<
  1. Farm Tips

കൃഷിയിൽ നൂറിരട്ടി വിളവിന് ഒരുപിടി കടല പിണ്ണാക്ക്

ജൈവ കൃഷിയിലെ പ്രധാനപ്പെട്ട വളക്കൂട്ടാണ് കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടിപ്പിണ്ണാക്ക്. എല്ലാത്തരം കൃഷികൾക്കും ഉപയോഗപ്പെടുത്താവുന്ന കടലപ്പിണ്ണാക്ക് പുളിപ്പിച്ചും, മറ്റു വസ്തുക്കളോടൊപ്പം ചേർത്തും ഉപയോഗപ്പെടുത്താവുന്നതാണ്. സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അതിന്റ തെളിയാണ് കൂടുതലായും ഉപയോഗിക്കുന്നത്.

Priyanka Menon
കൃഷിയിൽ നൂറിരട്ടി വിളവിന് ഒരുപിടി കടല പിണ്ണാക്ക്
കൃഷിയിൽ നൂറിരട്ടി വിളവിന് ഒരുപിടി കടല പിണ്ണാക്ക്

ജൈവ കൃഷിയിലെ പ്രധാനപ്പെട്ട വളക്കൂട്ടാണ് കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടിപ്പിണ്ണാക്ക്. എല്ലാത്തരം കൃഷികൾക്കും ഉപയോഗപ്പെടുത്താവുന്ന കടലപ്പിണ്ണാക്ക് പുളിപ്പിച്ചും, മറ്റു വസ്തുക്കളോടൊപ്പം ചേർത്തും ഉപയോഗപ്പെടുത്താവുന്നതാണ്. സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അതിന്റ തെളിയാണ് കൂടുതലായും ഉപയോഗിക്കുന്നത്.  ഇങ്ങനെ ചെയ്യുന്നത് വഴി ചെടിയുടെ വളർച്ച വേഗത്തിലാക്കുകയും, കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുന്നു. 

കടലപ്പിണ്ണാക്കിന്റെ സത്ത് വലിച്ചെടുക്കുന്ന ലായിനിയിൽ അനേകായിരം സൂക്ഷ്മാണുക്കൾ ഉണ്ടാവുകയും മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങി പതിനഞ്ചോളം ഉപ മൂലകങ്ങൾ അടങ്ങിയിരിക്കുന്ന കടലപ്പിണ്ണാക്ക് ചെടിയുടെ രോഗപ്രതിരോധശേഷി ഉയർത്തുകയും, പെട്ടെന്ന് പുഷ്പിക്കാവാനും, കൂടുതൽ വിളവ് ലഭിക്കുവാനും കാരണമാവുന്നു. 

കടലപ്പിണ്ണാക്ക് നേർപ്പിക്കാതെ ചെടികൾക്ക് താഴെ ഇട്ടു നൽകിയാൽ വേരുകൾക്ക് വേണ്ടത്ര വായുസഞ്ചാരം ലഭ്യമാകാതെ അവസ്ഥ ഉണ്ടാവുകയും, ചെടിയുടെ വളർച്ചയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കടലപ്പിണ്ണാക്ക് അല്പം വേപ്പിൻ പിണ്ണാക്ക് ചേർത്തു ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഇല്ലാത്തപക്ഷം ഉറുമ്പുകളുടെ ശല്യം വർദ്ധിക്കാൻ സാധ്യതയുണ്ട്.

കടലപ്പിണ്ണാക്ക് ജൈവവളം നിർമ്മിക്കുന്ന രീതി

 
ആവശ്യത്തിന് കടലപ്പിണ്ണാക്ക് മൂന്നു ലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി ഒരു പാത്രത്തിൽ അടച്ച് മൂന്നുദിവസം വെക്കുന്നു. അതിനുശേഷം അതിൻറെ ഇരട്ടി വെള്ളം ചേർത്ത് വൈകുന്നേര സമയങ്ങളിൽ ചെടികൾക്ക് താഴെ വേരു തൊടാതെ ഒഴിക്കുന്ന രീതിയാണ് പൊതുവേ ജൈവ കർഷകർക്കിടയിൽ പ്രചാരത്തിലുള്ളത്. മറ്റു ജൈവവളങ്ങൾ ചേർത്തും കടലപ്പിണ്ണാക്ക് വളക്കൂട്ട് നിർമ്മിക്കുന്ന രീതി പ്രചാരത്തിലുണ്ട്. അതിലൊന്ന് താഴെ നൽകുന്നു.
 
വെള്ളം- രണ്ട് ലിറ്റർ
വേപ്പിൻ പിണ്ണാക്ക് -100 ഗ്രാം
കടലപ്പിണ്ണാക്ക് - 100 ഗ്രാം
പച്ചച്ചാണകം - 25 ഗ്രാം
ഒരു വലിയ വീപ്പയിൽ മുകളിൽ പറയുന്ന ജൈവവളങ്ങൾ വെള്ളം ചേർത്ത് യോജിപ്പിച്ച് അഞ്ചുദിവസം വെയിൽ കൊള്ളാതെ അടച്ചുവെക്കുക. ദിവസവും രാവിലെയും വൈകുന്നേരവും ഇളക്കി കൊടുക്കുവാൻ മറക്കരുത്. അഞ്ചു ദിവസത്തിനു ശേഷം പത്തിരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് താഴെ രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ ഒഴിച്ചു കൊടുക്കാം.
English Summary: A handful of peanut cake for a hundred times the yield in agriculture

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds