അഗ്രോക്ലിനിക്

Friday, 28 September 2018 02:31 By KJ KERALA STAFF
അഗ്രോക്ലിനിക് 

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?

കൃഷിയിറക്കുന്നതിനുമുമ്പ് മണ്ണുപരിശോധന നടത്തുന്നത് നല്ലതാണ്. 500 ഗ്രാം വരുന്ന സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കേണ്ടത്. കൃഷിസ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതാകണം സാമ്പിള്‍. പുല്ലും ഇലകളും കല്ലുകളും നീക്കി വൃത്തിയാക്കിയ സ്ഥലത്തുനിന്ന് മണ്‍വെട്ടി ഉപയോഗിച്ച് ഒരടി ആഴത്തില്‍ 'V' ആകൃതിയില്‍ മണ്ണ് വെട്ടി മാറ്റണം. തുടര്‍ന്ന് വെട്ടി മാറ്റിയ കുഴിയുടെ അരികില്‍ നിന്ന് മുകളറ്റം മുതല്‍ താഴെ വരെ 2-3 സെ.മീ. കനത്തില്‍ മണ്ണ് ഇരുവശത്തുനിന്നും അരിഞ്ഞെടുക്കണം. ഇങ്ങനെ എടുത്ത മണ്ണ് നന്നായി കൂട്ടിക്കലര്‍ത്തി നിരതത്തി ഇടണം. അതിനു ശേഷം നെടുകെയും കുറുകെയും ഓരോ വരവരച്ച് നാലായി വിഭജിക്കണം. ഇതില്‍ നിന്ന് കോണോടുകോണ്‍ വരുന്ന രണ്ടു ഭാഗങ്ങള്‍ നീക്കം ചെയ്ത് ബാക്കിയുളള ഭാഗം കൂട്ടിക്കലര്‍ത്തി 500 ഗ്രാം ആകുന്നതുവരെ ആവര്‍ത്തിക്കണം. ഈ സാമ്പിള്‍ തണലിലുണക്കി പ്ലാസ്റ്റിക് കവറില്‍ നിറയ്ക്കണം. ഒരു കടലാസില്‍ കര്‍ഷകന്റെ പേര്, വിലാസം, കൃഷിചെയ്യുന്ന വിള എന്നിവ എഴുതി അതും കവറിലിടണം. ഏറ്റവുമടുത്തുളള കൃഷിഭവനില്‍ ഈ സാമ്പിള്‍ നല്‍കാം. സാമ്പിള്‍ നല്‍കി 15-20 ദിവസത്തിനുളളില്‍ മണ്ണു പരിശോധനയുടെ ഫലം കര്‍ഷകന് നേരിട്ട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2530578 എന്ന നമ്പറില്‍ ബന്ധപ്പെടണം.

2. പന്നികള്‍ക്ക് ഒരു പുതിയ രോഗം പിടിപെടുന്നതായി അറിയുന്നു. എന്താണ് ഇതിന്റെ വിശദാംശങ്ങള്‍?


pigs
വയനാട് കോഴിക്കോട് ജില്ലകളിലാണ് PRRS എന്ന വൈറസ് രോഗം പന്നികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ പനി, തീറ്റയെടുക്കാന്‍ മടി, ശ്വാസം മുട്ടല്‍, ചെവി,തൊക്ക് എന്നിവിടങ്ങളില്‍ നിറവ്യത്യാസം, ഗര്‍ഭിണിയായ പന്നി ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുക, പന്നിക്കുഞ്ഞുങ്ങളുടെ കൂടിയ മരണനിരക്ക്, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് രോഗമായതിനാല്‍ ഇതിന്റെ ചികിത്സ ശ്രമകരമാണ്. രോഗലക്ഷണം കണ്ടാലുടന്‍ തന്നെ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പന്നികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കണം. രോഗം പടരാതിരിക്കാന്‍ നടപടി സ്വീകരിക്കണം. രോഗബാധിതപ്രദേശങ്ങളില്‍ നിന്ന് പന്നിക്കുഞ്ഞുങ്ങളെ വാങ്ങാതെ സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും മാത്രം അവയെ വാങ്ങണം.

