1. Farm Tips

മുരിങ്ങയില നീര് വളമാക്കാം. ചെടികളുടെ വളർച്ച വർദ്ധിപ്പിക്കാം.

നമ്മുടെ പൂന്തോട്ടങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ചട്ടിയിലും വളർത്തുന്ന ചെടികകൾ പലതും മുരടിച്ചു പോകുന്നതും വേണ്ടത്ര വേഗത്തിൽ വളരാത്തതും കായ്ഫലം തരാത്തതും നമ്മെ വിഷമിപ്പിക്കാറുണ്ട്. അതിനു പരിഹാരമായി നാം രാസവളങ്ങൾ വാങ്ങി തളിക്കുന്നു. പലതരം വളർച്ചാ ഹോർമോണുകളാണ് കെമിക്കൽ രൂപത്തിൽ വില്പന നടത്തിവരുന്നത്. അതത്ര നല്ലതല്ല. ജൈവ വളമാണ് എപ്പോഴും നല്ലത്. സാധാരണ വിളവിൽ നിന്ന് 30 മുതൽ 150 വരെ ശതമാനം വിള വർധനയാണ് ഈ ജൈവ വളങ്ങൾ സാധ്യമാക്കുന്നത്. നമ്മുടെ നാട്ടിൽ സുപരിചിതമായ ഒരു ചെടിയുടെ ഇലയിൽ നിന്നാണ് അത് ലഭ്യമാക്കുന്നത്.

K B Bainda

നമ്മുടെ പൂന്തോട്ടങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ചട്ടിയിലും വളർത്തുന്ന ചെടികകൾ പലതും മുരടിച്ചു പോകുന്നതും വേണ്ടത്ര വേഗത്തിൽ വളരാത്തതും കായ്ഫലം തരാത്തതും നമ്മെ വിഷമിപ്പിക്കാറുണ്ട്. അതിനു പരിഹാരമായി നാം രാസവളങ്ങൾ  വാങ്ങി തളിക്കുന്നു. പലതരം വളർച്ചാ ഹോർമോണുകളാണ് കെമിക്കൽ രൂപത്തിൽ വില്പന നടത്തിവരുന്നത്. അതത്ര നല്ലതല്ല.

ജൈവ വളമാണ് എപ്പോഴും നല്ലത്. സാധാരണ വിളവിൽ നിന്ന് 30 മുതൽ 150 വരെ ശതമാനം വിള വർധനയാണ് ഈ ജൈവ വളങ്ങൾ സാധ്യമാക്കുന്നത്. നമ്മുടെ നാട്ടിൽ സുപരിചിതമായ ഒരു ചെടിയുടെ ഇലയിൽ നിന്നാണ് അത് ലഭ്യമാക്കുന്നത്. നമ്മൾ സാധാരണയായി നല്ല ഇലക്കറിയായി ഉപയോഗിച്ചുവരുന്ന മുരിങ്ങയാണ് താരം. അതെ, നമ്മുടെ തോട്ടത്തിലെ ചെടികൾ വളരാൻ ഉപയുക്തമായ ചെലവ് തീരെയില്ലാത്ത വളർച്ചാ ഹോർമോൺ സ്വയം തയ്യാറാക്കാം.

എല്ലാതരം വിളകൾക്കും,മുളപ്പിക്കാൻ ഉപയോഗിക്കന്ന കമ്പുകളിലും മുരിങ്ങയില നീര്  ഉപയോഗിക്കാം. അതിനായി

40 ദിവസ്സം മൂപ്പുള്ള ഇലകൾ കുറച്ച് എടുത്ത് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് പിഴിഞ്ഞെടുത്ത മുരിങ്ങയില ചാർ 30 ഇരട്ടി വെള്ളം ചേർത്ത് പച്ചക്കറികൾക്ക് പത്ത് ദിവസം പ്രായം, ഒരു മാസം പ്രായം, അതുപോലെ കായ്കൾ ഉണ്ടാകുന്ന സമയങ്ങളിലും  തെളിച്ച് കൊടുക്കാം. ഒപ്പം ചെടിയുടെ  കടയിലും  ഒഴിച്ചു കൊടുക്കുക '

മുരിങ്ങയില : സൈറ്റോ കൈമകൾ, സിയാറ്റിൻ. എന്ന ഹോർമോണുകളാണ് ഉള്ളത് ഇത് ചെടികളിൽ വളർച്ച വേഗത്തിലാക്കും. പഞ്ചഗവ്യത്തിന്റെ കുടെ .രണ്ട് ശമതമാനം വീര്യത്തിൽ മുരിങ്ങയില നീര് ചേർത്ത് തളിക്കുന്നതും വളരെ നല്ല റിസൽട്ടാണ് ഉണ്ടാകന്നത്. '30 മുതൽ 150 ശതമാനം വരെ ഫലങ്ങൾ കൂടുന്നതാണ്..

മുരിങ്ങയില നീരിൽ പുതുതായി നടാൻ  ഉപയോഗിക്കുന്ന ഏത് ചെടികളുടെ കമ്പുകളും അര മണിക്കൂർ  മുക്കി വെച്ച് നട്ടാൽ പെട്ടെന്ന് ആ കമ്പുകളിൽ വേരു പിടിക്കും. മുരിങ്ങയില നീര് 5-മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. വളരെ നല്ല ഒരു  ഹോർമോണാണ് മുരിങ്ങയില.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ന്യായവിലയും വിപണിയും ഉണ്ടെങ്കിൽ ബാക്കിയെല്ലാം നടപ്പിലാക്കാനുള്ള ബുദ്ധിയും കഴിവും ഉള്ളവനാണ് കർഷകൻ.

English Summary: Juice of lard can be fertilized. It can increase plant growth.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds