പെർലൈറ്റ് ഏതു വളത്തിന്റെ കടകളിലും ഏതു ബ്രാന്റിന്റെയും വാങ്ങാം. ഇതൊരു ഓർഗാനിക് മെറ്റീരിയൽ ആണ്. ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പ്രധാനപ്പെട്ട ഗുണം , ഇത് മണ്ണിൽ ചേർത്ത് കൊടുത്താൽ മണ്ണിലെ വേരുകൾക്ക് ഞെരുക്കം സംഭവിക്കുന്നില്ല.
മണ്ണിന്റെ ഘടനയ്ക്ക് വ്യത്യാസം വരും. മണ്ണ് അയഞ്ഞു വരും അപ്പോൾ പെട്ടന്ന് വെള്ളം വാർന്നു പോകും. അങ്ങനെ വാർന്ന് പോയാൽ ഉള്ള ഗുണം എന്താണെന്നോ? ചെടികളുടെ വേരുകൾ നന്നായി പടർന്ന് വളരും. അതുവഴി ചെടികളിൽ കായ് പിടുത്തം, പുഷ്പിക്കൽ ഈ പ്രക്രിയകൾ നന്നായി നടക്കും.
പെർലൈറ്റ് മണ്ണിൽ ഉപയോഗിക്കുമ്പോൾ മണ്ണിലെ പി എച്ച് ബാലൻസ് ചെയ്തു കൊണ്ടുപോകാനാകും. വേരുകൾക്ക് വരുന്ന അസുഖങ്ങൾ ഒഴിവാക്കാം. വേര് ചീയൽ പോലുള്ള രോഗങ്ങൾ. ഗ്രോ ബാഗിൽ ഇത് നിറച്ചാൽ ചെടികൾ കൂടുതൽ കാലം ബാഗിൽ നിന്ന് തഴച്ചു വളരും. കീടങ്ങളുടെയും രോഗങ്ങളുടെയും സാന്നിധ്യം കുറയ്ക്കാം. അന്തരീക്ഷ താപനില വ്യതിയാനം വരുമ്പോൾ രാവിലെ .തണുപ്പും, ഉച്ചയ്ക്ക് ചൂടും വരുന്ന ഒരു കാലാവസ്ഥയിൽ ഇത് ചെടികളുടെ ചുവട്ടിലെ ഈർപ്പം നിലനിർത്തും. നമ്മുടെ പ്രകൃതിക്കോ നമ്മുടെ മണ്ണിനോ ദോഷം വരുന്ന മെറ്റീരിയൽ അല്ല. പെർലൈറ്റ് മണ്ണിൽ ലയിച്ചു ചേരുന്നില്ലാത്തതിനാൽ റീയൂസ് ചെയ്യാനും കഴിയും.
ഉപയോഗ ക്രമം എങ്ങനെ?
സാധാരണയായി സീഡ്‌ലിംഗ് ബോട്ടിലിനു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കാം. കാരണം ഇതിനു ഭാരം കുറവാണ്. അതുകൊണ്ടു വേരുകൾ കരുത്തോടെ വളരുകയും ചെടികളിൽ അത് പ്രകടമാകുകയും ചെയ്യും. നല്ല സഞ്ചാരം ലഭിക്കും. അതിനാൽ നമ്മൾ ഗ്രോ ബാഗിൽ പോട്ടിങ് മിശ്രിതത്തിനൊപ്പം ഇത് ചേർക്കുന്നു. തുടർന്ന് ട്രേയിൽ നിന്ന് മാറ്റി നടുമ്പോൾ ചെടികൾക്ക് ക്ഷതം പറ്റാതെ എടുത്തു മാറ്റി നടാം. വെള്ളം നന്നായി വലിച്ചെടുക്കുമ്പോൾ വികസിക്കുകയും വെള്ളം വാർന്നു പോയിക്കഴിഞ്ഞാൽ ചുരുങ്ങുകയും ചെയ്യും.
ഗ്രോ ബാഗ് നിറയ്ക്കുന്നതിന്റെ അനുപാതം
പോട്ടിങ് മിശ്രിതം ഗ്രോ ബാഗിൽ നിറയ്ക്കാനായി 1:1:1 എന്ന അനുപാതത്തിൽ ആണ് നിറയ്ക്കുന്നത്. പെർലൈറ്റ് ഒരു ഭാഗം, ചകിരിച്ചോർ ഒരു ഭാഗം, വെർമിക്കൽ ഒരു ഭാഗം എന്നിങ്ങനെയാണ് കണക്ക് ഇത് കൂടുതലും ഫ്ലവറിങ് പ്ലാന്റിന് ഗ്രോ ബാഗ് നിറയ്ക്കാനായാണ് ഉപയോഗിക്കുന്നത്.നല്ലത് പോലെ വായുസഞ്ചാരം ഉണ്ടാകുന്നു, വേരുകൾ വളർന്നു പടരുന്നു, ചെടികൾ തഴച്ചു വളരുന്നു. കൂടുതൽ പൂക്കൾ ഉണ്ടാകുകയും ചെയ്യുന്നു. പൂച്ചെടികൾക്ക് പോട്ടിങ് മിശ്രിതം നിറയ്ക്കുമ്പോൾ ഒരു ഭാഗം ചകിരിച്ചോറും രണ്ടു ഭാഗം പെർലൈറ്റും നിറയ്ക്കുക
Share your comments