3. നാടന്‍കോഴിയെ വളര്‍ത്തുന്നതുകൊണ്ടുളള മെച്ചങ്ങള്‍ എന്താണ്?

naadan kozhi

നാടന്‍ കോഴികള്‍ക്ക് രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥ തരണം ചെയ്യാനുളള കഴിവും കൂടുതലുണ്ട്. പിടക്കോഴികള്‍ക്ക് അടയിരിക്കാനുളള മാതൃഗുണമുളളതിനാല്‍ കോഴിക്കുഞ്ഞുങ്ങളെയും കിട്ടും. ഇറച്ചിയ്ക്കായും നല്ല ഡിമാന്റുണ്ട്. കടക്കനാഥ്, നിക്കോബാറി, അസീല്‍, നേക്കഡ് നെക്ക്, എന്നിവയാണ് പ്രധാന നാടന്‍ കോഴി ഇനങ്ങള്‍. ഇവയെ വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളര്‍ത്താം. അടുക്കളയിലെയും മറ്റും അവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്നതിനാല്‍ പരിപാലനച്ചെലവ് കുറവാണ്. വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി പൗള്‍ട്രിഫാമില്‍ നിന്നു കുഞ്ഞുങ്ങളെ ലഭിക്കും.
ഫോണ്‍: 0487-2371178
4. കാടമുട്ടത്തോട് ദുര്‍ബലം . ഞാന്‍ വളര്‍ത്തുന്ന കാടകള്‍ക്ക് മുട്ടയിടീല്‍ കുറവാണ്. മുട്ടത്തോടിന്റെ കനം കുറവായതിനാല്‍ പൊട്ടിപ്പോകുന്നുമുണ്ട്. ചില കാടകളുടെ കാല്‍വിരല്‍ ഉളളിലേക്ക് വളഞ്ഞിരിക്കുന്നു. എന്താണ് കാരണം. പ്രതിവിധി എന്ത്?

quail eggs

പോഷകക്കമ്മിയില്‍ നിന്നുണ്ടാകുന്ന കോഗങ്ങളാണ് കാടകളില്‍ കാണുന്നത്. ജീവകം-എ, ജീവകം ബി കോംപ്ലക്‌സ്, ജീവകം-ഡി-3 എന്നിവയുടെയും കാല്‍സ്യം, ഫോസ്ഫറസ് ധാതുക്കളുടെയും കുറവു പരിഹരിച്ചാല്‍ മുട്ടയുല്‍പാദനം കൂടും. വിപണിയില്‍ മരുന്നുകള്‍ ലഭ്യമാണ്. വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശയനുസരിച്ച് നല്‍കുക. കേജ് രീതിയില്‍ വളര്‍ത്തുന്ന കാടകള്‍ക്ക് സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ തൊലിയിലുണ്ടാകുന്ന ജീവകം ഡി-3 ആവശ്യത്തിനു കിട്ടാതെ വരുന്നതിനാല്‍ അതിന്റെ കമ്മി ഉണ്ടാകുന്നു. ഇതി കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ശരിയായ ആഗിരണം തടസ്സപ്പെടുത്തുന്നു. ഇതുകൊണ്ട് മുട്ടയുല്‍പാദനം കുറയുന്നു. മുട്ടയുടെ കട്ടിയും കുറയും. ജീവകം-ബിയുടെ അഭാവം നാഡീഞരമ്പുകളെ തളര്‍ത്തുന്നു. ഇത് കാല്‍വിരല്‍ ഉളളിലേക്ക് വളഞ്ഞിരിക്കാന്‍ കാരണമാകുന്നു. (Ostovet, Ascal, Avacal, Ossomin എന്നീ കാല്‍സ്യം, ജീവകം ഡി-3 അടങ്ങിയ മരുന്നുകളും Groviplex ജീവകം-ബി അടങ്ങിയ മരുന്നും Vimeral, Avita Liquid എന്നീ ജീവകം- എ അടങ്ങിയ മരുന്നുകളും വിപണിയില്‍)

CommentsMore Farm Tips

Features

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

December 05, 2018 Success Story

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്ന…

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

December 05, 2018 Feature

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക…

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

November 29, 2018 Feature

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് …


CopyRight - 2018 Krishi Jagran Media Group. All Rights Reserved.