നേന്ത്രവാഴ കൃഷിയിൽ ഏറ്റവും പ്രധാനം നല്ല വിളവ് തരുന്ന കന്നുകൾ തെരഞ്ഞെടുക്കുക എന്നതാണ്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ കുലകൾ ലഭിക്കുന്ന മാതൃ വാഴയില കന്നുകളാണ് തെരഞ്ഞെടുക്കേണ്ടത്. 3- 4 മാസം പ്രായമുള്ള ആരോഗ്യമുള്ള സൂചികന്നുകൾ വേണം തെരഞ്ഞെടുക്കാൻ. വിളവെടുത്ത പത്തുദിവസത്തിനുള്ളിൽ കന്നുകൾ ഇളക്കി മാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറയ്ക്കാൻ സഹായിക്കും.
കന്നുകളുടെ മുകൾഭാഗം ഏകദേശം ഇരുപത് സെൻറീമീറ്റർ നീളത്തിൽ മുറിച്ചു നീക്കണം. വെള്ളവും ചാരവും കലർന്ന ലായനിയിൽ വാഴക്കന്നുകൾ നന്നായി മുക്കിയശേഷം മൂന്ന് നാല് ദിവസം വെയിൽ നേരിട്ട് തട്ടാത്ത വിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചത്തോളം ഇവ തണലിൽ തന്നെ ഉണക്കി ശേഷം നടാൻ ഉപയോഗിക്കാം. നിമാവിരകൾ ഇല്ലാതാക്കുവാൻ ചെറുചൂടുവെള്ളത്തിൽ കന്നുകൾ 20മിനിറ്റ് ഇട്ടു വയ്ക്കണം.
വെള്ളം തിളപ്പിച്ച് അത്രയും അളവ് തണുത്തവെള്ളം ചേർക്കുന്ന അളവാണ് ചെറുചൂടുവെള്ളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നടുന്നതിനു മുൻപ് വാഴക്കന്നുകൾ 2 ശതമാനം വീര്യമുള്ള അതായത് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ സുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കണം. 50 സെൻറീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ കാൽ മുതൽ അര കിലോഗ്രാം കുമ്മായം ചേർത്ത് രൂപപ്പെടുത്തണം. അടിവളമായി 10 കിലോഗ്രാം കാലിവളമോ, മണ്ണിരക്കമ്പോസ്‌റ്റോ,ഒരു കിലോ വേപ്പിൻ പിണ്ണാക്കോ ചേർക്കണം. ജൈവവളം കൂടാതെ ട്രൈക്കോഡർമ ചേർക്കുന്നതും നല്ലതാണ്. വരികളും ചെടികളും തമ്മിൽ രണ്ട് മീറ്റർ ഇടയകലം പാലിക്കാൻ ശ്രദ്ധിക്കണം. ജീവാണുവളങ്ങൾ പി ജി പി ആർ മിശ്രിതം 50ഗ്രാം ഒരു ചുവടെ ചേർക്കുന്നത് നല്ലതാണ്. വാഴ കൃഷിയിൽ ഇടവിളയായി ചീര, വെള്ളരി, പയർ, മുളക് എന്നിവ നടുന്നത് നല്ലതാണ്.
The most important thing in banana cultivation is to select seedlings that give good yields. Therefore, it is important to select mother banana seedlings that will produce good bunches.
വാഴക്കന്ന് നട്ടതിനുശേഷം പച്ചില ചെടികളായ ചണമ്പ്,വൻപയർ തുടങ്ങിയവയുടെ വിത്ത് ഒരു വാഴയ്ക്ക് 20 ഗ്രാം എന്ന തോതിൽ വിതയ്ക്കാം. നടന്ന സമയം 90 ഗ്രാം യൂറിയ 375 ഗ്രാം മസൂറിഫോസ് 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം ഒരു മാസം കഴിഞ്ഞ് ഇവയ്ക്ക് 65 ഗ്രാം, 250 ഗ്രാം 100 ഗ്രാം എന്ന തോതിൽ ചേർക്കണം.
Share your comments