ഇത് ഏകദേശ കണക്കാണ്. കൃത്യമായി മണ്ണുപരിശോധന നടത്തി പിഎച്ച് മൂല്യം അറിഞ്ഞാൽ മാത്രമേ ഹെക്ടറിന് ഏതളവിൽ കുമ്മായം ചേർക്കേണ്ടത് എന്ന് അറിയാൻ സാധിക്കൂ.
We add lime to the soil to regulate the acidity of the soil and to provide the plants with the most important calcium of the plant elements.
പൊക്കാളി ഇടങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ ഏകദേശം 800 കിലോയോളം ഹെക്ടറിന് കുമ്മായം ചേർക്കേണ്ടിവരും. ഇതിൽ ആദ്യ പകുതി വിതയ്ക്കുന്നതിന് കൂന ഒരുക്കുമ്പോഴും ബാക്കി പകുതി കൂന വെട്ടി നിർത്തുമ്പോഴും ആണ്. രാസവളം ചേർക്കുന്നണ്ടെങ്കിൽ അതിന് ഒരാഴ്ചമുമ്പ് അല്ലെങ്കിൽ ശേഷം കുമ്മായം ചേർക്കണം.
Share your comments