കേരളത്തിൽ വലിയ തോതിൽ കൃഷി ചെയ്യാറിലെങ്കിലും കീടബാധ വളരെ കുറഞ്ഞതും താരതമേന്യ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതുമായ വിളയാണ് തുവര. ഡിസംബർ - ജനുവരി മാസങ്ങളിലാണ് തുവര വിളയുന്നത്. പോഷകഗുണങ്ങളേറെ ഉള്ള തുവരയുടെ കൃഷിരീതികളെകുറിച്ചറിയാം.
ഇന്ത്യയാണ് തുവരയുടെ ജന്മദേശം. വരൾച്ചയെ ചെറുത്തു വളരാനും വിളവ് നൽകാനും കഴിവുള്ള വിളയാണിത്. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, തമിഴ് നാട്, കർണ്ണാടക, എന്നീ സംസ്ഥാനങ്ങളിൽ തുവര സാധാരണയായി കൃഷി ചെയ്യുന്നുണ്ട്.
പ്രോട്ടീൻ, വിറ്റാമിൻ, എന്നിവ കൊണ്ട് സമ്പന്നമായ തുവര മലയാളികൾക്ക് പ്രിയപ്പെട്ട പരിപ്പ്, സാമ്പാർ, എന്നി കറികളിലെ പ്രധാന ചേരുവകളിലൊന്നാണ്. പയറുവർഗ്ഗ വിളയായതുകൊണ്ടു തന്നെ മണ്ണിൽ നൈട്രജൻ ശേഖരിക്കാൻ തുവരയ്ക്ക് കഴിയും. അതിനാൽ ഇടവിളയായി കൃഷി ചെയ്യുന്നത് ഏറെ നല്ലതാണ്. കപ്പ, നിലക്കടല, എന്നി വിളകൾക്കൊപ്പം തുവര കൃഷി ചെയ്യാം. പാടവറമ്പത്തും, അടുക്കള തോട്ടത്തിലും വളർത്താം. കേരളത്തിലെ കൃഷിക്ക് അനുയോജ്യമായ ഇനമാണ് എസ് എ 1. കായകളിൽ പർപ്പിൾ നിറത്തിലുള്ള വരകൾ കാണാം. 180 ദിവസമാണ് ഇതിൻറെ ദൈർഘ്യം.
നേരിയ ക്ഷാരഗുണമുള്ളതും, ആഴമുള്ളതും, നീർവാഴ്ചയുള്ളതുമായ മണ്ണാണ് തുവര കൃഷിക്ക് വേണ്ടത്. മെയ്-ജൂൺ മാസങ്ങളിലാണ് വിത്ത് നടേണ്ടത്. വിത്തുകൾ ന്യൂഡോമോണസ് ലായനിയിൽ മുക്കിവെച്ചശേഷം നടുന്നത് നല്ലതാണ്. നന്നായി ഉഴുതു മറിച്ച മണ്ണിൽ ഒരു സെന്റിന് 12KG എന്ന തോതിൽ കാലിവളം അടിവളമായി ചേർക്കാം. വരികൾ തമ്മിൽ മൂന്നര മീറ്ററും ചെടികൾ തമ്മിൽ 35 cm അകലം പാലിക്കണം.
നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ നടുന്ന സമയത്തു ഒരു സെന്റിന് 173gm യൂറിയ, 1776gm rock phosphate എന്നിവ ചേർത്തു കൊടുക്കാം. നട്ട് മൂന്നാലു ആഴ്ചകൾക്ക് ശേഷം 174gm യൂറിയ കൂടി മണ്ണിൽ ചേർക്കാം.
സെപ്റ്റംബർ മാസമാണ് തുവരയുടെ പൂക്കാലം. നട്ട് 110 ദിവസങ്ങൾക്കുള്ളിലാണ് തുവര വിളയുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിൽ കായകൾ മൂത്ത് പാകമാകും.
Share your comments